- Trending Now:
മാധ്യമ & വിനോദ (എം & ഇ) വ്യവസായ മേഖലയിലെ പ്രമുഖ ആഗോള ഇ- വിപണന വേദിയായ വേവ്സ് ബസാർ, 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന പതിപ്പിൽ ശക്തമായ സ്വാധീനം ചെലുത്താൻ ഒരുങ്ങുന്നു. വേവ്സ് 2025 ന്റെ ഒരു പ്രധാന ഘടകമെന്ന നിലയിൽ, ഫിലിം, ടിവി, എവിജിസി (ആനിമേഷൻ, വിഎഫ്എക്സ്, ഗെയിമിംഗ്, കോമിക്സ്) മേഖലകളിലെ വ്യവസായ പ്രമുഖരെ ഈ വിപണന വേദി ഒരുമിച്ച് കൊണ്ടുവരുന്നു.ഇത് സഹകരണം, ഉള്ളടക്ക പ്രദർശനം, ബിസിനസ് വിപുലീകരണം എന്നിവയിൽ സമാനതകളില്ലാത്ത അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയെ ഒരു ആഗോള ഉള്ളടക്ക നിർമ്മാണ കേന്ദ്രമായി സ്ഥാപിക്കുക എന്ന അഭിലാഷകരമായ കാഴ്ചപ്പാടോടെ, വ്യൂവിംഗ് റൂം, മാർക്കറ്റ് സ്ക്രീനിംഗുകൾ, ബയർ & സെല്ലർ യോഗങ്ങൾ, പിച്ച് റൂം തുടങ്ങി നിരവധി പ്രത്യേക വിഭാഗങ്ങൾ വേവ്സ് ബസാറിൽ ആവിഷ്കരിച്ചിട്ടുണ്ട്.ഇത് തല്പരകക്ഷികൾക്കിടയിൽ അർത്ഥവത്തായ സമ്പർക്കം സുഗമമാക്കുന്നതിനും അതിർത്തി കടന്നുള്ള പങ്കാളിത്തങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു
വ്യൂവിംഗ് റൂമും മാർക്കറ്റ് സ്ക്രീനിംഗുകളും: ഉള്ളടക്ക സൃഷ്ടിയിലെ പുതിയ ചക്രവാളങ്ങൾ പര്യവേക്ഷണം ചെയ്യുന്നു
വേവ്സ് ബസാർ സിനിമകൾ, പരമ്പരകൾ, AVGC പ്രോജക്റ്റുകൾ എന്നിവയുടെ ക്യൂറേറ്റഡ് പ്രദർശനങ്ങൾ സംഘടിപ്പിക്കും.ഇത് പുതിയതും ആകർഷകവുമായ ഉള്ളടക്കത്തിലേക്ക് വാങ്ങുന്നവർക്കും വിൽപ്പന ഏജന്റുമാർക്കും വിതരണക്കാർക്കും പ്രത്യേകം പ്രവേശനക്ഷമത നൽകുന്നു. വ്യവസായ പ്രൊഫഷണലുകൾക്ക് അഭിമാനകരമായ പുതിയ ശീർഷകങ്ങൾ പര്യവേക്ഷണം ചെയ്യാനും സ്വന്തമാക്കാനും വ്യൂവിംഗ് റൂം ഒരു പ്രത്യേക ഇടം നൽകും. അതേസമയം ഉള്ളടക്ക സ്രഷ്ടാക്കൾക്ക് തിരഞ്ഞെടുത്ത പ്രോജക്റ്റുകൾ ആഗോള പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനും ഉള്ളടക്ക വിതരണം, ലൈസൻസിംഗ്, വിപണനം എന്നിവയ്ക്കുള്ള അവസരങ്ങൾ തേടാനും വഴിയൊരുക്കും
ബയർ & സെല്ലർ യോഗങ്ങൾ: ആഗോള സഹകരണം വളർത്തിയെടുക്കൽ
FICCI ഫ്രെയിംസ് കണ്ടന്റ് മാർക്കറ്റ്പ്ലെയ്സുമായി സഹകരിച്ച്, നിർമ്മാതാക്കൾ, സ്റ്റുഡിയോകൾ, പ്രക്ഷേപകർ, പ്ലാറ്റ്ഫോമുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന പങ്കാളികൾക്കിടയിൽ നേരിട്ടുള്ള ഇടപെടൽ സാധ്യമാക്കുന്ന ഒരു ഘടനാപരമായ ബയർ & സെല്ലർ വിഭാഗം വേവ്സ് ബസാർ വാഗ്ദാനം ചെയ്യും. കരാറുകൾ,സഹ നിർമ്മാണം, ഉള്ളടക്കം വിപണനം എന്നിവ ത്വരിതപ്പെടുത്തുക, അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുക, വ്യവസായ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം.
