ശരീരഭാരം കുറയുന്നില്ലെന്നു പരാതി പറഞ്ഞിട്ടു കാര്യമില്ല, ഉറച്ച മനസ്സു കൂടി വേണം നല്ലൊരു വെയ്റ്റ് ലോസ് ജേണിക്ക്. വണ്ണം കുറച്ച് ആരോഗ്യകരമായ ശരീരഭാരത്തിലേക്ക് എത്തണമെന്നു സ്വയം വിചാരിച്ചു തുടങ്ങുമ്പോൾ മുതൽ ആ ലക്ഷ്യത്തിലേക്കുള്ള യാത്ര നിങ്ങൾ ആരംഭിക്കും. മനസ്സു കൊതിച്ച ശരീരഭാരം നേടാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം.
- ശരീരത്തിലെ അധികമുള്ള കൊഴുപ്പ് കുറയ്ക്കാവുന്നതേ ഉള്ളൂ എന്നു മനസ്സിലാക്കുക. അതു കുറയ്ക്കാനുള്ള നടപടികളിലേക്ക് സ്വയം കാലെടുത്തുവച്ച സ്ഥിതിക്ക് ഇനി മറ്റൊന്നും ചിന്തിക്കുകയേ വേണ്ട. തടി കൂടുതലാണോ എന്നാലോചിച്ച് വിഷമിച്ചിരിക്കുന്നത് ആത്മവിശ്വാസം കളയും. മാത്രമല്ല വണ്ണം കുറയ്ക്കാനായി നിങ്ങൾ ചെയ്യുന്ന വ്യായാമത്തെയും അതിന്റെ ഫലത്തെയും വരെ ഈ ആത്മവിശ്വാസമില്ലായ്മ ബാധിക്കും.
- ഭക്ഷണം നമ്മൾ നിയന്ത്രിക്കണം, അല്ലാതെ ഭക്ഷണം നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥ വരരുത്. ഓരോരുത്തരുടെയും ശരീരത്തിന് ആവശ്യമുള്ള ഊർജം ലഭ്യമാകുന്ന അളവിൽ മാത്രമാണ് ആഹാരം കഴിക്കേണ്ടത്. ഇതിൽ കൂടുതൽ കഴിക്കുന്ന ആഹാരത്തിൽ നിന്നുള്ള ഊർജം കൊഴുപ്പായും മറ്റും ശരീരത്തിൽ സംഭരിക്കപ്പെടുന്നതാണ് അമിതവണ്ണം ഉണ്ടാക്കുന്നത്. അതിനാൽ ആദ്യം 'കൺട്രോൾ' ചെയ്യേണ്ടത് ഭക്ഷണമാണ്.
- ഭക്ഷണ നിയന്ത്രണത്തിനൊപ്പം വ്യായാമം കൂടി ചേരുമ്പോഴാണ് വെയ്റ്റ്ലോസ്, സക്സസ് ആകുന്നത്. ദിവസത്തിലെ 24 മണിക്കൂറിന്റെ വെറും നാലു ശതമാനമാണ് ഒരു മണിക്കൂർ. ഇതിന്റെ പകുതി സമയം മാത്രമേ വ്യായാമത്തിനായി നീക്കിവയ്ക്കേണ്ടതുള്ളൂ.
- ഒരാൾ ഡയറ്റിങ്ങും വ്യായാമവും ചെയ്യാ ൻ തുടങ്ങിയെന്നു കേൾക്കുമ്പോൾ ചുറ്റുമുള്ളവർ പല അഭിപ്രായങ്ങളും പറയും.പക്ഷേ, ഇതൊന്നും നമ്മളെലക്ഷ്യത്തിൽ നിന്നു പിന്തിരിപ്പിക്കുന്നില്ല എന്നു ഉ റപ്പാക്കണം.
- വിശന്നാലും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ ലഘുവായ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുന്ന രീതി പിന്തുടരാൻ ചിലർ പറയാറുണ്ടെങ്കിലും ഇങ്ങനെ കഴിക്കുമ്പോൾ അമിതമായ അളവിൽ ഭക്ഷണം അകത്തുചെല്ലാൻ സാധ്യതയുണ്ട്. പ്രധാനഭക്ഷണം കൂടാതെ ഇടനേരങ്ങളിൽ ഏതെങ്കിലും പഴം കഴിക്കാം. പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ അധികം പഴുക്കാത്ത പഴങ്ങളാണ് നല്ലത്.
