Sections

സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം ഒഴിവാക്കാനുള്ള വഴികൾ

Thursday, Apr 11, 2024
Reported By Soumya
Stress Relieves

പലരും പല കാര്യങ്ങളിലും ടെൻഷൻ നേരിടുന്നവരാണ്. ജോലി സംബന്ധമായ കാര്യങ്ങൾ, കുടുംബകാര്യങ്ങൾ, പഠനകാര്യങ്ങൾ തുടങ്ങി പല കാര്യങ്ങളിലും ടെൻഷനും, സ്ട്രെസ്സും അനുഭവിക്കാത്തവർ ഉണ്ടാകില്ല. നമ്മുടെ സന്തോഷവും സമാധാനവും മറ്റുള്ളവരുടെ ഉത്തരവാദിത്തമോ ജോലിയോ അല്ല. നമ്മുടേത് മാത്രമാണെന്നു തിരിച്ചറിയണം. നമ്മുടെ ചിന്താരീതികളും പ്രവൃത്തികളുമാണ് മാറേണ്ടത്.

സമ്മർദ്ദത്തിൻറെ ശാരീരിക ലക്ഷണങ്ങൾ അറിയാം

ശരീര വേദന, നെഞ്ചുവേദന അല്ലെങ്കിൽ ഹൃദയമിടിപ്പ് വർദ്ധിച്ചതുപോലെയുള്ള തോന്നൽ, ക്ഷീണം തോന്നുന്നു അല്ലെങ്കിൽ ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപെടുന്ന അവസ്ഥ, തലവേദന, തലകറക്കം അല്ലെങ്കിൽ വിറയൽ, ഉയർന്ന രക്തസമ്മർദ്ദം, പേശി പിരിമുറുക്കം, വയറും ദഹനപ്രശ്നങ്ങളും, ലൈംഗിക ബന്ധത്തിൽ പ്രശ്നങ്ങൾ, പ്രതിരോധശേഷി ദുർബലപ്പെടുത്തൽ തുടങ്ങിയവ ഒരു വ്യക്തി മാനസിക പിരിമുറുക്കം അനുഭവിക്കുന്നതിൻറെ ലക്ഷണങ്ങളാണ്.

സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കം ഒഴിവാക്കാനുള്ള വഴികൾ

  • തുറന്നുപറയാനുള്ള മനസ്സും സ്വയം വിശകലനം ചെയ്യാനും കഴിയുകയാണെങ്കിൽ എളുപ്പം ടെൻഷനിൽ നിന്നും അതിജീവിക്കാനാകും.
  • ഒരു ചെറിയ നടത്തം പോലും ഇതിനു സഹായകമാണ്. വീട്ടിലെ സ്ഥിരം കാഴ്ചകളിൽ നിന്ന് ഒരു മാറ്റത്തിനായി പ്രകൃതിഭംഗി ആസ്വദിക്കുവാനായി പുറത്ത് നടക്കാൻ പോകാം. ഇത് നിങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
  • ടെൻഷനടിച്ചിരിക്കുമ്പോൾ നെടുവീർപ്പിടുന്നത് നല്ല ആശ്വാസം പകരും. ദീർഘശ്വാസമെടുക്കുമ്പോൾ കൂടുതൽ ഓക്സിജൻ ഉള്ളിലെത്തുകയും അത് ശരീരകോശങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യും.
  • എപ്പോഴും പോസിറ്റീവ് ആയിരിയ്ക്കുക. രാത്രി ഉറങ്ങുന്നതിനുമുമ്പ്, നിങ്ങൾ ഇന്ന് എന്താണ് നേടിയതെന്ന് പതിവായി ചിന്തിക്കുക. എന്നാൽ പ്രത്യേകം ഓർക്കുക, ഇന്ന് നിങ്ങൾക്ക് ലഭിക്കാത്ത കാര്യങ്ങളെക്കുറിച്ച് ഒരിയ്ക്കലും ചിന്തിക്കരുത്.
  • നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ അതെന്താണോ അത് ചെയ്യുക. മനോഹരമായ പാട്ട് കേൾക്കുക, ക്രാഫ്റ്റിംഗ്, കൃഷി എന്നിവയെല്ലാം നിങ്ങളുടെ സമ്മർദ്ദം വലിയ തോതിൽ കുറയ്ക്കുവാൻ സഹായിക്കുന്നതാണ്.
  • ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെൻഷനും ഒഴിവാക്കാം.
  • നാളയേക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക. എല്ലാം നന്നായി വരുമെന്നു മനസ്സിനോടു പറയാം.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.