- Trending Now:
മത്സ്യകൃഷിയിലും കോഴി വളര്‍ത്തലിലും ഒക്കെ ഏറ്റവും കൂടുതല്‍ പണചെലവ് വരുന്നത് അവയുടെ തീറ്റയുടെ കാര്യത്തിലാണ്.ഈ സാഹചര്യത്തിലാണ് ബിഎസ്എഫ് ലാര്‍വകളുടെ ആവശ്യം സഹായകമാകുന്നത്.എന്താണ് സംഗതി എന്നറിയാത്തവര്‍ക്കായി ലേഖനം തുടര്‍ന്ന് വായിക്കാം.
കുറഞ്ഞ ചെലവില്‍ പോഷക സമൃദ്ധമായ തീറ്റ മത്സ്യങ്ങള്‍ക്കും അതുപോലെ കോഴികള്‍ക്കും നല്‍കണമെങ്കില്‍ അതിന് വേണ്ടി ആശ്രയിക്കാവുന്നവയാണ് ബ്ലാക്ക് സോള്‍ജിയര്‍ ഫ്‌ളൈ(ബിഎസ്എഫ്).ഇതൊരു തരം ഈച്ചയാണ് ഇവയുടെ ലാര്‍വകുഞ്ഞുങ്ങള്‍ പോഷകസമൃദ്ധമായ ഒന്നാന്തരം തീറ്റയായി കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.
ഹെര്‍മെറ്റിയ ല്യൂസെന്‍സ് എന്ന ശാസ്ത്രീയനാമത്തിലുള്ള ബ്ലാക്ക് സോള്‍ജ്യര്‍ ഫ്‌ളൈ പട്ടാളപ്പുഴു എന്നാണ് നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നത്.ചടുലമായ ചലനവും ജാഗ്രതയോടുള്ള നില്‍പ്പും ഒക്കെ കാരണം ആണ് ഇവയെ സോള്‍ജിയര്‍ എന്ന പേരില്‍ വിളിക്കുന്നത്.
കേവലം അഞ്ചോ ഏഴോ ദിവസം മാത്രം ആയുസുള്ള ഇവ ഭക്ഷ്യ അവശിഷ്ടങ്ങളിലാണ് മുട്ടകളിടുന്നത്.മുട്ട വിരിഞ്ഞു പുറത്തേക്ക് വരുന്ന ലാര്‍വകള്‍ മാലിന്യം തിന്നു വളരും.ഏകദേശം 20 ദിവസത്തോളം വളര്‍ച്ചയെത്തിയാല്‍ പ്യൂപ അവസ്ഥയിലേക്ക് പോയി പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ചകളായി മാറുന്നുയ.ഇണ ചേരുന്നത് വരെ ആണിന് ജീവനുണ്ടാകു.മുട്ടയിട്ടു കഴിയുമ്പോ പെണ്ണീച്ചയും ചത്തുപോകും.
ഈ ഇച്ചകളുടെ ലാര്‍വകള്‍ കഴിഞ്ഞ കുറച്ചുകാലമായി കേരളത്തില്‍ വ്യാപകമായ രീതിയില്‍ മത്സ്യതീറ്റയായി ഉപയോഗിച്ചു കാണുന്നു.40% പ്രോട്ടീനും 20% കൊഴുപ്പും ഒക്കെ അടങ്ങിയിട്ടുള്ള ലാര്‍വകളെ ജീവനോടെയോ അല്ലെങ്കില്‍ ഉണക്കി പൊടിച്ചോ കോഴികള്‍ക്കും മത്സ്യങ്ങള്‍ക്കും നല്‍കാം.തീറ്റയ്ക്കായി ചെലവാക്കുന്ന തുകയുടെ 25% ഇതിലൂടെ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
പരിസ്ഥിതി സൗഹാര്‍ദ്ദവും അതിനൊപ്പം ജൈവികവുമായ ലാര്‍വകളെ കോഴിത്തീറ്റയില്‍ സോയാബീനിനു പകരം ഉള്‍പ്പെടുത്താം.അതായത് സ്റ്റാര്‍ട്ടര്‍ തീറ്റയുടെ 42 ശതമാനവും ഫിനിഷര്‍ തീറ്റയുടെ 55ശതമാനവും ഈ പുഴുക്കളെ കൂടി ഉള്‍പ്പെടുത്തി കോഴികള്‍ക്ക് നല്‍കാവുന്നതെയുള്ളു.
പത്തനംതിട്ട ജില്ലാകൃഷി വിജ്ഞാനകേന്ദ്രത്തില്‍ കോഴികള്‍ക്ക് പട്ടാള ഈച്ചയുടെ ലാര്‍വകള്‍ നല്‍കി കൊണ്ട് നടത്തിയ പരീക്ഷണം വലിയ വിജയം ആയിരുന്നു.ഇവയെ വളര്‍ത്തുന്നതിലൂടെ ലാര്‍വ ഭക്ഷണമാക്കിയതിനു ശേഷമുള്ള അവശിഷ്ടങ്ങളും അതില്‍ നിന്ന് ശേഖരിക്കുന്ന ദ്രാവകവും നമുക്ക് കൃഷിയിടത്തില്‍ ഉപയോഗിക്കാം.ഇവ ഒന്നാന്തരം ജൈവവളമാണ്.
