- Trending Now:
സെയിൽസ്മാൻമാർ മാറ്റേണ്ട സ്വഭാവ രീതികളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ഒരിക്കലും ഒരു സെയിൽസ്മാൻമാൻ താൻ എന്തോ വലിയ സംഭവമാണ്, തനിക്ക് എല്ലാം അറിയാം, തനിക്ക് വലിയ പ്രാധാന്യമുണ്ട് എന്നുള്ള ചിന്താഗതിക്കാരൻ ആകരുത്. അഹങ്കാരം നിശബ്ദനായ കൊലയാളിയാണ്. ചില സെയിൽസ്മാൻമാർ അവരുടെ കഴിവിൽ കൂടുതൽ സെയിൽസ് നടന്ന കഴിയുമ്പോൾ പിന്നെ മറ്റുള്ളവരെ ശ്രദ്ധിക്കാതെ ദാർഷ്ട്യത്തോടെ സംസാരിക്കാറുണ്ട്. ഇത്തരക്കാർക്ക് പിന്നീട് സെയിൽസ് കുറയുന്നതാണ് കാണാറുള്ളത്. ഒരു സെയിൽസ്മാൻ ഒരിക്കലും ഇങ്ങനെയാവാൻ പാടില്ല.
ദേഷ്യം മനുഷ്യന്റെ ഏറ്റവും മോശമായ വികാരമാണ്. കസ്റ്റമറിനോട് ദേഷ്യത്തോടെ സംസാരിക്കുക, തന്റെ പ്രോഡക്റ്റ് വാങ്ങിച്ചില്ലെങ്കിൽ കസ്റ്റമറുടെ ദേഷ്യപ്പെടുക, ഇല്ലെങ്കിൽ ഫോൺ കട്ട് ചെയ്യുക. ഇങ്ങനെയൊക്കെ സ്വാഭാവികമായി ചില ആളുകൾ ചെയ്യാറുണ്ട്. ഇത് ഒരിക്കലും നല്ലൊരു രീതിയല്ല. തെറ്റുകൾ ആർക്കും പറ്റാം ചിലപ്പോൾ കസ്റ്റമർക്കാകാം ഇല്ലെങ്കിൽ നിങ്ങൾക്കാകാം തെറ്റു പറ്റുന്നത് അത് സമചിത്തതയോടെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്.
ദേഷ്യം പോലെ തന്നെ വളരെ മോശം സ്വഭാവ രീതിയാണ് തർക്കം. നിങ്ങൾ ചിലപ്പോൾ വാദങ്ങൾ ജയിക്കാൻ വേണ്ടിയിട്ട് തർക്കിക്കാറുണ്ട്. കസ്റ്റമറിനെ വേദനിപ്പിക്കുന്നതും, ബുദ്ധിമുട്ടിപ്പിക്കുന്നതമായ തർക്കങ്ങൾ ഒരു കാരണവശാലും ചെയ്യരുത്. കസ്റ്റ്മറിനോട് വാദിച്ചു ജയിക്കാനല്ല നിങ്ങളുടെ പ്രോഡക്റ്റ് വിൽക്കാനാണ് നിങ്ങൾ പോകുന്നത്. നിർബന്ധമായും തർക്കങ്ങൾ ഒഴിവാക്കുക. തർക്കങ്ങൾ നമ്മുടെ സെയിൽസിന് വളർത്തുകയല്ല തളർത്തുകയാണ് ചെയ്യുന്നത്.
ചില സെയിൽസ്മാൻമാർക്ക് ആൾക്കാരുമായി സംവദിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇത് മാറ്റിവെച്ച് പ്രവർത്തിച്ചാൽ മാത്രമേ സെയിൽസ് രംഗത്ത് മുന്നേറാൻ സാധിക്കുകയുള്ളൂ. ബിസിനസ്സിന്റെ വളർച്ചയ്ക്ക് നമ്മൾ എപ്പോഴും പുതിയ കസ്റ്റമേഴ്സുമായി ബന്ധം സ്ഥാപിച്ചു കൊണ്ടിരിക്കണം.
റിസ്ക് സെയിൽസിന്റെ ഒരു ഭാഗമാണ്. ചിലപ്പോൾ കസ്റ്റമർ പ്രോഡക്റ്റിനെ കുറിച്ച് സർവീസിനെ കുറിച്ചോ മോശം അഭിപ്രായം പറയാറുണ്ട് നിരവധി തടസ്സങ്ങൾ സെയിൽസ് മേഖലയിൽ വരാറുണ്ട്. ഇതൊക്കെ തരണം ചെയ്തു മുന്നോട്ടുപോകുകയെന്ന റിസ്ക് ഏറ്റെടുത്ത് മുന്നോട്ടു പോകുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.