- Trending Now:
കോട്ടയം : കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകർക്ക് ചേരാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴിലേക്ക് നീട്ടി. 2023 ഖാരിഫ് സീസണിന്റെ പുതുക്കിയ വിജ്ഞാപനം അനുസരിച്ചാണ് തീയതി നീട്ടിയത്. നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ, എള്ള്, മരച്ചീനി, തേയില, കിഴങ്ങ് വർഗ്ഗങ്ങൾ (ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്) പയർ വർഗ്ഗങ്ങൾ( ഉഴുന്ന്, പയർ, ചെറുപയർ,ഗ്രീൻപീസ്, സോയാബീൻ, പച്ചക്കറികൾ (പടവലം, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)തുടങ്ങിയവയ്ക്ക് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന് നഷ്ടപരിഹാരം നൽകുന്നതാണ്പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.