Sections

ഡെങ്കിപ്പനി അതി തീവ്രമായി തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; കരുതലെടുക്കാം

Monday, Jul 10, 2023
Reported By Admin
Health Care

മഴക്കാലത്ത് ഏറ്റവും വലിയ പ്രശ്നം പകർച്ചപ്പനിയാണ്. ഇപ്പോൾ തന്നെ കേരളത്തിൽ ഡെങ്കിപ്പനിക്കാരുടെ എണ്ണം കൂടി വരികയാണ്. ഈ മാസം കൂടി ഡെങ്കിപ്പനി അതി തീവ്രമായി തുടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്യുന്നു. 2017 ലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതർ ഉണ്ടായിരുന്നത്. കാലവർഷം കൂടുംതോറും രോഗികളുടെ എണ്ണത്തിലും വർദ്ധനവ് വന്നേക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശുദ്ധജലത്തിൽ വളരുന്ന കൊതുകുകൾ ആണ് ഡെങ്കിപ്പനി പരത്തുന്നത്.

ഡെങ്കിപ്പനിക്ക് കാരണമാകുന്നത് ഈഡിസ് കൊതുകുകളാണ്, ഇവ പകൽ സമയത്താണ് കൂടുതലും കടിക്കുന്നത്. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം) രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു..

ഇപ്പോൾ കേരളത്തിൽ ഡെങ്കു കൂടാതെ വൈറൽ ഫീവറുകളും സാധാരണയായി കാണാറുണ്ട്. ഇത് രണ്ടും തിരിച്ചറിയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇവയോടൊപ്പം തന്നെ എലിപ്പനിയും - H1N1 ഇന്ന് കേരളത്തിൽ സജീവമാണ്. വൈറൽ ഫീവർ ആണെങ്കിൽ അത് 2-3 ദിവസത്തിൽ പനി മാറും. മൂന്ന് ദിവസത്തിൽ കൂടുതൽ പനിയുണ്ടെങ്കിൽ അത് ഡെങ്കുവിന്റെ ലക്ഷണം ആകാം. രോഗത്തിന്റെ തുടക്കത്തിൽ പ്ലേറ്റ്ലെറ്റുകൾ കുറയില്ലെങ്കിലും പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും.

പ്രധാന ലക്ഷണങ്ങൾ
  • 104 ഡിഗ്രി വരെ പനി യുണ്ടാകും
  • കടുത്ത തലവേദന
  • കണ്ണുകൾക്ക് പിന്നിൽ വേദന
  • ശക്തമായ ശരീരവേദന
  • ദേഹത്ത് ചുവന്ന പാടുകൾ
  • ഛർദിയും ഓക്കാനാവും

ഈ ലക്ഷണങ്ങളോടൊപ്പം ശക്തമായ വയറുവേദന, രക്തം ചർദ്ദിക്കുക, മോണയിൽ നിന്നുള്ള രക്തം,കറുത്ത നിറത്തിലുള്ള മലം, ശ്വാസതടസ്സം, ബോധക്ഷയംഎന്നി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

കൃത്യമായ ശ്രദ്ധയുണ്ടെങ്കിൽ ഡെങ്കിപ്പനി രോഗ വ്യാപനം തടയാൻ സാധിക്കും. വീട് പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇതു കൂടാതെ താഴെ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കണം

  • രോഗം ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളിൽ കിടത്തുക.
  • സമഗ്രമായ കൊതുക് നശീകരണം വളരെ അത്യാവശ്യമാണ്.
  • വെള്ളം കെട്ടി നിൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
  • കൊതുക് കടിയേൽക്കാതിരിക്കാൻ ആരോഗ്യകരമായ ക്രീമുകൾ പുരട്ടുക.

രോഗലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ സ്വയം ചികിത്സ നടത്തുന്നതിന് പകരം ഡോക്ടറെ സമീപിച്ച് ചികിത്സാ നടപടികൾ ആരംഭിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.