Sections

യുട്യൂബിൽ ഇനി ഭാഷയുടെ അതിർവരമ്പില്ലാതെ വീഡിയോ കാണാം

Friday, Feb 24, 2023
Reported By admin
youtube

ഡബ് ചെയ്ത വിഡിയോ കാഴ്ചക്കാർക്കിടയിൽ വലിയ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷ


യുട്യൂബിൽ ഇനി ഭാഷയുടെ അതിർവരമ്പില്ലാതെ വിഡിയോ ആസ്വദിക്കാം. ഭാഷ മനസിലാകാത്തതിനെ തുടർന്ന് കാണാതെ മാറ്റിവെച്ച വിഡിയോകൾ ഇനി നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ കേട്ട് ആസ്വദിക്കാനുള്ള 'മൾട്ടി ലാൻ?ഗ്വേജ് ഓഡിയോ' എന്ന പുതിയ ഫീച്ചർ പരിചയപ്പെടുത്തി യുട്യൂബ്.

സബ്ടൈറ്റിൽ മാറ്റുന്നത് പോലെ ഇനി ഓഡിയോയും മാറ്റാൻ സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ ഗുണം. യുട്യൂബ് സെറ്റിങ്സിൽ പോയി ക്ലിക്ക് ചെയ്താൽ ഓഡിയോ ട്രാക്ക് എന്ന ഓപ്ഷൻ ഉണ്ടാകും അത് പരിശോധിച്ചാൽ ഏതൊക്കെ ഭാഷകളിൽ വിഡിയോ കേൾക്കാമെന്ന് അറിയാൻ സാധിക്കും.

കഴിഞ്ഞ ഒരു വർഷത്തെ പരീക്ഷണത്തിനൊടുവിലാണ് യുട്യൂബ് പുതിയ ഫീച്ചർ പരിചയപ്പെടുത്തുന്നത്. നാൽപ്പതോളം ഭാഷകളിൽ ഡബ് ചെയ്ത് 3,500 വിഡിയോകൾ ഇതുവരെ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് യുട്യൂബ് അറിയിച്ചു. ഡബ് ചെയ്ത വിഡിയോ കാഴ്ചക്കാർക്കിടയിൽ വലിയ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷ. കണക്കുകൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ ഒരു മാസം ഡബ് വിഡിയോ കാണുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും യുട്യൂബ് അറിയിച്ചു.

'സബ് ടൈറ്റിൽ എഡിറ്റർ' എന്ന ടൂൾ ഉപയോ?ഗിച്ച് ക്രിയേറ്റർമാർക്ക് ഓഡിയോ ട്രാക്ക് ഇടാനാകും. യുട്യൂബിൽ നേരത്തെ അപ്ലോഡ് ചെയ്ത വിഡിയോയിലും ഇത്തരത്തിൽ ഡബ് ചെയ്ത് വീണ്ടും അപ്ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും യുട്യൂബ് അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.