Sections

സെയിൽസ് വർധിപ്പിക്കുന്നതിനായി പുതിയ കസ്റ്റമേഴ്സിനെ കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ

Wednesday, Jul 24, 2024
Reported By Soumya
Ways to Find New Customers to Increase Sales

സെയിൽസിൽ ഏറ്റവും പ്രധാനപ്പെട്ടത് കസ്റ്റമർ ആണെന്ന് അറിയാമല്ലോ. കസ്റ്റമേഴ്സിന്റെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് സെയിൽസ് വർദ്ധിപ്പിക്കാനുള്ള പ്രധാനപ്പെട്ട കാര്യം. കസ്റ്റമേഴ്സിന്റെ എണ്ണം എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • നിങ്ങളുടെ പ്രോഡക്റ്റ്ന് ആവശ്യമായ കസ്റ്റമറിനെ കണ്ടെത്തുന്നതിന് വേണ്ടിയിട്ട് കസ്റ്റമറിനെ കണ്ടെത്താനുള്ള ത്വര നിങ്ങൾക്ക് എപ്പോഴും ഉണ്ടാകണം. പുതിയ കസ്റ്റമാസിനെ കണ്ടെത്താൻ കഴിയുമെന്ന് ആത്മവിശ്വാസം എപ്പോഴും നിങ്ങൾക്കുണ്ടാകണം.
  • നിങ്ങൾക്ക് ഗ്രോത്ത് ഉണ്ടാകണമെങ്കിൽ പഴയ കസ്റ്റമർ മാത്രം പോരാ പുതിയ കസ്റ്റമേഴ്സ് ഉണ്ടാകണം. പുതിയ കസ്റ്റമേഴ്സിനെ കണ്ടെത്തിയിരിക്കും എന്നുള്ള ഒരു ആത്മവിശ്വാസം ഉണ്ടാക്കുക.
  • നിങ്ങൾ റഫറൻസ് ചോദിക്കാൻ മറക്കാതിരിക്കുക. നിലവിലുള്ള കസ്റ്റമറിൽ നിന്ന് പുതിയ റഫറൻസുകൾ ചോദിച്ചു കൊണ്ടേയിരിക്കുക. പലപ്പോഴും ഈ റഫറൻസ് ചോദിക്കുന്നത് നിങ്ങൾ മടി കാണിക്കാറുണ്ട്. ചോദിക്കാൻ മടിക്കരുത് 'ചോദിക്കുക' എന്നത് ജീവിതത്തിൽ വളരെപ്രധാനപ്പെട്ട ഒരു കലയാണ്. അത് ജീവിതത്തിൽ ഉണ്ടാകണം. നിലവിലുള്ള കസ്റ്റമേഴ്സുമായി 100% നീതിപുലർത്തി കഴിഞ്ഞാൽ അവർ തുടർന്നും റഫറൻസുകൾ നിങ്ങൾക്ക് തന്നു കൊണ്ടിരിക്കും.
  • നിങ്ങളുടെ ഫ്രണ്ട്സിനെയും, റിലേറ്റീവ്സിനെയോ കാണുമ്പോൾ പ്രോഡക്ടിനെക്കുറിച്ച് അവരോട് പറയാൻ ചെമ്മലോ മടിയോ ഒന്നും വിചാരിക്കരുത്.
  • സോഷ്യൽ മീഡിയ വഴി പ്രോഡക്റ്റിന് എപ്പോഴും അവതരിപ്പിച്ചു കൊണ്ടിരിക്കുക. ഇന്ന പ്രോഡക്റ്റ് വിൽക്കുന്ന ആൾ നിങ്ങളാണെന്ന് ഒരു ധാരണ അവർക്ക് ഉണ്ടാകണം. ഉദാഹരണമായി കാർ സെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഒരാൾ കാർ വാങ്ങാൻ തീരുമാനിച്ചാൽ നിങ്ങളെ പെട്ടന്ന് ഓർമ്മ വരണം. അതുകൊണ്ട് നിങ്ങൾ വിൽക്കുന്ന പ്രോഡക്റ്റിന്റെ ഡീറ്റെയിൽസ് സ്റ്റാറ്റസ് ആയി ഇട്ടുകൊണ്ടിരിക്കുക.
  • റഫറൻസ് കിട്ടിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ ആളിനെ മീറ്റ് ചെയ്യാൻ വേണ്ടി ശ്രമിക്കണം. നിങ്ങൾ മാത്രമല്ല സെയിൽസ് മേഖലയിലുളളത്, മറ്റു നിരവധി കമ്പനികളും ബ്രാൻഡുകളും പ്രവർത്തിക്കുന്നുണ്ട് അവർക്കും കഴിവുള്ള സെയിൽസ്മാൻമാർ കാണാം. അതുകൊണ്ട് ഒരു റഫറൻസ് കിട്ടിക്കഴിഞ്ഞാൽ ഒട്ടും വൈകാതെ തന്നെ ആ കസ്റ്റമറിനെ കാണണം.
  • ദിവസവും ഒരു പുതിയ കസ്റ്റമർ കണ്ടെത്തുന്നതിന് വേണ്ടി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കുക. പുതിയ അഞ്ച് ആൾക്കാരെ കാണുന്നതിന് വേണ്ടി ലിസ്റ്റ് തയ്യാറാക്കി അതിന് അവരെ കാണുവാനോ ഫോണിൽ കൂടി ബന്ധപ്പെടുവാനോ വേണ്ടി പ്രത്യേകം സമയം മാറ്റിവയ്ക്കുക. ദിവസവും അഞ്ചു പേരെ വെച്ച് കണ്ടുപിടിക്കുമ്പോൾ നമുക്ക് ഒരു മാസം 150 പേരുടെ റഫറൻസ് കിട്ടും. അതിൽ 10% ആയാൽ പോലും 15 പുതിയ കസ്റ്റമർ നിങ്ങൾക്ക് കിട്ടിക്കഴിഞ്ഞു. ഇത് നിങ്ങളുടെ ബിസിനസിന് വലിയ വളർച്ചയ്ക്ക് സഹായിക്കും.
  • ഇമോഷണൽ ആയിട്ടുള്ള മറ്റൊരു കാര്യമാണ് നോ പറയുന്നത് സ്വീകരിക്കുക. കസ്റ്റമർ നോ പറഞ്ഞാൽ അതിൽ ദുഃഖിച്ചു ഇരിക്കരുത്. നോ എന്ന് പറയുന്നത് സെയിൽസിലെ അവസാന വാക്കല്ല എന്ന് ഓർക്കുക. ഒരാൾ നോ പറഞ്ഞാൽ അതിനെ എങ്ങനെ നമുക്ക് അനുകൂലമായി രീതിയിൽ മാറ്റാം എന്ന് വേണം ശ്രദ്ധിക്കേണ്ടത്.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.