Sections

ടോയ്ലറ്റുകളും ബാത്ത്റൂമുകളും വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കാനുള്ള മാർഗങ്ങൾ

Thursday, Aug 03, 2023
Reported By Soumya
Health Tips

ഇന്നത്തെ വീടുകളിൽ ഓരോ റൂമിലും ഓരോ ബാത്റൂം എന്നാണ് കണക്ക്. വീടുകൾക്കുള്ളിൽ നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് നമ്മുടെ ടോയ്ലറ്റുകളാണ്. അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടവും ഇതു തന്നെയാണ്. ടോയ്ലറ്റുകളിൽ സ്ഥിരമായി ജലസാന്നിധ്യം ഉള്ളതിനാൽ കറ അടിഞ്ഞു കൂടാനുള്ള സാധ്യത കൂടുതലാണ്. രോഗാണുക്കൾ വളരെ പെട്ടെന്ന് പടർന്നു പിടിക്കാൻ സാധ്യതയുള്ള ഒരിടമാണ് കുളിമുറികളും ടോയ്ലറ്റുകളും. അതുകൊണ്ട് തന്നെ ഇവ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ്. കുളിമുറിയുടെ ടൈൽസിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളും ടോയ്ലറ്റിന് ഇടയിലുള്ള കറകളും രോഗാണുക്കൾ വരാൻ കാരണമാകുന്നു. ഇത് എങ്ങനെ നമുക്ക് വേഗത്തിൽ ക്ലീൻ ചെയ്യാം എന്നതിനെക്കുറിച്ച് നോക്കാം

  • കുളിക്കാനുളള ഭാഗത്തിനും, ക്ലോസറ്റിനും, വാഷ്ബേസിനും പ്രത്യേകം പ്രത്യേകം ബ്രഷ് വേണം വൃത്തിയാക്കാൻ ഉപയോഗിക്കാൻ. വൃത്തിയാക്കുമ്പോൾ ഏറ്റവും വൃത്തിയുളള ഭാഗത്തു നിന്നുതുടങ്ങി ഏറ്റവും വൃത്തി കുറഞ്ഞ ഭാഗത്ത് എത്തുകയാണ് വേണ്ടത്.
  • വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ ടോയ്ലറ്റിനെ അണുവിമുക്തമാക്കാൻ ഉപയോഗപ്പെടുത്താം ഇതൊരു ആന്റിസെപ്റ്റിക് ആണ്. കുറച്ച് വെളുത്തുള്ളി അല്ലി ചതച്ച് ഏകദേശം 30 മിനിറ്റ് ചൂടുവെള്ളത്തിൽ തിളപ്പിക്കു. ലായനി അരിച്ചെടുത്ത് ടോയ്ലറ്റ് ബൗളിലേക്ക് ഒഴിക്കുക. ഓവർ നൈറ്റിന് ശേഷം ഇത് രാവിലെ ഫ്ലെഷ് ചെയ്ത് കളയുക.
  • ഒരേ അളവിൽ വെള്ളവും വിനാഗിരിയും ചേർത്ത് കുളമുറി ടൈൽസിൽ അഴുക്കുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്യുക. കുറച്ച് സമയം വെയിറ്റ് ചെയ്തതിനുശേഷം ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുകയും ചെറു ചൂടു വെള്ളത്തിൽ കഴുകുകയും ചെയ്യുക. വിനാഗിരി നേർപ്പിച്ചതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ കാരണം ഇതിൽ ആസിഡ് സ്വഭാവമുള്ളതിനാൽ ടൈലുകൾ കേടാകാൻ സാധ്യതയുണ്ട്.
  • ബേക്കിംഗ് സോഡയും വിനാഗിരിയും കൂടി മിക്സ് ചെയ്തു വയ്ക്കുക. ഇത് ടൈലുകൾക്കിടയിൽ അഴുക്കുള്ള ഭാഗങ്ങളിൽ തേച്ച് ചെറു ചൂട് വെള്ളത്തിൽ കഴുകുകയാണെങ്കിൽ ടൈലുകൾ നല്ല വൃത്തിയാകും.
  • ടൈലുകൾക്കിടയിൽ അഴുക്ക് കട്ടിപിടിച്ച് നിൽക്കുന്നിടത്ത് ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് കൊടുക്കാം. ശേഷം ബ്രഷും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
  • ടോയ്ലെറ്റുകളുടെ തറ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വിനാഗിരി വെള്ളം ഒഴിച്ച് കഴുകുന്നത് വൃത്തിയായി ഇരിക്കാൻ സഹായിക്കും.
  • ടോയ്ലറ്റുകളിലും മറ്റ് പ്ലംബിംഗ് ഉപകരണങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന കറകളും തുരുമ്പുമൊക്കെ മുഴുവനായും നീക്കം ചെയ്തു വൃത്തിയാക്കാനായി ഉപയോഗിക്കാവുന്ന മറ്റൊരു മൾട്ടി പർപ്പസ് ക്ലീനിംഗ് ഉൽപ്പന്നമാണ് ബോറാക്സ്. കഠിനമായതും ഇളകി പോരാത്തതുമായ കറകളാണ് ടോയ്ലറ്റിൽ ഉള്ളതെങ്കിൽ ബോറോക്സ് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ബോറാക്സ് പേസ്റ്റ് മാർക്കറ്റിൽ ലഭ്യമാകും.
  • ടൈലുകൾക്കിടയിലെ അഴുക്ക് നീക്കം ചെയ്യാനുള്ള എളുപ്പമാർഗങ്ങളിലൊന്നാണ് ചൂടുവെള്ളം സ്പ്രേ. ടൈലിന്റെ മുകളിൽ ചൂടുവെള്ളം നന്നായി സ്പ്രേ ചെയ്ത് കൊടുക്കുക. അതിനുശേഷം മൃദുവായ ബ്രഷ് ഉപയോഗിച്ച് ടൈലുകൾക്കിടയിൽ ഉരച്ച് കഴുകാം. അവസാനം നന്നായി വെള്ളമൊഴിച്ച് കഴുകുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.