Sections

ഭയം എന്ന വികാരത്തെ തരണം ചെയ്യാനുള്ള മാർഗങ്ങൾ

Sunday, Nov 19, 2023
Reported By Soumya
Fear

മനുഷ്യന്റെ വികാസത്തിന് തടസ്സം നിൽക്കുന്ന വികാരമാണ് ഭയം. ഭയപ്പാടിന് നിരവധി കാരണങ്ങൾ ഉണ്ട്. അത് ഓരോ വ്യക്തികൾക്കും ഓരോ തരത്തിൽ ആയിരിക്കും. ഭയം എന്ന വികാരം ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പരിഹരിക്കാൻ സാധിക്കും. അങ്ങനെ നിരവധി ഭയപ്പാടുകളും അതെങ്ങനെ പരിഹരിക്കണം എന്ന കാര്യങ്ങളെക്കുറിച്ചുമാണ് ഇന്ന് ഇവിടെ പറയുന്നത്.

നിങ്ങളുടെ രൂപതോട് മോശമാണെന്നുള്ള പേടി

മറ്റുള്ളവരുടെ മുൻപിൽ ഇറങ്ങാൻ കോംപ്ലക്‌സ് തോന്നുകയാണെങ്കിൽ അതിനെതിരെ ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായ കാര്യങ്ങൾ എന്താണെന്ന് നോക്കാം.

  1. നിങ്ങളുടെ രൂപം മെച്ചപ്പെടുത്താൻ ശ്രമിക്കുക.
  2. വസ്ത്രങ്ങൾ വളരെ വൃത്തിയുള്ളതും വെടുപ്പുള്ളതും ഉപയോഗിക്കുക.
  3. ധാരാളം ഗ്രൂമിങ്ങുകൾ നിലവിൽ ലഭ്യമാണ്. അതിനുവേണ്ടി പരിശീലിക്കുകയും സ്വയം തയ്യാറെടുക്കുകയും ചെയ്യുക. നാണക്കേട് കരുതി ഒതുങ്ങിക്കൂടാതെ അതിനെതിരെ പ്രവർത്തിക്കാൻ വേണ്ടി ശ്രമിക്കുക.

ബിസിനസ് ചെയ്യുന്ന സമയത്ത് ഉപഭോക്താക്കളെ നഷ്ടപ്പെടുമോ എന്ന പേടി

ഭയന്ന് ഇരിക്കാതെ നിലവിലുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകി ഇരട്ടി കഠിനാധ്വാനം ചെയ്യുകയും. ഉപഭോക്താക്കൾക്ക് നിങ്ങളിലെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായേക്കാവുന്ന കാര്യങ്ങൾ എന്താണന്നും അത് പരിഹരിക്കാൻ നോക്കുക.

പരീക്ഷയിൽ പരാജയപ്പെടുമോ എന്ന ഭയം.

ഇങ്ങനെ വിഷമിച്ചിരിക്കുന്ന സമയത്ത് പഠിക്കാൻ വേണ്ടി ശ്രമിക്കുക. പരീക്ഷയിൽ പരാജയപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ അടുത്ത് എങ്ങനെ പഠിക്കാം എന്നതിനെക്കുറിച്ച് നോക്കുക.

നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങൾ

വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങൾ മരണം ഇങ്ങനെ കുറെ കാര്യങ്ങൾ സംഭവിക്കാറുണ്ട്. ഇങ്ങനെയുള്ള സമയങ്ങളിൽ കഴിയുന്നത്ര നിങ്ങളുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് മാറ്റുവാൻ വേണ്ടി ശ്രമിക്കുക. അടുത്ത് എന്ത് ചെയ്യാമെന്നും, അത് എങ്ങനെ പോസിറ്റീവായി മാറ്റാം എന്നതിനെക്കുറിച്ച് ചിന്തിക്കുക.മറ്റുള്ളവരുടെ ഭയം മാറ്റുന്നതിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കുക.പ്രാർത്ഥിക്കുക ഇത്തരം കാര്യങ്ങൾ ചെയ്യുക.

നിങ്ങളുടെ നിയന്ത്രണത്തിന് വിധേയമായ കാര്യങ്ങളാണ് സംഭവിക്കുന്നത് എങ്കിൽ.

ചെറിയ പല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാറുണ്ട്. ആ സമയങ്ങളിൽ നിയന്ത്രണം വിട്ടു പോകാതെ പുറത്തിറങ്ങി കുട്ടികളുമായി കളിക്കുകയോ, പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് കുറച്ചുസമയം നടക്കുകയോ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുക.

ആളുകൾ എന്ത് വിചാരിക്കും പറയും എന്ന പേടി.

അതിന് ചെയ്യേണ്ടത് നിങ്ങൾ ചെയ്യുന്ന കാര്യം ശരിയാണെന്ന് ആദ്യം ഉറപ്പിക്കുക. പിന്നീട് അത് ചെയ്യുക. ആരും വിമർശിക്കാതെ ഒരു കാര്യവും നിങ്ങൾക്ക് ചെയ്യാൻ സാധിക്കില്ല. വിമർശനം ലോകത്തിന്റെ ഒരു സ്വഭാവമാണ്. നിങ്ങൾ ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുകയാണെങ്കിൽ മറ്റുള്ളവർ പറയുന്നതിന് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.

നിക്ഷേപങ്ങൾ നടത്തുന്നതിനെക്കുറിച്ച് വാങ്ങുന്നതിനെക്കുറിച്ചുമുള്ള ഭയം.

ആ ഭയം ഉള്ള ആളുകൾ എല്ലാ കാര്യങ്ങളും വിശകലനം ചെയ്യുക. ലാഭനഷ്ട കാര്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ നിർണായകരമായ തീരുമാനം എടുക്കുകയും ചെയ്യുക.

ചിലർക്ക് ആളുകളോട് ഭയമുള്ളവർ ആകാം.

അവരെ ശരിയായ കാഴ്ചപ്പാടിയിൽ ഓർക്കുകയും മറ്റൊരാൾ നിങ്ങളെ പോലെയുള്ള ഒരു വ്യക്തി മാത്രമാണെന്ന് മനസ്സിലാക്കുക.

ഇങ്ങനെ ഭയം മാറ്റുവാനുള്ള ഒരു ആത്മവിശ്വാസം സ്വയം നേടുക. ഭയപ്പെടുവാനുള്ള കാര്യങ്ങൾ അന്വേഷിച്ചറിയുക. അതിന് കാരണം എന്താണെന്ന് കൃത്യമായി നിർണയിക്കുക അതിന് നടപടി എടുക്കുക. ഏത് തരത്തിലുള്ള ഭയത്തിനും പലതരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുക. ഓർക്കുക മടി ഭയത്തെ വലുതാക്കുന്നു. അതിനെതിരെ പ്രവർത്തിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.