Sections

ബിസിനസുകാർ അവരുടെ സ്റ്റാഫുകളോട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെന്തെല്ലാം?

Sunday, Sep 10, 2023
Reported By Soumya
Boss and Staff

ഒരു ബിസിനസുകാരൻ തന്റെ സ്റ്റാഫുകളോട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആണ് ഇന്ന് ഇവിടെ പറയുന്നത്.

  • ബിസിനസുകാരൻ സ്റ്റാഫുകളോട് കൽപ്പിക്കുന്ന രീതിയിൽ അല്ലെങ്കിൽ അധികാരത്തിൽ സംസാരിക്കരുത്.
  • അനാവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരരുത്.
  • അവർ നിങ്ങളുടെ തൊഴിലാളികളാണെന്ന മനോഭാവത്തോടെ സംസാരിക്കരുത്.
  • നിങ്ങൾക്ക് എല്ലാം അറിയാം എന്ന മനോഭാവം പാടില്ല.
  • മുൻവിധിയോടു കൂടി ഒരു ഒരു കാര്യവും ചെയ്യരുത്.
  • നിങ്ങൾ ചെയ്തത് തെറ്റാണെന്ന് മനസ്സിലായാൽ അത് തിരുത്താൻ തയ്യാറാവുക.
  • നിങ്ങളെ നിങ്ങളുടെ തൊഴിലാളികൾ എപ്പോഴും അംഗീകരിക്കണമെന്നും, ബഹുമാനിക്കണമെന്നും ശഠിക്കരുത്.
  • അവരെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും, അവരും ഇതിന്റെ ഒരു ഭാഗമാണെന്ന് ബോധ്യപ്പെടുത്തുകയും ആണ്.
  • അവരും പങ്കാളികളാണ് എന്ന രീതിയിലാണ് നിങ്ങൾ പെരുമാറേണ്ടത്.
  • അവരോട് ചോദ്യങ്ങൾ ചോദിച്ച് തട്ടിക്കയറാതെ നിർദ്ദേശങ്ങളാണ് നിങ്ങൾ നൽകേണ്ടത്.
  • സ്റ്റാഫുകളിൽ നിന്നും നല്ല ആശയങ്ങൾ സ്വീകരിക്കുകയും അത് നടപ്പാക്കുകയും ചെയ്യുക.
  • ഒരു ബിസിനസുകാരൻ തന്റെ സ്റ്റാഫുകളോട് രക്ഷകർത്താവ് എന്ന രീതിയിലാണ് വേണം പെരുമാറേണ്ടത്. അവരുടെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞ് സപ്പോർട്ട് കൊടുക്കുന്ന ഒരാളായി അവരോടൊപ്പം നിൽക്കാൻ നിങ്ങൾക്ക് കഴിയണം.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.