തോൽവി സംഭവിച്ചവർക്കൊക്കെ ഒരു കാര്യം ഉറപ്പാണ്; താൻ കുറേ കൂടി പരിശ്രമിച്ചിരുന്നെങ്കിൽ മെച്ചപ്പെട്ട ഫലം ലഭിച്ചേനെ എന്ന്. എന്നാൽ, ഈ ചിന്ത വരുന്നത് പരാജയം സംഭവിക്കുമ്പോൾ മാത്രമാണ്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യുമ്പോൾ മാത്രമാണ് കാര്യക്ഷമത കൈവരിക്കാൻ കഴിയുക. ചെയ്യേണ്ട കാര്യങ്ങളെ ചെയ്യേണ്ട സമയത്ത് ചെയ്യാതിരിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്ന ശീലത്തിനാണ് അലസത അഥവാ മടി എന്ന് വിശേഷിപ്പിക്കുന്നത്. തൊഴിലെടുത്തതിനു ശേഷം ക്ഷീണമകറ്റാനുള്ള വിശ്രമം ആസ്വാദ്യകരമാണ്. എന്നാൽ, ഒരു പണിയും എടുക്കാതെ സദാ വിശ്രമിക്കണമെന്ന ചിന്തയാണ് മടിയായി മാറുന്നത്. കാലത്ത് ഉണരുന്ന ഒരു വിദ്യാർഥിക്ക് തനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന ബോധ്യമുണ്ട്. എന്നാൽ, കുറച്ചുനേരം കൂടി മൂടിപ്പുതച്ച് ഒന്നു മയങ്ങിയിട്ട് എണീക്കാം എന്ന് ചിന്തിക്കുന്നതാണ് മടി. ഉണർന്ന് എണീറ്റ് പഠിക്കാൻ ഒരു കാരണം വേണം. ആ കാരണമാണ് നമ്മുടെ മടിയെ അകറ്റുന്നത്. മടി മറ്റാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം.
- അലസത കൂടുതൽ അലസതയ്ക്കുള്ള ഇന്ധനമാണ്. പ്രവർത്തനം കൂടുതൽ പ്രവർത്തനങ്ങൾക്കുള്ള ഇന്ധനവും. എന്തെങ്കിലുമൊക്കെ പ്രവർത്തിച്ചു തുടങ്ങാതെ മടി മാറ്റാൻ കഴിയില്ല.
- അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കുന്ന കാര്യങ്ങളിൽ ഒന്നെങ്കിലും ഇന്നുതന്നെ ചെയ്തു തീർക്കാൻ ശ്രമിച്ചുനോക്കൂ. ചെറിയ ശ്രമങ്ങൾ വിജയിക്കുമ്പോൾ കൂടുതൽ ശ്രമിക്കാനുള്ള പ്രചോദനമാകും.
- തുടങ്ങാൻ നല്ല സമയം എന്നൊന്നില്ല. തുടക്കം കുറിക്കാൻ ഏറ്റവും നല്ല സമയം ഈ നിമിഷമാണ്; ദാ ഇപ്പോൾ നിങ്ങളുടെ മുമ്പിലുള്ള നിമിഷം.ഒരു വർഷത്തിനു ശേഷം ഇതേ ദിവസം നിങ്ങൾ ചിലപ്പോൾ ചിന്തിക്കാം നേരത്തേ ചെയ്തുതുടങ്ങിയിരുന്നു എങ്കിൽ എന്ന്. നഷ്ടപ്പെട്ടുപോയ പ്രയത്നദിനങ്ങളെ കുറിച്ചോർത്ത് നാളെകളിൽ പരിതപിക്കാതിരിക്കാൻ ഇന്നേ തുടങ്ങുക.
- വലിയ ലക്ഷ്യത്തിൽ എത്തുന്നതിനു മുമ്പ് ചെറിയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുക. അതിനിടയിൽ വിശ്രമവും ആവശ്യമാണ്. എന്നാൽ, വിശ്രമം പിന്നീടുള്ള പ്രവർത്തനങ്ങൾക്കുള്ള ഊർജം സംഭരിക്കാൻ ഉതകുന്നതാവണം. താൽകാലിക സുഖങ്ങളോടുള്ള അഭിനിവേശമാണ് പലപ്പോഴും നമ്മെ മടിയന്മാരാക്കുന്നത്. താൽകാലിക സുഖങ്ങൾക്കു പിന്നാലെ പോകുന്നവർ ആത്യന്തികമായ ദുഃഖങ്ങളിലേക്കാകും ചെന്നെത്തുക.
- ആരംഭിക്കാൻ മടിയുള്ള എന്തു കാര്യമായാലും അത് 1 മിനിറ്റു മാത്രം ചെയ്യുക എന്നിട്ടു താൽപര്യമുള്ള മറ്റെന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെടാം. അൽപ്പസമയത്തിനു ശേഷമോ അല്ലെങ്കിൽ പിറ്റേ ദിവസമോ മടിയുള്ള കാര്യം 1 മിനിറ്റ് വീണ്ടും ചെയ്യുക. ക്രമേണ അത് 2 മിനിറ്റ് 5 മിനിറ്റ് എന്നിങ്ങനെ വർധിപ്പിക്കാം. അതേസമയം അര മണിക്കൂറിൽ കൂടുതൽ അക്കാര്യം തുടർച്ചയായി ചെയ്യരുത്. ആദ്യം താൽപ്പര്യമില്ലാതിരുന്ന പ്രവർത്തിയോട് മടുപ്പ് തോന്നാതിരിക്കാനാണിത്. താൽപ്പര്യമുണ്ടെങ്കിൽ അര മണിക്കൂറിനു ശേഷവും ഈ പ്രവർത്തി തുടരാം.ഇതിനെ കൈസൻ ടെക്നിക് എന്നാണ് പറയുന്നത് ഇത് ജാപ്പനീസിൽ പ്രചാരത്തിലുള്ള ഒന്നാണ്.
- ഉറങ്ങുന്നതിന് മുൻപ് പിറ്റേ ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പ്ലാൻ ചെയ്യാം. പിറ്റേദിവസം ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ടു ഡു ലിസ്റ്റ് തയാറാക്കാം. ഇനി ശാന്തമായി ഉറങ്ങാം. രാവിലെ ദിവസം ആരംഭിക്കുമ്പോൾ ടു ഡു ലിസ്റ്റ് നോക്കി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുക.
- ചെയ്യേണ്ട കാര്യങ്ങളിൽനിന്ന് നിങ്ങളെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളെ ഒഴിവാക്കുക. പ്രധാനപ്പെട്ട ജോലി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ മൊബൈലും ടി.വിയും ഒഴിവാക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
കുട്ടികളുടെ മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.