സമ്പത്ത് ഊർജ്ജമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിന് ഏറ്റവും അത്യാവശ്യ ഘടകങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, സോഷ്യൽ സെക്യൂരിറ്റി, കുടുംബം തുടങ്ങിയവയുടെ കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ് സമ്പത്ത്. സമ്പത്ത് നേടാൻ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അത് നേടുന്നതിനുള്ള 10 മാർഗ്ഗങ്ങളാണ് താഴെ പറയുന്നത്. ഈ മാർഗങ്ങളിലൂടെ മാത്രം സമ്പത്ത് നേടാൻ കഴിയണമെന്നില്ല എന്നാൽ ഈ 10 മാർഗ്ഗങ്ങൾ സമ്പത്ത് നേടാനുള്ള ദിശ കാണിച്ചു തരുമെന്ന കാര്യത്തിൽ സംശയമില്ല.
- സമ്പത്ത് നേടാൻ ഈ ലോകത്തിൽ നിരവധി അവസരങ്ങൾ ഉണ്ട് എന്ന കാര്യം നമ്മുടെ ഓർമ്മയിൽ വേണം. നമ്മുടെ പ്രായം, ജാതി, മതം, സംസ്കാരം, രാജ്യം, വിദ്യാഭ്യാസം എന്നിവയൊന്നും തന്നെ സമ്പത്ത് നേടുന്നതിന് തടസ്സമല്ല. ഇന്നലെ എന്താണെന്നുള്ളത്, സമ്പത്ത് ആർജിക്കാനുള്ള തടസ്സമല്ല. ഇങ്ങനെ ഒരു മൈൻഡ് സെറ്റ് സമ്പത്ത് ആർജിക്കുന്നതിന് മുമ്പ് തന്നെ ഉണ്ടാക്കണം.
- സമ്പത്തിനെ സ്നേഹിക്കുക. പലർക്കും സമ്പത്ത് അല്ലെങ്കിൽ പണം എന്നത് പേടിയും, പാപവുമായി കാണുന്നു. സമ്പത്ത് അപകടം കൊണ്ടുവരുന്നില്ല. കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലാനും പറ്റും, ആപ്പിൾ മുറിക്കാനും പറ്റും. അതുപോലെ സമ്പത്ത് കൊണ്ട് നന്മയും തിന്മയും ചെയ്യാം. അത് ചെയ്യുന്ന ആളിന്റെ പ്രവൃത്തി പോലെയായിരിക്കും. നാം അതിന്റെ നല്ല മാർഗ്ഗത്തിലൂടെ സഞ്ചരിക്കണമെന്ന് മാത്രം.
- ധനം സമ്പാദിക്കുക എന്ന ലക്ഷ്യം ഉണ്ടാകണം. ലക്ഷ്യമുണ്ടെങ്കിൽ എന്തും നേടാൻ കഴിയും. അത് വ്യക്തമായ ലക്ഷ്യമായിരിക്കണം. ഉദാഹരണമായി നിങ്ങൾ 25 വയസ്സുള്ള ആളാണെന്ന് ഇരിക്കട്ടെ, പത്തുവർഷം കഴിയുമ്പോൾ 10 കോടിയോ നൂറുകോടിയോ നേടിയെടുക്കും എന്ന ലക്ഷ്യം സെറ്റ് ചെയ്യണം. എല്ലാദിവസവും ആ ലക്ഷ്യത്തെ ഉറപ്പിക്കുകയും ചെയ്യണം. അതിനുവേണ്ടിയിട്ടുള്ള ഷോർട്ട് ടൈം പ്ലാനുകൾ തയ്യാറാക്കണം. ഉദാഹരണമായി ഞാൻ ആദ്യത്തെ മാസം പതിനായിരം രൂപ മിച്ചം പിടിക്കും, അടുത്തമാസം ഇരുപതിനായിരം രൂപയായി മിച്ചം പിടിക്കും എന്നിങ്ങനെയുള്ള ഷോർട്ട് ടൈം ഗോൾ സെറ്റ് ചെയ്യണം. അതുപോലെ തന്നെ നമ്മുടെ ലക്ഷ്യം നമുക്ക് കഴിയുന്ന കാര്യവുമായിരിക്കണം. തനിക്ക് പ്രാക്ടിക്കലായി ചെയ്യാൻ പറ്റുന്ന കാര്യം മാത്രമേ ലക്ഷ്യം വയ്ക്കാവൂ.
