Sections

സൈബർ സുരക്ഷാ സേവനങ്ങൾ - മൂന്ന് ഭൂഖണ്ഡങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച് വാറ്റിൽ കോർപ്

Tuesday, Aug 13, 2024
Reported By Admin
Wattlecorp to widen cyber-security services in three continents

കോഴിക്കോട്: മിഡിൽ ഈസ്റ്റ്, യുഎസ്, യുകെ, പൂർവേഷ്യ എന്നീ രാജ്യങ്ങളിലെ 150 ലേറെ ഉപഭോക്താക്കൾക്ക് സൈബർ സുരക്ഷാ സേവനങ്ങൾ നൽകി കോഴിക്കോട് സൈബർപാർക്കിലെ വാറ്റിൽകോർപ് കമ്പനി. ഓട്ടോമോട്ടീവ്, സോഷ്യൽ എൻജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ സൈബർസെക്യൂരിറ്റി സേവനങ്ങളുമായി യുകെ, യുഎസ് എന്നിവിടങ്ങളിൽ സജീവമാകാൻ ഒരുങ്ങുകയാണ് വാറ്റിൽ കോർപ്.

ഇന്ന് ലോകത്ത് ഏറ്റവുമധികം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന സോഷ്യൽ എൻജിനീയറിംഗ് സൈബർ സെക്യൂരിറ്റിയാണ് വാറ്റിൽ കോർപ് കൈകാര്യം ചെയ്യുന്ന പുതിയ മേഖലയെന്ന് സ്ഥാപകനും സിഇഒയുമായ സുഹൈർ എളമ്പിലാശ്ശേരി പറഞ്ഞു. കമ്പനികളിലെ ജീവനക്കാർ അറിഞ്ഞോ അറിയാതെയോ സൈബർ സുരക്ഷാമാനദണ്ഡങ്ങൾ മറികടന്നേക്കാം. അതിനുള്ള സാധ്യതകൾ മുൻകൂട്ടി പരീക്ഷിക്കുകയാണ് വാറ്റിൽ കോർപ് ചെയ്യുന്നത്. അതിനു പുറമെ പരമ്പരാഗത സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതും ടെസ്റ്റ് ചെയ്യുന്നതും ഇവരുടെ ഉത്തരവാദിത്തത്തിൽ പെടും.

ഇതിനു പുറമെ ഒരാൾക്ക് നേരിട്ട് ഏതെങ്കിലും കമ്പനിയുടെ സൈബർ ഹാർഡ്വെയറുകളുടെ സമീപത്തേക്ക് കയറാൻ സാധിക്കുമെയെന്ന് പരീക്ഷിക്കുന്ന റെഡ് ടീമിംഗും വാറ്റിൽ കോർപ് ചെയ്യുന്നുണ്ടെന്ന് കമ്പനി സഹസ്ഥാപകനും സിടിഒയുമായ കാർത്തിക് കളത്തിൽ പറഞ്ഞു. ലോകത്തിൻറെ ഏതെങ്കിലുമൊരു കോണിലിരുന്ന് ഹാക്കർ ചെയ്യുന്ന സുരക്ഷാ ഭീഷണിയല്ല ഇന്ന് സൈബർ സെക്യൂരിറ്റി. സംഘടിത കുറ്റകൃത്യമെന്ന നിലയിൽ ഒരു ടെക്നോളജി കമ്പനി പോലെ പ്രവർത്തിക്കുന്ന സംഘം പലയിടത്തും പ്രവർത്തിക്കുന്നുണ്ടെന്നും കാർത്തിക് പറഞ്ഞു.

മിഡി ഈസ്റ്റ് രാജ്യങ്ങളിൽ ഓരോ മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികൾ പാലിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്. ഇവ ഫലപ്രദമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള സേവനങ്ങളും വാറ്റിൽ കോർപ് ചെയ്തു വരുന്നു.

ലോകത്തെ ഐടി മേഖലയിലെ ആവശ്യങ്ങൾക്കനുസരിച്ച് ഏതു സാങ്കേതികവിദ്യയിലും സേവനങ്ങൾ നൽകാൻ പ്രാപ്തമായ കമ്പനികൾ ഇവിടെയുണ്ടെന്ന് കോഴിക്കോട് സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ പറഞ്ഞു. കോഴിക്കോട് നിന്ന് വാറ്റിൽ കോർപ് മാതൃകയിൽ നിരവധി കമ്പനികൾ ഉയർന്നു വരുന്നതിൽ എല്ലാ പിന്തുണയും സൈബർപാർ്ക്കിൻറെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കാസിയോ, ടൊയോട്ട, യുഎഇയിലെ ഇൻഷുറൻസ് സ്ഥാപനമായ അഫ്നിക്ക്, അബുദാബി നാഷണൽ ഓയിൽ കമ്പനി (എഡിഎൻഒസി), അബുദാബി നാഷണൽ ഹോട്ടൽസ്, എമിറേറ്റ്സ് മെഡിക്കൽ അസോസിയേഷൻ, ഓറഞ്ച് മൊബൈൽസ്, കുക്കിയെസ് തുടങ്ങിയവ വാറ്റിൽ കോർപ്പിൻറെ പ്രധാന ഉപഭോക്താക്കളാണ്. ദുബായ് ചേമ്പർ ഓഫ് കോമേഴ്സിൻറെ സൈബർ സെക്യൂരിറ്റി കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആയി വാറ്റിൽ കോർപ്പിൻറെ സിഇഒ സുഹൈർ എളമ്പിലാശ്ശേരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വാഹന സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സൈബർസുരക്ഷാ മാനദണ്ഡങ്ങളാണ് വാറ്റിൽ കോർപിൻറെ യുകെ വിഭാഗം കൈകാര്യം ചെയ്യുന്നത്. സൈബർ ഇടത്തിലെ സമഗ്രമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന ഈ കമ്പനി സൈബർ സെക്യൂരിറ്റി സ്യൂട്ട് എന്ന വെർച്വൽ സെക്യൂരിറ്റി കസൽ ട്ടൻറിൻറെ പണിപ്പുരയിലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.