- Trending Now:
സംരംഭകര്‍ക്ക് നിലവില്‍ മാര്‍ക്കറ്റ് ചെയ്യാനും വിപണി പിടിച്ചടക്കാനും ഏറ്റവും ജനപ്രിയമായ മാര്‍ഗ്ഗമായി ആധുനിക സംരംഭക ലോകം കണക്കാക്കുന്നത് സോഷ്യല്‍മീഡിയ തന്നെയാണ് അക്കൂട്ടത്തില്‍ വളരെ താല്‍പര്യത്തോടെ സംരംഭകര്‍ തയ്യാറാക്കുന്നവയാണ് വെബ്‌സൈറ്റുകള്‍.ശരിക്കും ഇന്നത്തെ മാര്‍ക്കറ്റില്‍ വെബ്‌സൈറ്റ് പ്രൊമോഷന്‍ എന്തുകൊണ്ടാണ് ഇത്രയധികം പ്രാധാന്യമുള്ളതായി മാറുന്നത് ?
ഇന്ന് ബിസിനസുകളില്‍ ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നായി വെബ്‌സൈറ്റുകള്‍ മാറിയിരിക്കുന്നു.അതുകൊണ്ട് തന്നെ നിങ്ങളുടെ സംരംഭത്തിലെ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി കൊണ്ട് ഒരു ബിസിനസ് വെബ്‌സൈറ്റ് നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഈസിയാക്കാന്‍ വെബ്‌സൈറ്റ് സഹായിക്കുന്നുണ്ട്.
നിങ്ങളുടെ ഉത്പന്നം ജനങ്ങളില്‍ എത്തിക്കാനും അവര്‍ക്ക് സഹായകവുമാകുന്ന ഒരു വെബ്‌സൈറ്റ് നിര്‍മ്മിച്ചു എന്നത് കൊണ്ട് പണി കഴിയുന്നില്ല.അതിനെ തീര്‍ച്ചയായും പ്രൊമോട്ട് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ വെബ്‌സൈറ്റിനെ ജനങ്ങളില്‍ എത്തിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.ഒരു പ്ലാനിംഗും ഇല്ലാതെ പ്രൊമോഷന് ശ്രമിച്ചാല്‍ പരാജയം ആകും ഫലം.വെബ്‌സൈറ്റ് വിപണിയിലേക്ക് തയ്യാറെടുക്കുന്നതിന് മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക.
1) ടാര്‍ജറ്റ് വിപണി തിരിച്ചറിയുക
നിങ്ങളുടെ സൈറ്റിന് സാധ്യമായത്ര ട്രാഫിക്കാണ് എപ്പോഴും നിങ്ങളുടെ ലക്ഷ്യം.നിങ്ങളുടെ ടാര്‍ഗറ്റ് മാര്‍ക്കറ്റിനെ അറിയുകയും മനസിലാക്കുകയും ചെയ്താല്‍ സന്ദര്‍ശകര്‍ക്ക് വീണ്ടും സന്ദര്‍ശിക്കാനും മറ്റുള്ളവര്‍ക്ക് റെക്കമന്റ് ചെയ്യാനുമുള്ള സാധ്യത വര്‍ദ്ധിക്കുന്നു.ഉദാഹരണത്തിന് ജീന്‍സാണ് നിങ്ങളുടെ ഉത്പന്നം അവയുടെ പ്രദര്‍ശനത്തിനും നിങ്ങളുടെ സംരംഭത്തെ പോപ്പുലറാക്കാനും വേണ്ടി ആരംഭിച്ച വെബ്‌സൈറ്റിന്റെ ലക്ഷ്യം എപ്പോഴും യുവാക്കള്‍ ആയിരിക്കും.അവരെ ആകര്‍ഷിക്കുന്ന നൂതന ഡിസൈനുകളും കളര്‍ടോണുകളും ഡിസ്‌കൗണ്ടുകളും നിറച്ചാല്‍ മാത്രമെ ഈ ലക്ഷ്യത്തിലേക്കെത്താന്‍ നിങ്ങള്‍ക്ക് സാധിക്കു.
2) സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍
വെബ്‌സൈറ്റ് ഉണ്ടെന്ന് കരുതി മാത്രം സൈറ്റിലേക്ക് ട്രാഫിക്കോ അതിലൂടെ വില്‍പ്പന കുതിക്കാനോ സാധ്യതയില്ല.ആളുകളെ സൈറ്റുകളിലേക്കെത്തിക്കാന്‍ സെര്‍ച്ച് എഞ്ചിനുകള്‍ മാത്രം ഉപയോഗിക്കുകയോ ആശ്രയിക്കുകയോ ചെയ്യരുതെന്ന് വിദഗ്ധര്‍ പറയുന്നു.എസ്ഇഒ രംഗത്ത് ഒരല്‍പ്പം ശ്രദ്ധിക്കുന്നതിലൂടെ നിങ്ങളുടെ ബിസിനസിലേക്ക് ആളുകളെ കൂടുതലായി സൈറ്റിലെത്തിക്കാന്‍ സാധിക്കും.ഓരോ മാസവും വെബ്‌സൈറ്റിന്റെ സ്ഥിതിവിവര കണക്കുകളും കീവേര്‍ഡുകളും പരിശോധിക്കുന്നതിലൂടെ ആളുകള്‍ നിങ്ങളുടെ സൈറ്റിലേക്ക് എത്താന്‍ സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ സാധിക്കും.
3) ഓഫര്‍ പ്രോമോട്ട് ചെയ്യുക
നിങ്ങളുടെ ഉത്പന്നത്തെ ഓഫര്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളിലൂടെ തന്നെ പ്രോമോട്ട് ചെയ്യുക.ഗ്രൂപ്പുകള്‍,ഫെയ്‌സ്ബുക്ക് പേജുകള്‍ വഴി ഇത്തരം പോസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കുക.നൈക്ക,പര്‍പ്പിള്‍ പോലുള്ള ഇകൊമേഴ്‌സ് സൈറ്റുകള്‍ ഒക്കെ ഇക്കാര്യത്തില്‍ മികച്ച ഉദാഹരണങ്ങളാണ്.ഇതിന് സോഷ്യല്‍മീഡിയ മാത്രം ആശ്രയിക്കണമെന്നില്ല പത്ര-ദൃശ്യ മാധ്യമങ്ങളും ഉപയോഗിക്കാവുന്നതാണ്.മാര്‍ക്കറ്റിംഗ് ക്യാമ്പെയ്‌നുകള്‍ സൈറ്റിനെ ഊര്‍ജ്ജസ്വലമാക്കുകയും വില്‍പ്പനയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
4) ബ്ലോഗുകളും വെബിനാറുകളും
നിങ്ങളുടെ ബിസിനസ്സിനെ ഏറ്റവും ചിലവ് കുറഞ്ഞ രിതിയില്‍ കൂടുതല്‍ ആളുകളിലേക്ക് വളരെ വേഗത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ എത്തിക്കാം. മറ്റു പരസ്യ രീതിയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കസ്റ്റമേഴ്‌സിനെ മാര്‍ക്കറ്റിങ്ങിലൂടെ ലഭിക്കുകയും ചെയ്യും.നിങ്ങളുടെ കമ്പനിയുടെ പുതിയ പ്രോഡക്റ്റുകളും സേവനങ്ങളും എന്തൊക്കെയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ആളുകളെ അറിയിക്കാനും അതുപോലെ ഉപഭോക്താവുമായിട്ടുള്ള ബന്ധം ഊഷ്മളമാക്കാനും ബ്ലോഗുകളിലൂടെ സാധ്യമാവുന്നു. നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാനും ബ്ലോഗുകള്‍ സഹായകമാണ്.വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സെമിനാറുകളെയാണ് വെബിനാറുകള്‍ എന്ന് പറയുന്നത്. ഇതും അതുപോലെ വീഡിയോകളും വളരെ ഉപയോഗപ്രദമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.