Sections

വേവ്‌സ് 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്',- രജിസ്‌ട്രേഷനുകൾ 85,000 കടന്നു, 1100 അന്താരാഷ്ട്ര പങ്കാളികൾ

Wednesday, Apr 02, 2025
Reported By Admin
WAVES 'Creatosphere' 2025: 750 Finalists to Compete in Mumbai from May 1-4

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന വേവ്സ് 'ക്രിയാറ്റോസ്ഫിയർ'-ൽ 32 ചലഞ്ചുകളിലായി 750 ഫൈനലിസ്റ്റുകൾ പങ്കെടുക്കും

2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES)യുടെ ഭാഗമായിനടക്കുന്ന ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC) സീസൺ-1ൽ ഇത് വരെ 1,100 അന്താരാഷ്ട്ര പങ്കാളികൾ ഉൾപ്പെടെ 85,000 പേർ രജിസ്ട്രേഷനുകൾ നടത്തി. 32 വൈവിധ്യമാർന്ന മത്സരങ്ങളിൽ നിന്ന് സൂക്ഷ്മമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന 750-ലധികം ഫൈനലിസ്റ്റുകൾക്ക്, വ്യക്തിഗത മത്സരഇനങ്ങളിൽ, അവരുടെ കഴിവുകളും നൈപുണ്യവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ അവസരം ഉച്ചകോടിയിൽ ലഭിക്കും.പിച്ചിംഗ് സെഷനുകൾ ഉൾപ്പെടെ അതത് മേഖലയിലെ ബിസിനസ്സ് പ്രമുഖരുമായി സമ്പർക്കത്തിനുള്ള അവസരങ്ങൾ, വിദഗ്ധരുടെ മാസ്റ്റർക്ലാസുകൾ, പാനൽ ചർച്ചകൾ, കോൺഫറൻസുകൾ എന്നിവയിലൂടെ ആഗോളതലത്തിൽ പ്രശസ്തരായവരിൽ നിന്ന് പഠിക്കുന്നതിനുള്ള അവസരം തുടങ്ങിയവയും ലഭിക്കും.ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളിലെ വിജയികളെ മുംബൈയിൽ നടക്കുന്ന ചടങ്ങിൽ 'WAVES ക്രിയേറ്റർ അവാർഡുകൾ' നൽകി ആദരിക്കും.

സർഗാത്മക മേഖലയിലൂടെ ഇന്ത്യയിലും വിദേശത്തുമായി നൂതനാശയങ്ങളുടെയും പങ്കാളിത്തത്തിന്റെയും ഒരു തരംഗത്തിന് തിരികൊളുത്തിയ ഈ മത്സരങ്ങൾ, ആഗോളതലത്തിൽ സർഗ്ഗാത്മക പ്രതിഭകൾക്കുള്ള ഒരു പ്രധാന വേദിയായി ഉയർന്നുവന്നു. ആവേശകരമായ റീൽ നിർമ്മാണ മത്സരം, പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ട്രൂത്ത് ടെൽ ഹാക്കത്തോൺ, ദീർഘവീക്ഷണമുള്ള യംഗ് ഫിലിം മേക്കേഴ്സ് ചലഞ്ച്, ഭാവനാത്മക കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ് എന്നിവയുൾപ്പെടെ 32 വൈവിധ്യമാർന്നതും ചലനാത്മകവുമായ മത്സരങ്ങൾ അടങ്ങുന്ന ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്, സ്രഷ്ടാക്കൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ അവസരം നൽകുന്നു. A.I. അവതാർ ക്രിയേറ്റർ ചലഞ്ച്, WAM !, ആനിമേഷൻ ചലഞ്ച്, എസ്പോർട്സ് ടൂർണമെന്റ്, ട്രെയിലർ നിർമ്മാണ മത്സരം, തീം മ്യൂസിക് മത്സരം, നൂതന XR ക്രിയേറ്റർ ഹാക്കത്തൺ, മറ്റ് മത്സരങ്ങൾ തുടങ്ങിയവ അടുത്ത തലമുറയിലെ കഥാകാരന്മാർ, ഡിസൈനർമാർ, ഡിജിറ്റൽ ഇന്നൊവേറ്റർമാർ എന്നിവർക്കുള്ള ഒരു വിക്ഷേപണത്തറയായി CIC-യെ മാറ്റുന്നു

വിഷയങ്ങൾ, അതിർത്തികൾ, തലമുറകൾ എന്നിവയ്ക്ക് അതീതമായി സ്രഷ്ടാക്കളെ ഒന്നിപ്പിക്കുന്നതിലൂടെ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്, ഇന്ത്യയുടെ സർഗ്ഗാത്മക ഊർജ്ജത്തെ ആഘോഷിക്കുക മാത്രമല്ല - കഥപറച്ചിലിന്റെയും ഡിജിറ്റൽ ആവിഷ്കാരത്തിന്റെയും ഭാവിയെക്കുറിച്ചുള്ള ഒരു ആഗോള സംവാദത്തിന് തിരികൊളുത്തുകയും ചെയ്തു. ഈ കരുത്തുറ്റ അടിത്തറയോടെ, സ്രഷ്ടാക്കളെ ശാക്തീകരിക്കുന്നതിനും നാളത്തെ സാംസ്കാരിക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിനുമുള്ള ദൗത്യം വരും സീസണുകളിലും തുടരാനും പുതിയ ഉയരങ്ങൾ പിന്നിടാനും CIC സജ്ജമായിരിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.