- Trending Now:
തൃശ്ശൂർ: ഇൻഫോപാർക്ക് തൃശ്ശൂരിലെ ആഗോള ഐ ടി സേവന കമ്പനിയായ വെബ്ആൻഡ്ക്രാഫ്റ്റ്സ് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽപ്രവർത്തനം ആരംഭിച്ചു. അമേരിക്കയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും റീട്ടെയിൽ , ഇ-കോമേഴ്സ് രംഗങ്ങളിൽമികച്ച സേവനങ്ങൾഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുവാനും ഉള്ള കമ്പനിയുടെ ദൗത്യത്തിൽഇതൊരു നാഴികക്കല്ലാണ്.
ഡിസൈൻ, ടെക്നോളജി, ഡിജിറ്റൽമാർക്കറ്റിംഗ് എന്നീ മേഖലകളിൽ12 വർഷത്തെ സേവന പാരമ്പര്യമുള്ള വെബ്ആൻഡ്ക്രാഫ്റ്റ്സ് വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറുകയാണ്. പ്രോഡക്റ്റ് എഞ്ചിനീയറിംഗ്, കൺസൾട്ടൻസി എന്നീ മേഖലകളിമികച്ച സേവനം കാഴ്ചവയ്ക്കുന്ന വെബ്ആൻഡ്ക്രാഫ്റ്റ്സ് ഇ-കോമേഴ്സ്, വെബ് ഡെവലപ്മെൻറ്, ആപ്പ് ഡെവലപ്മെൻറ്, യുഐ/യുഎക്സ് ഡിസൈൻ, ബ്രാൻഡിംഗ് എന്നീ മേഖലകളിലും പ്രാഗഭ്യം തെളിയിച്ചിട്ടുണ്ട്.
നിലവിൽപൂർവേഷ്യൻ രാജ്യങ്ങൾ, ഗൾഫ് മേഖല, അമേരിക്ക എന്നിവിടങ്ങളിൽഉപഭോക്താക്കളുള്ള വെബ്ആൻഡ്ക്രാഫ്റ്റ്സിന് 2024 ജൂലായ് 1-നാണ് വാഷിംഗ്ടൺ ഡിസിയിഓഫീസ് തുറന്നത്.ലോകത്തിൻറെ നാനാഭാഗങ്ങളിൽഓഫീസുകൾ തുറക്കുന്നതുവഴി നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും കൂടുതൽമികച്ച സേവനം ലഭ്യമാക്കുകയാണ്വെബ്ആൻഡ്ക്രാഫ്റ്റ്സിൻറെലക്ഷ്യമെന്ന് സി ഇ ഒ ജിലു ജോസഫ് പറഞ്ഞു.
2012-സ്ഥാപിതമായ വെബ്ആൻഡ്ക്രാഫ്റ്റ്സ് ഇൻഫോപാർക്ക് തൃശ്ശൂരിലെ ഇന്ദീവരം ബി ഡിംഗ് ആസ്ഥാനമാക്കിയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ400-ഓളം ജീവനക്കാരുള്ള കമ്പനി 2026-ഓടെ അഞ്ചിരട്ടി വളർച്ച കൈവരിക്കാനുള്ള പ്രയത്നത്തിലാണ്.
ഇൻഫോപാർക്ക് തൃശ്ശൂർ കാമ്പസിൽ 58 ഐടി-ഐടി അനുബന്ധ കമ്പനികളിലായി 2000 ലേറെ ജീവനക്കാരാണുള്ളത്.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.