കൃഷ്ണ വളരെ പ്രശസ്തയായ ഒരു യോഗ ട്രെയിനർ ആണ്. അവർ വളരെ മികച്ച രീതിയിൽ ട്രെയിനിങ് നടത്തി മുന്നോട്ടു പോയിക്കൊണ്ടിരിക്കുക ആയിരുന്നു. യോഗയെ കുറിച്ച് വളരെയധികം കാര്യങ്ങൾ അറിയാവുന്ന ഒരു വ്യക്തി കൂടിയായിരുന്നു കൃഷ്ണ. അതിനിടയ്ക്ക് കൃഷ്ണ വിവാഹം കഴിച്ചു അതോടൊപ്പം തന്നെ പ്രൊഫഷനേയും അവർ കൂടെ കൊണ്ടുപോയി. ഭർത്താവ് വളരെ സപ്പോർട്ടിവായിരുന്നു. അതിനുശേഷം അവർ പ്രഗ്നന്റ് ആയി. അതോടുകൂടി അവർക്ക് യോഗ ക്ലാസുകൾ തുടർച്ചയായി എടുക്കാൻ സാധിച്ചില്ല. പ്രസവം കഴിഞ്ഞപ്പോൾ യോഗ ട്രെയിനിങ് പരിപൂർണ്ണമായും കൃഷ്ണയ്ക്ക് നിർത്തേണ്ടതായി വന്നു. പിന്നീട് ഇത് തുടർന്ന് മറ്റു ജീവിത കാര്യങ്ങളുമായി മുന്നോട്ടു പോയപ്പോൾ കൃഷ്ണ താനൊരു യോഗ ട്രെയിനർ ആയിരുന്നു എന്ന കാര്യം തന്നെ മറന്നു പോയി. ഇങ്ങനെ നിരവധി സ്ത്രീകൾ താങ്കളുടെ സ്ത്രീജന്യമായ പ്രശ്നം കൊണ്ട് അവരുടെ ആഗ്രഹങ്ങൾ, അവരുടെ കഴിവുകൾ ഇവയൊക്കെ ഉപയോഗിക്കാതെ പോകുന്നതായികാണുന്നുണ്ട്. സ്ത്രീകൾക്ക് അമ്മയാകുന്നതോടു കൂടി തന്നെ അവരുടെ ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് പോവുകയാണ്. അവരുടെ കാര്യങ്ങളെ കുറിച്ച്, അവരുടെ ലക്ഷ്യങ്ങൾക്കുവേണ്ടിയൊക്കെ ഒന്നും അവർക്ക് ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയുണ്ടാകും. പല കാര്യങ്ങളും നിർത്തിവച്ച് പിന്നീട് തുടങ്ങേണ്ട ഒരു അവസ്ഥ സ്ത്രീകൾക്ക് ഉണ്ടാകുന്നുണ്ട്. ഇത് വളരെയധികം ബുദ്ധിമുട്ടിലാക്കുന്ന നിരവധി സ്ത്രീകൾ ഉണ്ട്. ഇങ്ങനെയൊരു അവസ്ഥയിൽ സ്ത്രീകൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- നിങ്ങളുടെ ലക്ഷ്യത്തെ നിങ്ങൾ മറക്കരുത് നിങ്ങളുടെ കഴിവിനെയും ആഗ്രഹത്തെയും നിങ്ങൾ മറക്കരുത്. നിങ്ങളുടെ ജനുവിനായ ആഗ്രഹങ്ങളെ സപ്പോർട്ടായി കൂടെ കൊണ്ടുപോകാൻ ശ്രമിക്കുക.
- നിങ്ങളെപ്പോലെ തന്നെ ലക്ഷ്യങ്ങൾക്ക് വേണ്ടിയും ആഗ്രഹങ്ങൾക്ക് വേണ്ടി പോകുന്ന ഒരുകൂട്ടം സ്ത്രീകളുടെ കൂട്ടം നിങ്ങളോട് ഒപ്പം ഉണ്ടെങ്കിൽ അത് നിങ്ങളെ വളരെ പോസിറ്റീവിറ്റിയിലേക്ക് നയിക്കും.