- നമ്മുടെ ലക്ഷ്യം രഹസ്യമായി വയ്ക്കുക. ഈ വക കാര്യങ്ങൾ നമ്മൾ പറഞ്ഞുകൊണ്ട് നടക്കുവാൻ പാടില്ല. നമ്മളെ സഹായിക്കാൻ കഴിവുള്ള, മനസ്സുള്ള ആൾക്കാരോട് മാത്രമേ സംവദിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ പലരും നമ്മളെ വിമർശിക്കുകയും നെഗറ്റീവ് ആക്കുകയും ചെയ്യും.
- ഹാർഡ് വർക്കിനെക്കാളും സ്മാർട്ട് ആയി പ്രവർത്തിക്കുക. ഹാർഡ് വർക്ക് നല്ലതാണ് പക്ഷേ അത് നമ്മെ ഒരു പരിധിക്ക് അപ്പുറം വളർത്തില്ല. എന്നാൽ സ്മാർട്ട് വർക്ക് തീർച്ചയായും നമ്മുടെ ലക്ഷ്യത്തിലെത്തിക്കും. ഉദാഹരണമായി നാം കൂലിപ്പണി ചെയ്തു കുറച്ചു രൂപ മിച്ചം വയ്ക്കുന്നു എന്നിരിക്കട്ടെ വർഷം കഴിയുമ്പോൾ പണത്തിന്റെ മൂല്യം കുറയും. എന്നാൽ ഇങ്ങനെ മിച്ചം പിടിക്കുന്ന തുകകൊണ്ട് സ്വർണത്തിലോ, വസ്തുവിലോ, മറ്റു നിക്ഷേപങ്ങളിലോ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ നമ്മുടെ മൂല്യം കൂടിക്കൊണ്ടിരിക്കും. പക്ഷേ ഷെയർ മാർക്കറ്റ് പോലുള്ള നിക്ഷേപങ്ങൾ ചെയ്യുമ്പോൾ മുൻകരുതൽ എടുക്കാൻ മറക്കരുത്.
- അലസത പാടില്ല. ലക്ഷ്യം പലർക്കും ഉണ്ടാകാം. എന്നാൽ അലസത കാരണം കാര്യങ്ങൾ മാറ്റിവയ്ക്കുന്ന സ്വഭാവമുണ്ടാവുകയും ലക്ഷ്യത്തിലെത്താൻ സാധിക്കാതെ വരുകയും ചെയ്യും. അങ്ങനെയാണ് ലക്ഷ്യം നേടാൻ സാധിക്കാതെ വരുന്നത്. ഒന്നോ രണ്ടോ മാസം നമ്മുടെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുകയും. മറ്റു സമ്മർദ്ദം, പ്രലോഭനം എന്നിവ കാരണം ഇത് നീട്ടി വയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് അലസത ഒഴിവാക്കി, ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ നാളത്തേക്ക് മാറ്റിവയ്ക്കാതെ ഈ നിമിഷം മുതൽ ചെയ്യാൻ ആരംഭിക്കുക.
