എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് മറ്റുള്ളവർ നമ്മളോട് നന്നായി പെരുമാറണം എന്നത്.പലപ്പോഴും പല ആളുകളും പരാതി പറയാറുണ്ട് ആൾക്കാരൊക്കെ വളരെ റഷ് ആയിട്ടാണ് പെരുമാറാറുള്ളത്. എവിടെപ്പോയാലും ആളുകൾക്ക് സ്നേഹത്തോടെയും ബഹുമാനത്തോടുകൂടിയും സംസാരിക്കാൻ കഴിയുന്നില്ല. ബസ്സിൽ യാത്ര ചെയ്യുമ്പോൾ ചില കണ്ടക്ടർമാർ വളരെ പരുഷമായിട്ടായിരിക്കും പെരുമാറുന്നത്. ചില ഓട്ടോക്കാർ ആണെങ്കിൽ അതിനേക്കാൾ ദേഷ്യത്തോടെ ആയിരിക്കും സംസാരിക്കുക കടയിൽ സാധനം വാങ്ങാൻ പോകുന്ന സമയത്ത് കടക്കാരനും ഇത്തരത്തിൽ സംസാരിക്കാറുണ്ട്. സർക്കാർ ഓഫീസിൽ പോവുകയാണെങ്കിൽ അവിടെയും സ്ഥിതി വ്യത്യസ്തമല്ല. പലരും മറ്റുള്ളവരെ അംഗീകരിക്കാത്ത രീതിയിലാണ് സംസാരിക്കാറുള്ളത്. ഇത് കേട്ട് പല ആളുകൾക്കും വിഷമം വരാറുണ്ട്.
- മറ്റുള്ളവരുടെ പ്രതികരണ ആരാഞ്ഞ് ജീവിക്കേണ്ടവരല്ല നിങ്ങൾ. നിങ്ങളുടെ കഴിവ് കൊണ്ടും സ്വഭാവ സവിശേഷത കൊണ്ടും ആണ് ജീവിക്കേണ്ടത്.
- കൊടുക്കുന്നതേ കിട്ടുകയുള്ളൂ. നിങ്ങൾ നല്ലത് കൊടുക്കുകയാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അത് നിങ്ങൾക്ക് തിരിച്ചു കിട്ടുക തന്നെ ചെയ്യും. ദേഷ്യത്തോടെ കൂടി സംസാരിക്കുന്ന ഒരാളോട് നിങ്ങൾ പുഞ്ചിരിച്ചുകൊണ്ടും ബഹുമാനത്തോടുകൂടിയും സ്നേഹത്തോടുകൂടിയും സംസാരിക്കുകയാണെങ്കിൽ ശക്തമായ നിങ്ങളുടെ നിലപാടോടുകൂടി സംസാരിച്ചു കഴിഞ്ഞാൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് തീർച്ചയായും ആ ബഹുമാനവും ആദരവും കിട്ടുക തന്നെ ചെയ്യും.
- മറ്റുള്ളവർ ചെയ്യുന്നത് എന്താണെന്ന് ചിന്തിച്ച് ജീവിക്കരുത്. മറ്റുള്ളവർ നിങ്ങൾ കരുതുന്ന പോലെ ജീവിക്കും എന്ന് വിചാരിച്ച് ജീവിക്കരുത്. നിങ്ങൾ വിചാരിക്കുന്നത് പോലെ മറ്റുള്ളവർ പെരുമാറണം എന്ന് വിചാരിച്ചാൽ അത് നടക്കണമെന്നില്ല. പലരും സ്വഭാവത്തിൽ വ്യത്യസ്തരാണ്. മറ്റുള്ളവരിൽ നിന്നും നമുക്ക് എന്ത് കിട്ടും എന്നത് ആലോചിച്ച് അല്ല നിങ്ങൾ സന്തോഷിക്കേണ്ടത് നിങ്ങൾക്ക് മറ്റുള്ളവർക്ക് സഹായകരമായി എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അങ്ങനെ ചിന്തിച്ച് സന്തോഷിക്കുവാൻ മാത്രമേ നിങ്ങൾക്ക് അവകാശമുള്ളൂ.
- ജീവിതത്തിൽ എപ്പോഴും പുഞ്ചിരിയോടുകൂടി പെരുമാറുക. പലരും വളരെ ടെൻഷനായി പാനിക് ആയാണ് നടക്കാറുള്ളത്. ഇത് കാണുമ്പോൾ മറ്റുള്ളവർക്ക് പോസിറ്റീവ് ആയി തോന്നണമെന്നില്ല. അതുകൊണ്ട് തന്നെ പുഞ്ചിരിയോട് കൂടി പെരുമാറുക നിങ്ങളുടെ ജീവിതത്തിന് അസാമാന്യമായ മാറ്റം അതുകൊണ്ട് ഉണ്ടാകും.
- പുഞ്ചിരിക്കുന്ന ഒരാളിനെ എല്ലാവരും ഇഷ്ടപ്പെടും. അതിനുപകരം പുഞ്ചിരിക്കാതെ ദേഷ്യ ഭാവത്തിലോ മറ്റുള്ളവർ ഇങ്ങനെ പെരുമാറുന്നു എന്ന് വിചാരിച്ച് . നടക്കുകയാണെങ്കിൽ മറ്റുള്ളവരും നിങ്ങളെ തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്ന് മനസ്സിലാക്കുക.
- കഴിയുന്നത്ര നല്ല വാക്കുകൾ പറയുക. വാക്കുകൾ പറയുമ്പോൾ സൂക്ഷിക്കുക എടുന്തും എടുത്തുചാടി പറയുക എന്നുള്ളതല്ല ജയിക്കുവാൻ വേണ്ടി മാത്രമല്ല നിങ്ങൾ വാധിക്കേണ്ടത് അറിയുവാനും പ്രവർത്തിക്കുവാനും മനസ്സിലാക്കുന്നതിന്: കടുകട്ടിയിൽ ദേഷ്യത്തിൽ പറയാം അല്ലെങ്കിൽ അത് വളരെ സൗമ്യമായി സമാധാനത്തോടെ കൂടി സംസാരിക്കാം. സൗമ്യമായി വാക്കുകൾ പറയാൻ വേണ്ടി ശ്രദ്ധിക്കുക. സൗമ്യമായി വാക്കുകൾ പറഞ്ഞു തിരിച്ചും ആ സൗമ്യത കിട്ടും കിട്ടുക തന്നെ ചെയ്യും. ഇങ്ങനെ വാക്കുകൾ പറയും പ്രത്യേകിച്ച് പറയുമ്പോൾ വളരെ ശ്രദ്ധിച്ചു ആലോചിച്ചും പറയുക. ചില കാര്യങ്ങൾ വളരെ ആലോചിച്ച് പറയേണ്ട സന്ദർഭങ്ങൾ ഉണ്ടാകും. അതിന് അത്രയും സമയം കൊടുത്തുകൊണ്ട് തന്നെ പറയുക. ആർക്കും ഉപകാരപ്രദമില്ലാത്ത വാക്കുകൾ തീർച്ചയായും ഒഴിവാക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിത വിജയത്തിനായി ലക്ഷ്യനിർണയത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.