- Trending Now:
ഇന്ത്യയൊട്ടാകെ പ്രീമിയം ഹോംസ്റ്റേ വില്ലകളുമായി സഹകരണം സൃഷ്ടിച്ച് വഴി ടൂറിസം മെച്ചപ്പെടുത്തുക എന്നതുമാണ് വോയെ ഹോംസിന്റെ ലക്ഷ്യം
സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വോയെ ഹോംസ് തങ്ങളുടെ ആദ്യ ഓഫീസ് കോഴിക്കോട് കിന്‍ഫ്ര ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ആരംഭിച്ചു. 2020ല്‍ പ്രവര്‍ത്തനമാരംഭിച്ച വോയെ ഹോംസിന് 2 വര്‍ഷത്തിനുളളില്‍ പതിനൊന്നിലധികം സ്ഥലങ്ങളിലായി അന്‍പതിലധികം പ്രൈവറ്റ് ഹോളിഡേ ഹോംസ്റ്റേകള്‍, 268ലധികം റൂമുകളും വില്ലകളുമുണ്ട്. കോര്‍പ്പറേറ്റ് ബ്രാന്‍ഡുകള്‍, സെലിബ്രിറ്റീസ്, തുടങ്ങിയവരുടെ ഹോം സ്റ്റേ, വില്ല എന്നിവയാണ് മുഖ്യമായും വോയെ ഹോംസിന് കീഴിലുള്ളത്. ചടങ്ങില്‍ സിനിമ സീരിയല്‍ താരങ്ങളായ അലീന പഠിക്കല്‍, മെറീന മൈക്കിള്‍ എന്നിവര്‍ അതിഥികളായിരുന്നു. കൂടാതെ കമ്പനി ഡയറക്ടര്‍മാരായ രംഗരാജന്‍, അബ്ദുള്‍ നാസര്‍, അഞ്ജലി വിനോദ്, ഹസീബ് എന്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വിനോദ് ബാലന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
'വോയെ ഹോംസ് ആരംഭിച്ചപ്പോള്‍ നിലവിലെ രീതിയിലുള്ള ഒരു സ്ഥാപനമാകും ഇതെന്ന് പലരും കരുതി. എന്നാല്‍ ഞങ്ങളുടെ ആശയങ്ങളും രീതിയും വ്യത്യസ്തമായിരുന്നു. അതിഥികളുടെ സ്വകാര്യതയ്ക്കൊപ്പം എല്ലാ രീതിയിലും അവര്‍ക്ക് അവധി പരമാവധി ആസ്വദിക്കാവുന്ന രീതിയിലാണ് ഞങ്ങള്‍ വില്ലകളും ഹോംസ്റ്റേകളും തെരഞ്ഞെടുത്തിരിക്കുന്നത്. അതിഥികള്‍ക്ക് നല്‍കുന്ന അതേ പരിഗണനയും സേവനങ്ങളും തന്നെയാണ് വോയെ പാര്‍ട്ണര്‍മാരായ ഹോംസ്റ്റേ-വില്ല ഉടമകള്‍ക്കും ഞങ്ങള്‍ നല്‍കുന്നത്. അത് കൊണ്ട് തന്നെ ഞങ്ങളുമായി മുന്നോട്ട് സഹകരിക്കുന്നതില്‍ അവര്‍ സന്തുഷ്ടരാണ്', എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് ബാലന്‍ പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു പ്രീമിയം വെക്കേഷന്‍ അനുഭവം അതിഥികള്‍ക്ക് ഒരുക്കണമെന്നതാണ് വോയെ ഹോംസിന്റെ പദ്ധതി. 2025-ഓടെ ഇന്ത്യയൊട്ടാകെ ആയിരത്തിലധികം പ്രീമിയം ഹോംസ്റ്റേ വില്ലകളുമായി സഹകരണം സൃഷ്ടിക്കുകയും അത് വഴി ടൂറിസം മെച്ചപ്പെടുത്തുക എന്നതുമാണ് വോയെ ഹോംസിന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.