- പ്രവർത്തിയുടെ പ്രതിഫലമാണ് സമ്പത്ത്. സമ്പത്ത് എന്നത് ഊർജ്ജമാണ്. നാം ചെയ്യുന്ന പ്രവൃത്തിയുടെ പ്രതിഫലമാണ് സമ്പത്ത്. ഉദാഹരണമായി ബിൽ ഗേറ്റ് മൈക്രോസോഫ്റ്റ് നിർമ്മിക്കുകയും അതിന്റെ പ്രതിഫലമായി അദ്ദേഹം ശതകോടീശ്വരനായി മാറി. നമ്മുടെ ഊർജ്ജം നല്ല പ്രവൃത്തിയിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന അനന്തരഫലമാണ് സമ്പത്ത്. അത് കൂടുതൽ ആൾക്കാർക്ക് ഉപകാരപ്രദമായിരിക്കണം. എത്ര കൂടുതൽ ആൾക്കാർക്ക് ഉപകാരപ്പെടുന്നുവോ അത്രയും സമ്പത്ത് വർദ്ധിക്കും. അതുകൊണ്ട് നമ്മുടെ പ്രവൃത്തി കൂടുതൽ ആൾക്കാർക്ക് ഉപകാരപ്പെടുന്നതാകണം.
- സമ്പത്ത് ചിലവഴിക്കുമ്പോൾ ശ്രദ്ധയോടെ ചെയ്യണം. പണം ചിലവഴിക്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധ വേണം. ഇതിന് ശക്തമായ മണി മാനേജ്മെന്റ്, ടൈം മാനേജ്മെന്റ് സ്കിൽ നാം ആർജ്ജിക്കണം. സമ്പാദിക്കുക എന്നത് വളരെ പ്രയാസകരമായ ഒരു കാര്യമല്ല അത് നിലനിർത്തുക എന്നതാണ് ഏറ്റവും പ്രയാസകരം. ആധുനിക ലോകത്ത് പണം നഷ്ടപ്പെടാൻ പ്രത്യേക കാരണങ്ങളൊന്നും വേണ്ട.
- ആരോഗ്യത്തെയും കുടുംബത്തെയും പ്രത്യേകം ശ്രദ്ധിക്കണം. ഇത് സമ്പത്ത് നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. പണം എല്ലാത്തിനും ഉള്ള പരിഹാരമല്ല. ആരോഗ്യവും കുടുംബവും പണം കൊണ്ട് നേടാൻ സാധിക്കില്ല. ആരോഗ്യത്തെ സംരക്ഷിക്കുവാനും നമ്മുടെ കുടുംബത്തെ നമ്മളോട് ചേർത്തുനിർത്താനുമുള്ള ശീലം ഉണ്ടാകണം.
- ആസ്വദിച്ച് പ്രവർത്തിക്കാൻ കഴിയണം. സന്മാർഗത്തിലൂടെ പണം നേടാം എന്ന ലക്ഷ്യവും, അത് ആസ്വദിച്ച് ചെയ്യാനും നമുക്ക് സാധിക്കണം. ആസ്വദിച്ച് ചെയ്യാത്ത ഒരു കാര്യവും കൂടുതൽ കാലം കൊണ്ട് പോകാൻ കഴിയില്ല.
മുകളിൽ പറഞ്ഞ 10 കാര്യങ്ങളും ധനം സമ്പാദിക്കുവാനുള്ള എളുപ്പവഴിയല്ല. എന്നാൽ ഇവയൊക്കെ നമ്മുടെ ശീലമാക്കി മാറ്റിയാൽ നമുക്ക് സമ്പത്ത് നേടാൻ കഴിയും എന്ന കാര്യത്തിന് സംശയമില്ല. ഇതിനു പുറമെ നിരവധി ഘടകങ്ങൾ നമുക്ക് അനുകൂലമായി വരേണ്ടതുണ്ട്. അതിലേക്കുള്ള ദിശ കാണിക്കുന്ന പ്രധാനപ്പെട്ട 10 പോയിന്റ്സ് ആണ് ഇവിടെ പറയുന്നത്.
ആത്മവിശ്വാസത്തോടുകൂടി എങ്ങനെ പ്രസംഗിക്കാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.