- Trending Now:
60 ലക്ഷത്തോളം പേർക്ക് 3,200 രൂപ വീതമാണ് ക്ഷേമ പെൻഷൻ ഇത്തവണ ലഭിക്കുക
ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 1550 കോടി രൂപയാണ് അനുവദിച്ചത്. ഓഗസ്റ്റ് പകുതിയോടെ വിതരണം തുടങ്ങി 23 ന് മുൻപ് എല്ലാവർക്കും പെൻഷനെത്തിക്കാനാണ് നിർദ്ദേശം.
വിവിധ ക്ഷേമ നിധി ബോർഡ് പെൻഷൻ വിതരണത്തിന് 212 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേർക്ക് 3,200 രൂപ വീതമാണ് ക്ഷേമ പെൻഷൻ ഇത്തവണ ലഭിക്കുക. സാമ്പത്തിക പ്രതിസന്ധി അടക്കം അനിശ്ചിതത്വങ്ങൾ നിലനിൽക്കെയാണ് ധനവകുപ്പ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.