ഈച്ചകളുടെ കുടുംബത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന തീറ്റപരിവര്‍ത്തന ശേഷിയുണ്ടെന്ന് ഗവേഷകര്‍ വാദിക്കുന്നവയാണ് പട്ടാള ഈച്ചകള്‍.ഇവയ്ക്ക് വായ,വന്‍കുടല്‍-ചെറുകുടല്‍ സംവിധാനങ്ങളൊന്നും ഇല്ല.ജൈവ മാലിന്യങ്ങളെ ഭക്ഷിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ വിഘടിപ്പിക്കാന്‍ ഈ ലാര്‍വകള്‍ക്ക് കഴിവുണ്ട്.വേഗത്തില്‍ വിഘടിക്കുന്നത് കൊണ്ട് ദുര്‍ഗന്ധം കേുറയുന്നു ഒപ്പം രോഗകാരികളായ സൂക്ഷമാണുക്കളുടെ സാന്നിധ്യവും കുറയും.പ്രധാനമായും സാല്‍മോണല്ലോ,ഈക്കോളി പോലുള്ള പ്രശ്‌നകാരികളായ ബാക്ടീരിയകളെ ദഹിപ്പിക്കാനുള്ള ശേഷി പട്ടാളപ്പുഴുക്കള്‍ക്കുണ്ട്.
എങ്ങനെ നമുക്ക് വീടുകളില്‍ തന്നെ പട്ടാള ലാര്‍വകളെ വിരിയിച്ചെടുക്കാം എന്ന് നോക്കിയാലോ.ഇതിനായി ആദ്യം വേണ്ടത് നല്ല ഒരു ബക്കറ്റോ വീപ്പയോ ആണ് ഇതിന് മൂടിയും ഉണ്ടായിരിക്കണം.അടുക്കളയില്‍ വരുന്ന മാലിന്യങ്ങള്‍ ഈ ബക്കറ്റിലോ വീപ്പയിലോ നിക്ഷേപിക്കാം.മൂടിയ്ക്കു മുകളില്‍ ടി ആകൃതിയിലൊരു പൈപ്പ് ദ്വാരവുമായി ഘടിപ്പിച്ചിരിക്കണം പൈപ്പിന്റെ അറ്റത്ത് തെര്‍മോകോളില്‍ ചെറിയ ദ്വാരങ്ങള്‍ ഇട്ട് ഒരു കഷ്ണം ചേര്‍ത്തുവെച്ചാല്‍ ആദ്യഘട്ടം പൂര്‍ത്തിയായി.ലാര്‍വയെ ശേഖരിക്കാന്‍ മറ്റൊരു ബക്കറ്റ് കൂടി ഘടിപ്പിക്കേണ്ടതുണ്ട് അത് വഴിയേ പറയാം.
അടുക്കള മാലിന്യത്തില്‍ നിന്നു വരുന്ന ഗന്ധത്തില്‍ ആകൃഷ്ടരാകുന്ന ഈച്ചകള്‍ ബക്കറ്റിലെ ഏക ദ്വാരമായ ടി ആകൃതിയിലുള്ള പൈപ്പിലൂടെ കടന്ന ഉള്ളിലെ തെര്‍മോകോളിലെ ദ്വാരങ്ങളിലൂടെ മുട്ടയിടുന്നു.മുട്ടവിരിഞ്ഞു പുറത്തേക്ക് വരുന്ന ലാര്‍വകള്‍ ബക്കറ്റിനുള്ളിലെ മമാലിന്യം അകത്താക്കുന്നു.മാലിന്യം ഭക്ഷിച്ച് പൂര്‍ണവളര്‍ച്ചയെത്തിയ ലാര്‍വകള്‍ക്ക് തിരികെ തെര്‍മോകോള്‍ സുഷിരത്തിലൂടെ പുറത്തുകടക്കാന്‍ സാധിക്കില്ല.ഈ പുഴുക്കളെ ശേഖരിക്കാന്‍ വേസ്റ്റ് ഇടുന്ന ബക്കറ്റിന്റെ താഴ്ഭാഗത്ത് നിന്ന് മറ്റൊരു ബക്കറ്റ് പൈപ്പ് ഉപയോഗിച്ച് ബന്ധിപ്പിക്കേണ്ടതുണ്ട്.
കൂടുല്‍ വിവരങ്ങള്‍ക്കായി നിങ്ങള്‍ക്ക് പത്തനംതിട്ട കൃഷിവിജ്ഞാന കേന്ദ്രത്തെ സമീപിക്കാവുന്നതാണ്.ബന്ധപ്പെടേണ്ട നമ്പര്‍ 0469 266204
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.