- നിങ്ങളുടെ പ്രശ്നങ്ങൾക്കും ജീവിതത്തിലെ ഓട്ടത്തിന് ഒപ്പം തന്നെ നിങ്ങളുടെ പാഷനോടൊപ്പം പോകുന്നതിന് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ഉള്ള സപ്പോർട്ട് കൂടി നേടാൻ ശ്രമിക്കണം.
- മടി നിങ്ങളുടെ ഏറ്റവും വലിയ ശത്രു ആണ്. ഒരു കാര്യം നിർത്തിയതിനുശേഷം വീണ്ടും അടുത്തു തുടങ്ങുമ്പോൾ നിങ്ങൾക്ക് മടി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഏത് കാര്യമാണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് അതിന് ബ്രേക്ക് ഉണ്ടാകുമ്പോഴും ഒരു മൂന്ന് മിനിറ്റ് ആ കാര്യം ചെയ്യുന്നതിന് വേണ്ടി മാറ്റിവയ്ക്കുക. ഉദാഹരണമായി സ്ഥിരമായി വ്യായാമം ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീകൾക്ക് പിരീഡ്സ് ആകുമ്പോൾ ആ ദിവസങ്ങളിലും എന്നും എണീക്കുന്ന പോലെ ആ സമയത്ത് എണീറ്റ് ഒരു മൂന്നു മിനിറ്റ് നേരം മാത്രം എക്സർസൈസ് ചെയ്യുകയും വേണം. ഇത് നിങ്ങൾക്ക് ശാരീരികമായി ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കില്ല. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് അതിന് ഒരു തുടർച്ചയുണ്ടാകും.നിങ്ങൾ പരിപൂർണ്ണമായും എക്സർസൈസ് ചെയ്യുന്നത് നിർത്തിക്കഴിഞ്ഞാൽ പിന്നീട് അത് തുടങ്ങുമ്പോൾ വളരെ ബുദ്ധിമുട്ടും മടിയും ഉണ്ടാകും. എല്ലാ ദിവസവും തുടർച്ചയായ ഒരു സമയം ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിന്റെ ടച്ച് വിട്ടു പോകില്ല.
- അടുത്ത ഒരു കാര്യമാണ് സ്വയം പ്രചോദനം എന്ന് പറയുന്നത്. നിങ്ങളെ പ്രചോദിപ്പിക്കുന്നതിന് വേണ്ടി പുറമേ നിന്ന് ഒരാൾ വരണം എന്ന് പറയുന്നത് ശരിയല്ല. നിങ്ങളെ പ്രചോദിപ്പിക്കേണ്ടതും മോട്ടിവേറ്റ് ചെയ്യേണ്ടതും സ്വയം ആണ്. സ്വയം തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധ്യവും കഴിവിനെക്കുറിച്ചുള്ള ബോധ്യവുമുള്ള ഒരാൾക്ക് അത് ഉപയോഗിച്ച് കൊണ്ടേയിരിക്കുക എന്നതാണ്. എന്നാൽ നിങ്ങളുടെ കഴിവ് ഉപയോഗിക്കാതിരുന്നാൽ അതിന്റെ സ്കിൽ തീർച്ചയായും നശിക്കും. ഇരുമ്പ് തുരുമ്പ് എടുക്കുന്നത് പോലെ തന്നെ നിങ്ങളുടെ കഴിവും ഇല്ലാതായി പോകും.
- വിഷൻ ബോർഡ് പോലുള്ള കാര്യങ്ങൾ തയ്യാറാക്കി കൊണ്ട് നിങ്ങളുടെ കഴിവിനെക്കുറിച്ച് എന്നും വായിക്കുന്നതും കാണുന്നതും അത് തനിക്ക് ഉണ്ടെന്നും നിലനിർത്തണമെന്നമുള്ള തോന്നൽ ഉണ്ടാകും.
ഇന്ന് സ്ത്രീകൾ നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് ഒരു തുടർച്ച ഇല്ലായ്മയ്ക്ക് ഒരു മാറ്റം വരുത്താൻ പോസിറ്റീവായി ചിന്തിക്കുന്ന ആളുകളുടെയും അതുപോലുള്ള പുസ്തകങ്ങളുടെ വായനയിലൂടെയും നിങ്ങൾക്ക് സാധിക്കും.
പുഞ്ചിരി മാഹാത്മ്യം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.