സെയിൽസിൽ റിലേഷൻഷിപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാ സെയിൽസ്മാൻമാർക്കും അറിയാവുന്ന കാര്യമാണ്. സെയിൽസിന്റെ നിലനിൽപ്പ് തന്നെ റിലേഷനുമായി വളരെ ബന്ധപ്പെട്ടതാണ്. സെയിൽസ്മാൻമാർകാസ്റ്റ്മറുമായി വളരെ നല്ല റിലേഷനിൽ നിന്നാൽ മാത്രമേ ആ ബിസിനസ്സിൽ നിങ്ങൾക്ക് ഉയർന്ന നിലയിൽ എത്താൻ സാധിക്കുകയുള്ളൂ. അതുമാത്രമല്ല അപ്പ്സെല്ലിംഗ്, ക്രോസല്ലിംഗ് എന്നിവ ബിസിനസിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് രണ്ടും സെയിൽസിൽ ചെയ്യാൻ റിലേഷൻഷിപ്പിന് വളരെ പ്രാധാന്യമുണ്ട്. ജീവിതത്തിൽ ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ ജീവിതവിജയം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെയാണ് റിലേഷൻഷിപ്പിന്റെ കാര്യവും. ഇങ്ങനെ റിലേഷൻഷിപ്പ് ഉണ്ടാക്കുന്ന സമയത്ത് ഒരുപാട് കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. റിലേഷൻഷിപ്പിന്റെ അടിസ്ഥാനപരമായ ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- കമ്മീഷൻ അടിസ്ഥാന വ്യവസ്ഥ ഉള്ള ഒരാളിന് റിലേഷൻഷിപ്പ് നിലനിൽക്കാൻ സാധ്യതയില്ല. അതിന് സത്യസന്ധമായ ഒരു അടിസ്ഥാനം ഉണ്ടാകണം.
- റിലേഷൻഷിപ്പിൽ നിഗൂഢമായ കാര്യങ്ങൾ ഉണ്ടാകരുത് സത്യസന്ധമായ കാര്യങ്ങൾ ആകണം അതിൽ ഉണ്ടാകേണ്ടത്. അതോടൊപ്പം ആത്മാർത്ഥത ഉള്ളതായിരിക്കണം റിലേഷൻഷിപ്പ്.
- ജനങ്ങൾക്ക് അവരവരുടെ രീതിയിൽ എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കി അതിനനുസരിച്ച് പ്രതികരിക്കാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടാകണം. ഒരിക്കലും വിലയുടെ അടിസ്ഥാനത്തിൽ ആവരുത് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം പ്രവർത്തിക്കേണ്ടത്.
- നിങ്ങൾ കൊടുക്കുന്ന പ്രോഡക്റ്റിനെ അതിന്റെ യഥാർത്ഥ ഗുണങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാൻ പാടുള്ളൂ.
- ദീർഘകാലം വരെ കസ്റ്റമറെ കിട്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കണം. ഒരിക്കൽ വിറ്റു കഴിഞ്ഞാൽ ആ സമയത്ത് മാത്രമേ ലാഭം ഉണ്ടാവുകയുള്ളൂ. എന്നാൽ ദീർഘകാലം സെയിൽസിൽ നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകേണ്ട കസ്റ്റമർ ആണെങ്കിൽ ആ തരത്തിൽ ആ കസ്റ്റമറിനോട് പെരുമാറണം.
- റിലേഷൻഷിപ്പ് സെയിൽസിന്റെ ഏറ്റവും പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് സെയിൽസിൽ ലാഭം ഉണ്ടാകുന്നത് പോലെ തന്നെ അയാൾക്കും ഈ സെയിൽസിൽ എന്തെങ്കിലും ലാഭം ഉണ്ടാകണം. രണ്ടുപേർക്കും ഒരുപോലെ വിൻവിൻ സിറ്റുവേഷൻ ഉണ്ടാകുമ്പോഴാണ് നിങ്ങളോടൊപ്പം ബിസിനസ് തുടർന്നു പോകാൻ ആ കസ്റ്റമർ താൽപര്യപ്പെടുകയുള്ളു.
- ആ കസ്റ്റമറുടെ നല്ലതും, മോശവുമായിട്ടുള്ള സമയങ്ങളിൽ സഹായവും, അല്ലെങ്കിൽ നിങ്ങളുടെ ഒരു പ്രശംസയോ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- എപ്പോഴും മൃദുവായിട്ടുള്ള വില്പനയാണ് ആ കസ്റ്റമറിനോട് നടത്തേണ്ടത്. ഒരു കടുത്ത സ്വരത്തിലോ ഭീഷണിയുടെ സ്വരത്തിലോ ഉള്ള ഒരു വില്പന ഈ റിലേഷൻഷിപ്പ് സെയിൽസിൽ ഉണ്ടാകാൻ പാടില്ല.
- നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം നോക്കുന്ന ഒരാളോ, സത്യസന്ധതയില്ലാത്ത ഒരാളോ ആക്കരുത്. ദീർഘവീക്ഷണം ഇല്ലാതെ അപകടമായ കസ്റ്റമറുമായി സംസാരിക്കാൻ പാടില്ല. ആ കസ്റ്റമർ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകൾ ഉണ്ടായാൽ അതിനെ ഉടനെ ചൂണ്ടിക്കാണിച്ചു അവരെ ഇൻസൾട്ട് ചെയ്യുന്ന രീതിയിൽ സംസാരിക്കാൻ പാടില്ല.
ഇത്രയും കാര്യങ്ങൾ ഒരു ബിസിനസ്സിൽ കസ്റ്റമർ റിലേഷൻഷിപ്പ് വയ്ക്കുമ്പോൾ സെയിൽസ്മാൻമാർ നോക്കേണ്ട കാര്യങ്ങൾ.
സെയിൽസ്മാന്മാർ എപ്പോഴും ശീലിക്കേണ്ട ചില കാര്യങ്ങൾ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.