ഡയറ്റിംഗ് ട്രെൻഡുകളിൽ ഒന്നാണ് വാട്ടർ ഡയറ്റ്. തടി കുറയ്ക്കാൻ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ഡയറ്റ്, വ്യായാമം എന്നിവയാണ്. ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും പറയാം.10 ദിവസം തുടർച്ചയായി വാട്ടർ ഡയറ്റ് ചെയ്താൽ തടി കുറയുമെന്നു പറയുന്നു. തടി കുറയാൻ മാത്രമല്ല, കണ്ണുകളുടെ കാഴ്ച വർദ്ധിപ്പിയ്ക്കാനും ക്യാൻസർ തടയാനുമെല്ലാം ഇത് ഏറെ സഹായകമാണ്.
- വാട്ടർ ഡയറ്റിന്റെ ആദ്യദിവസം രണ്ടു മണിക്കൂർ ഇട വിട്ട് സാധാരണ വെള്ളം കുടിയ്ക്കണം.
- വാട്ടർ ഡയറ്റിന്റെ രണ്ടാംദിനം ഗ്രീൻ ടീയും വെള്ളത്തിനൊപ്പം കുടിയ്ക്കണം. ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളേണ്ടത് തടി കുറയ്ക്കാൻ വളരെ പ്രധാനമാണ്. ഗ്രീൻ ടീ ഇതിനു സഹായിക്കുകയും ചെയ്യും.
- മൂന്നാം ദിവസം ഐസ് വാട്ടർ കുടിയ്ക്കണം. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താൻ സഹായിക്കും.
- നാലാം ദിവസം 5 ലിറ്റർ വെള്ളം കുടിയ്ക്കണം. ഇതിലേയ്ക്ക് രണ്ടു ടീസ്പൂൺ ശർക്കര ചേർത്ത് ശർക്കര വെള്ളമായാണ് കുടിയ്ക്കേണ്ടത്.
- അഞ്ചാം ദിവസം സൂപ്പ് കുടിയ്ക്കേണ്ട ദിവസമാണ്. ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും വൈറ്റമിനുകളും നൽകും. ഒരു കപ്പു സൂപ്പ് നാലു തവണയായി കുടിയ്ക്കണം. ഇത് വിശപ്പു കുറയ്ക്കാനും സഹായിക്കും.
- ആറാം ദിവസം ഫ്രൂട്ട് ജ്യൂസുകൾ കുടിയ്ക്കാം. മധുരം ചേർക്കാതെ തികച്ചും പ്രകൃതിദത്ത രീതിയിലാണ് ഇത് കുടിയ്ക്കേണ്ടത്.
- ഏഴാം ദിവസം കുടിയ്ക്കുന്ന വെള്ളത്തിൽ ഒരു നുളളു പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് കുടിയ്ക്കണം. ഇത് ബിപി നിയന്ത്രിയ്ക്കാൻ സഹായകമാണ്.
- എട്ടാം ദിവസം തിളച്ച വെള്ളമോ ഇളംചൂടുള്ള വെള്ളമോ പല തവണകളായി കുടിയ്ക്കാം. ഇത് സെല്ലുലൈറ്റ് കുറയ്ക്കാൻ ഏറെ സഹായകമാണ്.
- ഒൻപതാം ദിവസം കുടിയ്ക്കേണ്ടത് ഔഷധസസ്യങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളമാണ്. ഈ ഹെർബർ വാട്ടർ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ശരീരത്തിന് പ്രതിരോധശേഷി നൽകാനും സഹായിക്കും.
- പത്താം ദിവസം ചെരുനാരങ്ങാവെള്ളമാണ് കുടിയ്ക്കേണ്ടത്. ഇതിൽ തേൻ, ഒരു നുള്ള് കറുവാപ്പട്ട എന്നിവ ചേർത്തു വേണം കുടിയ്ക്കാൻ.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
നെയിൽ പോളിഷ് ഉണ്ടാക്കുന്ന ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.