- Trending Now:
മ്യൂച്വല്‍ ഫണ്ടുകളില്‍ തന്ന അധികം കേട്ടു പരിചയമില്ലാത്ത ഡെറ്റ് സ്‌കീമിനെ കുറിച്ചാണ് ഈ ലേഖനത്തില്‍.ഡെറ്റ് ഫണ്ടുകള്‍ എന്നത് കോര്‍പറേറ്റ്, സര്‍ക്കാര്‍ ബോണ്ടുകള്‍, കോര്‍പറേറ്റ് ഡെറ്റ് സെക്യൂരിറ്റികള്‍, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍ എന്നിങ്ങനെയുള്ള ഫിക്‌സഡ് ഇന്‍കം ഇന്‍സ്ട്രുമെന്റുകളില്‍ നിക്ഷേപിക്കുന്ന, മൂലധനം വാഗ്ദാനം ചെയ്യുന്ന ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീം ആണ്. ഡെറ്റ് ഫണ്ടുകളെ ഫിക്‌സഡ് ഇന്‍കം ഫണ്ടുകള്‍ അഥവാ ബോണ്ട് ഫണ്ടുകള്‍ എന്നും വിളിക്കാറുണ്ട്.
മൂലധനത്തിന് സുരക്ഷയോ നിക്ഷേപത്തില്‍ നിന്ന് റെഗുലര്‍ വരുമാനമോ അല്ലെങ്കില്‍ ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിക്കാനോ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഉള്ളതാണ് ഡെറ്റ് ഫണ്ടുകള്‍.
താഴ്ന്ന ചെലവു ഘടനയും താരതമ്യേന സുസ്ഥിരമായ റിട്ടേണുകളും ഉയര്‍ന്ന ലിക്വിഡിറ്റിയും ന്യായമായ സുരക്ഷയും ആണ് ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതു കൊണ്ടുള്ള ചില സുപ്രധാന നേട്ടങ്ങള്‍.
റെഗുലര്‍ ഇന്‍കം ആഗ്രഹിക്കുകയും എന്നാല്‍ റിസ്‌ക് എടുക്കാന്‍ സന്നദ്ധത ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് അനുയോജ്യമായതാണ് ഡെറ്റ് ഫണ്ടുകള്‍. ഡെറ്റ് ഫണ്ടുകള്‍ക്ക് ചാഞ്ചാട്ടം കുറവാണ് എന്നതിനാല്‍ ഇക്വിറ്റി ഫണ്ടുകളേക്കാള്‍ റിസ്‌ക് കുറഞ്ഞവയാണ് ഇവ.
ബാങ്ക് ഡിപ്പോസിറ്റുകള്‍ പോലെയുള്ള പരമ്പരാഗത ഫിക്‌സഡ് ഇന്‍കം ഉല്‍പന്നങ്ങളില്‍ സമ്പാദ്യം നടത്തി ചാഞ്ചാട്ടം കുറഞ്ഞ സുസ്ഥിരമായ റിട്ടേണുകള്‍ പ്രതീക്ഷിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവും മികച്ച ഒരു ഓപ്ഷന്‍ ആണ്. കാരണം, നികുതി നേട്ടങ്ങള്‍ സഹിതം ഇവ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും എന്നതിനാല്‍, മികച്ച റിട്ടേണുകള്‍ നേടിത്തരികയും ചെയ്യും.
പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മറ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമല്ല ഡെറ്റ് ഫണ്ടുകള്‍. എന്നിരുന്നാലും, മൂലധന സുരക്ഷയുടെ കാര്യത്തില്‍, ഇവയ്ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ വളരെ ഉയര്‍ന്നനിലയിലാണ്.
ഡെറ്റ് ഫണ്ടുകള്‍ പലവിധത്തിലുണ്ട്
ബാങ്കുകളില്‍ സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ചാല്‍, എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് പണം ഇടാനും എടുക്കാനും കഴിയും. എന്നാല്‍ ഒരു നിശ്ചിത കാലം നിങ്ങള്‍ പണം ഉപയോഗിക്കാത്ത പക്ഷം, സേവിംഗ്‌സ് അക്കൗണ്ടില്‍ അവ നിലനിര്‍ത്തുന്നത് ഉചിതമല്ല. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന പലിശയില്‍ ഒരു നിശ്ചിത കാലം പണം ലോക്ക്-ഇന്‍ ആകുന്ന ഒരു ഫിക്‌സഡ് ഡിപ്പോസിറ്റ് ആരംഭിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് റിക്കറിങ്ങ് ഡിപ്പോസിറ്റും തെരഞ്ഞെടുക്കാം, ഇതില്‍ ഒരു മുന്‍ നിശ്ചിത കാലയളവില്‍ എല്ലാ മാസവും ഒരു ഫിക്‌സഡ് തുക നിങ്ങള്‍ നിക്ഷേപിച്ചു കൊണ്ടേയിരിക്കണം. ഈ ഉല്‍പന്നങ്ങളെല്ലാം വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് നിങ്ങളെ സഹായിക്കും.
സമാനമായി, മ്യൂച്വല്‍ ഫണ്ടുകളിലും ലിക്വിഡ് ഫണ്ടുകള്‍, ഇന്‍കം ഫണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, ഫിക്‌സഡ് മച്യൂരിറ്റി പ്ലാനുകള്‍. എന്നിങ്ങനെ നിക്ഷേപകരുടെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഡെറ്റ് ഫണ്ട് കാറ്റഗറിയില്‍ പല വിഭാഗങ്ങള്‍ ലഭ്യമാണ്.
നിക്ഷേപകര്‍ നിങ്ങളുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാകണം സ്‌കീമുകള്‍ തെരഞ്ഞെടുക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.