നമുക്കു സമൂഹത്തിലുള്ള സ്ഥാനം, കഴിവുകൾ, ആത്മവിശ്വാസം, തന്നെപ്പറ്റിയുള്ള അമിതമായ മതിപ്പ് ഇവയെല്ലാം ഒത്തൊരുമിക്കുന്നതാണ് ആത്മാഭിമാനം. ഉന്നതമായ ആത്മാഭിമാനമുള്ള വ്യക്തികൾ ശാരീരികമായും മാനസികമായും ശക്തരായിരിക്കും.അസൂയാവഹമായ ദൃഢവിശ്വാസം, ഉത്തമ കർത്തവ്യ നിർവഹണം, സാഹസികമായി പ്രവർത്തിക്കാനുള്ള കഴിവ്, ആകർഷക പെരുമാറ്റ രീതികളും മനോഭാവവും, സമൂഹത്തിലുള്ള അംഗീകാരം, നല്ല വ്യക്തിബന്ധങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്റെ പ്രതിഫലനങ്ങളാണ്. വിമർശനങ്ങൾ തുറന്ന മനസോടെ സ്വീകരിക്കാനും, മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ വിമർശനവും അഭിനന്ദനവും നൽകാനും ഇവർക്കു കഴിയും.ആത്മാഭിമാനം വർധിപ്പിക്കാൻ സഹായിക്കുന്ന ചില വഴികൾ നോക്കാം.
- നിങ്ങളുടെ ബാഹ്യ സൗന്ദര്യം, തൊഴിൽ, സാമ്പത്തിക നിലവാരം തുടങ്ങിയ കാര്യങ്ങൾ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്ന ആളുകളിൽ അസൂയ വളരുകയും ഇത് മാനസിക സന്തോഷത്തെ ഇല്ലാതാക്കുമെന്ന് ഗവേഷകർ പറയുന്നു.മറ്റൊരാളുടെ ജീവിതത്തിൽ നിങ്ങൾക്ക് അസൂയ തോന്നുന്നുവെങ്കിൽ, നിങ്ങളുടെ സ്വന്തം ശക്തികളെയും വിജയങ്ങളെയും കുറിച്ച് സ്വയം ഓർമിപ്പിക്കുക.
- ജീവിതത്തിലെ ഏത് സാഹചര്യത്തെയും വളരെ സംയമനത്തോടെ കൈകാര്യം ചെയ്യുന്ന, നല്ല ചിന്തകളും പ്രവർത്തികളും ഉള്ളവർ കൂടെ ഉണ്ടെങ്കിൽ അവരിലുള്ള ആത്മവിശ്വാസം നാം പോലുമറിയാതെ നമ്മളിലേക്ക് കടന്നുവരും.
- ക്ഷമാശക്തി ഉദാസീനതയായി പരിണമിക്കാൻ അനുവദിക്കരുത്.
- ഇനി എന്തെകിലും ഒരു തെറ്റ് നിങ്ങളുടെ ഭാഗത്തു നിന്ന് വന്നുപോയാൽ 'എനിക്ക് ഒന്നും ശരിയായി ചെയ്യാൻ കഴിയില്ല' എന്ന് സ്വയം പറയുന്നതിനുപകരം, 'അടുത്ത തവണ എനിക്ക് നന്നായി ചെയ്യാൻ കഴിയും,' അല്ലെങ്കിൽ 'ഈ തെറ്റിൽ നിന്നും ഞാൻ ചിലത് പഠിച്ചു' എന്ന് സ്വയം ഓർമിപ്പിക്കുക.
- സ്വന്തം കഴിവുകളിൽ ദൃഢമായി വിശ്വസിക്കുക. നിങ്ങളുടെ അനുവാദമില്ലാതെ മറ്റൊരാൾക്കു നിങ്ങളെ തരംതാഴ്ത്താൻ കഴിയുകയില്ലെന്ന റൂസ്വെൽറ്റിന്റെ വാക്കുകളെ ഓർക്കുക.
- സന്തോഷം ഉളവാക്കുന്ന മനോഭാവം പുലർത്തുക. സന്തോഷവും സംതൃപ്തിയും നിരന്തരം ആസ്വദിക്കുക.
- ജീവിതത്തിൽ ഒരു ലക്ഷ്യം ഉറപ്പാക്കുക. ലക്ഷ്യപ്രാപ്തിക്കുവേണ്ടി നിരന്തരം പരിശ്രമിക്കുക.
- അച്ചടക്കബോധം വളർത്തുക, ആത്മനിയന്ത്രണം, സ്വഭാവഗുണം, കൃത്യനിഷ്ഠ, കാര്യക്ഷമത, ശിക്ഷണബോധം തുടങ്ങിയവ വികസിപ്പിക്കാൻ പരിശീലിക്കുക.
- വിമർശനങ്ങൾ കൃതജ്ഞതാബോധത്തോടെ സ്വീകരിക്കാൻ പരിശീലിക്കുക. ഉപകാരങ്ങൾ പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്തുകൊടുക്കുക.
- മറ്റുള്ളവർക്കു പണമായോ അല്ലാതെയോ തിരിച്ചുനൽകാൻ സാധിക്കാത്ത സത്പ്രവൃത്തികൾ ചെയ്യുക.
- വീഴ്ചകളിൽ നിന്നു പാഠങ്ങൾ പഠിച്ച് ഉത്തമകൃത്യങ്ങൾ ചെയ്യാൻ പരിശീലിക്കുക. നിരാശകരാകാതെ കുറവുകളെ അതിജീവിക്കുക.
- അജ്ഞതയെ ബുദ്ധിപരമായി നേരിടുക. ഒരു വ്യക്തിക്ക് എന്തു ചെയ്യാൻ സാധിക്കുമെന്നും, എന്തു ചെയ്യാൻ സാധിക്കയില്ലെന്നും പഠിപ്പിക്കുന്നതു വിദ്യാഭ്യാസമാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

വിജയകരമായ ദാമ്പത്യത്തിനുള്ള വഴികൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.