Sections

കാലം മാറുമ്പോള്‍ കോലവും മാറേണ്ടേ? ഈ സംരംഭ മേഖലയിലൂടെ വളര്‍ന്ന് പന്തലിക്കാം

Wednesday, Jan 05, 2022
Reported By Admin
communication

ഇതൊരു അവസരമായി കണ്ട് സംരംഭത്തില്‍ വളര്‍ന്ന് പന്തലിക്കാന്‍ ശ്രമിക്കുക


സംരംഭ മേഖലയില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങളൊന്നുമല്ല കോവിഡ് കൊണ്ടുവന്നത്. എന്നാല്‍ ഉപഭോക്താക്കളും സംരംഭകരും കാലമാറുമ്പോള്‍ കോലം മാറാനും പഠിച്ചിരിക്കുന്നു. പുതിയ അവസരങ്ങള്‍ ഏത് മേഖലയിലെന്ന് ആലോചിച്ച് ഇരിക്കുന്നവരാണോ നിങ്ങള്‍? സാധാരണക്കാര്‍ പോലും ഡിജിറ്റലായിരിക്കുന്ന ഈ സാഹചര്യത്തില്‍ അവസരങ്ങള്‍ മുതലെടുക്കാന്‍ പഠിക്കുക. അതിന് പറ്റിയ സംരംഭ മേഖലയാണ് കമ്മ്യൂണിക്കേഷന്‍ മേഖല. 

കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഏറെ സാധ്യതകളാണ് തുറന്നു കൊണ്ടിരിക്കുന്നത്. ഇനിയും വളരാനുള്ള സാധ്യതയാണ് ഉള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞു. 5ജി പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു.

സാധാരണക്കാരു പോലും ഡിജിറ്റലായി കഴിഞ്ഞു. അവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള മാറ്റത്തിനാകും കമ്മ്യൂണിക്കേഷന്‍ മേഖല സാക്ഷ്യം വഹിക്കുക.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയാകും അവസരം തുറന്നിടുന്ന മറ്റൊരു മേഖല. ലോക്ക് ഡൗണ്‍ കാലത്ത് വലിയ തോതിലുള്ള മാറ്റം ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. ഈ രംഗത്ത് സേവനം നല്‍കുന്ന കമ്പനികള്‍ക്ക് വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസം ഒഴിവാക്കാനാകുന്ന ഒന്നല്ല. അതുകൊണ്ടു തന്നെ ഈ രംഗത്ത് അവസരങ്ങള്‍ക്ക് ക്ഷാമമുണ്ടാകില്ല.

കോവിഡ് 19 ആളുകളില്‍ വലിയ തോതില്‍ ആരോഗ്യ ചിന്ത ഉയര്‍ത്തിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിതുടങ്ങിയിട്ടുണ്ട്. ആരോഗ്യ രംഗത്ത് വലിയ അവസരങ്ങളാണ് സംരംഭകരെ കാത്തിരിക്കുന്നത്. അതിനാല്‍ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ആരോഗ്യപരമായ സംരംഭങ്ങള്‍ ആരംഭിക്കാം. പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത് കൊണ്ട്.

അതുപോലെ തന്നെ ഇ-കൊമേഴ്‌സ് മേഖലയ്ക്ക് ദിനംപ്രതി സാധ്യതകള്‍ ഏറുകയാണ്. വന്‍ തോതില്‍ അല്ലെങ്കിലും വ്യത്യസ്തമായ ആശയങ്ങളിലൂടെ ചെറിയ രീതിയിലും ഇ-കൊമേഴ്‌സ് സംരംഭ വിജയം നേടാം. അതിനായി നിരവധി മാര്‍ഗങ്ങള്‍ നിലവില്‍ ലഭ്യമാണ്. ഇതൊരു അവസരമായി കണ്ട് സംരംഭത്തില്‍ വളര്‍ന്ന് പന്തലിക്കാന്‍ ശ്രമിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.