പിച്ച്റൂം: ആശയങ്ങൾ നിക്ഷേപകരുമായി സംവദിക്കുന്ന ഇടം
ഉള്ളടക്കസ്രഷ്ടാക്കൾ, ചലച്ചിത്ര നിർമ്മാതാക്കൾ, നൂതനാശയ വിദഗ്ധർ എന്നിവർക്ക് അവരുടെ ഏറ്റവും വാഗ്ദാനകരമായ ആശയങ്ങൾ നിക്ഷേപകർക്കും നിർമ്മാതാക്കൾക്കും കമ്മീഷനിംഗ് എഡിറ്റർമാർക്കും മുന്നിൽ അവതരിപ്പിക്കുന്നതിന് പിച്ച്റൂം ഊർജ്ജസ്വലമായ ഒരു വേദി നൽകും. വളർന്നുവരുന്ന പ്രതിഭകളെയും നൂതന പദ്ധതികളെയും എടുത്ത് കാണിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന പിച്ച്റൂം, പുതിയ ഉള്ളടക്ക സംരംഭങ്ങൾക്കും സാധ്യതയുള്ള സഹ-നിർമ്മാണങ്ങൾക്കുമുള്ള ഒരു ആരംഭ കേന്ദ്രമായി വർത്തിക്കും. ഇത് വ്യവസായ പ്രമുഖർ നിർബന്ധമായും പങ്കെടുക്കേണ്ട ഒന്നാക്കി ഈ വിഭാഗത്തെ മാറ്റുന്നു.
വ്യവസായ പ്രമുഖർ വേവ്സ് ബസാറിനെ പിന്തുണയ്ക്കുന്നു: ഉള്ളടക്ക വ്യാപാരത്തെയും പങ്കാളിത്തത്തെയും സമന്വയിപ്പിക്കാനുള്ള വേവ്സ് ബസാറിന്റെ ശേഷിയെ വ്യവസായപ്രമുഖർ പ്രശംസിച്ചു.
''വേവ്സ് ബസാറിൽ ഒന്നിലധികം വിഭാഗങ്ങളിൽ പങ്കെടുക്കുന്നതിനായി ഞങ്ങൾ ആവേശ ഭരിതരാണ്'' പനോരമ സ്റ്റുഡിയോയിലെ ചീഫ് ബിസിനസ് ഓഫീസർ ശ്രീ. മുരളീധർ ഛത്വാനി, ഫിലിം അക്വിസിഷൻസ് & സിൻഡിക്കേഷൻ മേധാവി ശ്രീ. രജത് ഗോസ്വാമി എന്നിവർ പറഞ്ഞു. ''ഞങ്ങളുടെ പ്രോജക്റ്റുകൾ പ്രദർശിപ്പിക്കുന്നതിനും അർത്ഥവത്തായ സഹകരണങ്ങൾ നേടുന്നതിനും വിനോദ വ്യവസായത്തിൽ ഞങ്ങളുടെ ആഗോള വ്യാപ്തി വികസിപ്പിക്കുന്നതിനും ഇത് ഒരു ഉജ്ജ്വല വിപണന വേദിയാണ് .''അവർ അഭിപ്രായപ്പെട്ടു.
ആഗോള ഉള്ളടക്ക & തന്ത്രപരമായ സഖ്യങ്ങളിലേക്കുള്ള കവാടം
ഉള്ളടക്ക സ്രഷ്ടാക്കൾ, വാങ്ങുന്നവർ, നിക്ഷേപകർ എന്നിവർക്ക് ഒരു നിർണായക അവസരമായി വേവ്സ് ബസാർ സജ്ജമായിരിക്കുന്നു. പുതിയ ഉള്ളടക്കം കണ്ടെത്തുന്നതിനും പങ്കാളിത്തങ്ങൾ രൂപീകരിക്കുന്നതിനും വിതരണ, സഹ-നിർമ്മാണ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ഒരു വേദി ഇത് വാഗ്ദാനം ചെയ്യുന്നു. വാങ്ങുന്നവർ, വിൽപ്പനക്കാർ, നിക്ഷേപകർ, മാധ്യമ, വിനോദ മേഖലയിലെ പ്രൊഫഷണലുകൾ എന്നിവരെ ഈ പരിപാടിയിൽ പങ്കെടുക്കാനും തന്ത്രപരമായ വളർച്ചയ്ക്കും അന്താരാഷ്ട്ര സഹകരണത്തിനും ഈ അവസരം പ്രയോജനപ്പെടുത്താനും WAVES ബസാർ ക്ഷണിക്കുന്നു.
രജിസ്ട്രേഷനുകൾക്കും കൂടുതൽ വിവരങ്ങൾക്കും, സന്ദർശിക്കുക: https://www.wavesbazaar.com/
വേവ്സിനെക്കുറിച്ച്:
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.