- പ്രോട്ടീൻ നിറഞ്ഞ ഇറച്ചി, മുട്ട, സോയ, ചെറുപയർ, പാലുൽപന്നങ്ങൾ എന്നിവയും നാരുകളടങ്ങിയ പച്ചക്കറികളും പഴങ്ങളും നല്ല കൊഴുപ്പ് നൽകുന്ന ബദാം, കാഷ്യൂ പോലുള്ള മിക്സ്ഡ് നട്സും (8-12 എണ്ണം) ഭക്ഷണത്തിന്റെ ഭാഗമാക്കണം.
- ഭക്ഷണശീലം അതേപടി തുടർന്നുകൊണ്ട് സമയക്രമം മാറ്റിയാൽ തന്നെ ഫലം ലഭിക്കും. അത്താഴം എട്ടരയ്ക്കും ഒൻപതിനുമൊക്കെ കഴിക്കുന്നത് ശരിയായ ദഹനത്തിനു തടസ്സമാണ്. ആറിന് അത്താഴം കഴിച്ചാൽ ഉറങ്ങുന്ന സമയമാകുമ്പോഴേക്കും അതു ദഹിച്ചിട്ടുണ്ടാകും.
- ഡയറ്റിങ്ങിനിടെ വല്ലപ്പോഴുമുള്ള 'ചീറ്റിങ്' സാരമില്ല. പക്ഷേ, നമ്മുടെ ലക്ഷ്യത്തെ 'ചീറ്റ്' ചെയ്യാതിരിക്കുന്നതാണ് പ്രധാനം.
- ആ രോഗ്യഭക്ഷണം കഴിക്കാതിരിക്കുന്നതിനെക്കാൾ ദോഷമാകുന്നത് ജങ്ക് ഫൂഡ് അമിതമായി ശീലമാക്കുന്നതാണ്. ദഹിക്കാൻ പ്രയാസമുള്ളവ, കൊളസ്ട്രോൾ കൂട്ടുന്ന ആഹാരം എന്നിങ്ങനെ ശാരീരിക സൗഖ്യം നഷ്ടപ്പെടുത്തുന്നവ നിർബന്ധമായും ഉപേക്ഷിക്കാം. അമിത മധുരം, വറുത്തതും പൊരിച്ചതും, പ്രൊസസ്ഡ് ഫൂഡ് എന്നിവ കഴിക്കുന്ന ശീലം പരമാവധി ഒഴിവാക്കം.
- ആഴ്ചയിലൊരിക്കൽ വെയ്റ്റ് നോക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വീട്ടിൽ തന്നെ വെയിങ് മെഷീൻ വാങ്ങിവയ്ക്കാം. പ്രഭാതകൃത്യങ്ങൾക്കു ശേഷം വെള്ളം പോലും കുടിക്കും മുൻപ് വേണം വെയ്റ്റ് നോക്കാൻ. കഴിഞ്ഞ ആഴ്ചയിലേതിനെക്കാൾ വെയ്റ്റ് കുറഞ്ഞാൽ സന്തോഷിക്കാമെന്നു മാത്രമല്ല ഇതിന്റെ മെച്ചം. ശരീരഭാരത്തിൽ വലിയ കുറവില്ലെങ്കിൽ ഡയറ്റും വ്യായാമവും റിവ്യൂ ചെയ്യാനുമാകും.
- കീറ്റോ ഡയറ്റ്, വാട്ടർ ഡയറ്റ്, എഗ് ഡയറ്റ് എന്നിങ്ങനെ പല തരത്തിൽ നിങ്ങളുടെ മുന്നിൽ ഓപ്ഷനുകൾ വരും. ഓരോരുത്തരുടെയും ശരീരപ്രകൃതിയും ആരോഗ്യവും കണക്കിലെടുത്തതിനു ശേഷം വേണം ഇവ പ്രയോഗിക്കാൻ. അതിനു വിദഗ്ധസേവനം തേടിയേ തീരൂ. ഡയറ്റീഷന്റെ സഹായത്തോടെ ഹെൽതി ഡയറ്റ് ചാർട്ടും പിന്തുടരുക.

ഉറക്കമില്ലായ്മ (ഇൻസോംനിയ): കാരണങ്ങൾ, ലക്ഷണങ്ങൾ... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.