കുഞ്ഞിന്റെ ബുദ്ധിപരമായ ശേഷി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ എത്രയും നേരത്തെ തുടങ്ങുന്നുവോ അത് അവരുടെ ജീവിതത്തോടുള്ള ബുദ്ധിപരമായ കാഴ്ചപ്പാടിനെ കൂടുതൽ വിശാലമാക്കും.
- വായനയിലൂടെ കുഞ്ഞിനെ അറിവിന്റെ ലോകത്തേയ്ക്കു കടക്കാൻ സഹായിക്കുക.
- കുഞ്ഞിനെക്കൊണ്ടു സംസാരിപ്പിക്കാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായ ശ്രവണശേഷി അവരെക്കൊണ്ട് ഉപയോഗിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിനു മറുപടിയായി കുട്ടി താൻ കേൾക്കുന്നതിനു സംഭാഷണരൂപം നൽകുന്നു. കൂടുതൽ കാര്യങ്ങൾ കുഞ്ഞിനു പറഞ്ഞു കൊടുത്ത് അറിവിന്റെ ലോകം വിശാലമാക്കുക.
- കുഞ്ഞിനെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വാക്കുകൾ മനസിലാക്കിക്കുന്നതിലൂടെ പഠിക്കാനുള്ള താൽപര്യം കുഞ്ഞിൽ നിറയ്ക്കാൻ മാതാപിതാക്കൾക്കു കഴിയും.
- ധാരാളം ചിത്രങ്ങളും നിറങ്ങളുമുള്ള പുസ്തകങ്ങൾ കുഞ്ഞിനു നൽകുക.
- പുസ്തകങ്ങളിലെ കഥകളും പാട്ടുകളും ദിവസവും അൽപനേരം ഉറക്കെ വായിക്കുക. കിടക്കാൻ പോകുന്ന സമയത്തും കുഞ്ഞിന് കഥ പറഞ്ഞു കൊടുക്കാം. പുതിയ കഥകൾ വേണം പറഞ്ഞു കൊടുക്കാൻ.
- കുഞ്ഞിനെ ഇടയ്ക്കിടെ പുറത്തേയ്ക്കു കൊണ്ടുപോകാം. പുതിയ കാഴ്ചകൾ കുഞ്ഞിന്റെ അനുഭവസമ്പത്തു വളർത്തുന്നു.
- വീട്ടിലെത്തിയ ശേഷം പോയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട കുഞ്ഞിന്റെ അനുഭവങ്ങൾ പറയിക്കുക. കുഞ്ഞിന് എന്തൊക്കെ ഇഷ്ടപ്പെട്ടെന്നും ഇഷ്ടമാകാത്തത് എന്താണെന്നും ചോദിക്കാം.
- കുഞ്ഞിനെ മറ്റു കുട്ടികളുമായി കളിക്കാൻ അനുവദിക്കുക.
- മാതാപിതാക്കളും കുട്ടികളോടൊപ്പം കളിക്കുകയും ഇടയ്ക്കിടെ തോറ്റു കൊടുക്കുകയും വേണം. കളിയിൽ തോൽക്കുന്നതു സ്വാഭാവികമാണെന്നു കുഞ്ഞു മസിലാക്കട്ടെ. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാൻ പ്രോത്സാഹിപ്പിക്കാം. ഇതു സാമൂഹികപരമായ കഴിവുകൾ കുഞ്ഞിൽ വളർത്താൻ സഹായിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ദേഷ്യം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ഉപായങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.