Sections

വെർടസ് ജിടി പ്ലസ് സ്പോർട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗൺ ഇന്ത്യ

Wednesday, Oct 09, 2024
Reported By Admin
Volkswagen Virtus GT Plus Sport and GT Line launched with new features and sporty design.

കൊച്ചി: ഫോക്സ്വാഗൺ ഇന്ത്യ വെർടസ് ജിടി പ്ലസ് സ്പോർട്ടും വെർടസ് ജിടി ലൈനും പുറത്തിറക്കി. ഉപഭോക്താക്കളുടെ അഭിലാഷങ്ങളെ അവരുടെ വ്യക്തിത്വത്തിന് അനുസരിച്ചുള്ളതാക്കുന്നതാണ് ഈ പുതിയ മോഡലുകൾ. ടൈഗുൺ ജിടി ലൈനിന് മെച്ചപ്പെടുത്തിയ ഫീച്ചറുകളുടെ പാക്കേജും അവതരിപ്പിച്ചിരിക്കുന്നു.

ഈ വർഷം മാർച്ചിൽ നടന്ന വാർഷിക ബ്രാൻഡ് കോൺഫറൻസിൽ വെർടസിൻറെ ബ്ലാക്ക് തീമിലുള്ള ആശയം കമ്പനി അവതരിപ്പിച്ചു. മികച്ച ജനപ്രീതിയാർജ്ജിച്ച ഈ സെഡാനെ അടിസ്ഥാനമാക്കി കൊണ്ട് സെഡാൻ ബോഡി സ്റ്റൈലിൽ കരുത്തുറ്റ ഐഡൻറിറ്റി വികസിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ രൂപം നൽകിയ വെർടസ് ജിടി ലൈനും വെർടസ് ജിടി പ്ലസ് സ്പോർട്ടും ഈ ജനപ്രീതിയാർജ്ജിച്ച സെഡാനിൻറെ ജിടി ബാഡ്ജ് ഡയനാമിസത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു.

ജിടി ലൈനിൽ പുതിയ സവിശേഷതകൾ കൂട്ടിച്ചേർത്ത് ഉപഭോക്താക്കളുടെ സൗകര്യങ്ങൾ സംബന്ധിച്ച ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി പുതിയ ഒട്ടേറെ സവിശേഷതകൾ അവതരിപ്പിക്കുന്നു. നിശ്ചിത മൂല്യവും അതിനനുസരിച്ചുള്ള വിലയുമുള്ള കാറുകൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഹൈലൈൻ പ്ലസ് വകഭേദം അവതരിപ്പിക്കുകയാണെന്ന് ഫോക്സ് വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടറായ ആഷിഷ് ഗുപ്ത പറഞ്ഞു.

സെഡാൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ആരും മോഹിക്കുന്ന 'ജിടി' ബാഡ്ജിനെ കൂടുതൽ സ്പോർട്ടി രൂപമാക്കി വെർടസ് ജിടി ലൈൻ പുറത്തിറക്കുകയാണ് ഫോക്സ് വാഗൺ.

1.0 ലിറ്റർ ടിഎസ്ഐ എഞ്ചിൻറെ (6സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ) കരുത്തോടു കൂടി പുതിയ വെർടസ് ജിടി ലൈൻ പുറത്തിറക്കി ഫോക്സ് വാഗൺ ഇന്ത്യ ജിടി ബാഡ്ജിനെ ജനകീയമാക്കുകയാണ്. ഫീച്ചർ പാക്കേജ് കൂടുതൽ ആവേശകരമാക്കുന്ന തരത്തിൽ വെർടസ് ജിടി ലൈനിൽ ഇലക്ട്രിക് സൺ റൂഫ്, 20.32 സെ.മീ ഡിജിറ്റൽ കോക്പിറ്റ്, വയർലസ് ആൻഡ്രോയ്ഡ് ഓട്ടോ ആൻറ് ആപ്പിൾ കാർ പ്ലേ സഹിതമുള്ള 25.65 സെ.മീ വി ബ്ല്യു പ്ലേ ടച്ച്സ്ക്രീൻ ഇൻഫോട്ടെയിന്മെൻറ്, കീ ലെസ്സ്-പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, ഓട്ടോ ഡിമ്മിങ്ങ് ഐഅർവിഎം, റെയിൻ സെൻസിങ്ങ് വൈപ്പറുകൾ, ഓട്ടോ ഹെഡ്ഡ് ലൈറ്റുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.

ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് 5-സ്റ്റാർ ജിഎൻസിഎപി സേഫ്റ്റി റേറ്റിങ്ങിനു മുകളിലുള്ള വെർടസ് ജിടി ലൈൻ 6-എയർബാഗുകൾ ലഭ്യമാക്കുന്നു. സെഡാൻ ബോഡി സ്റ്റൈലുമായി ഈ വിഭാഗത്തിൽ വെർടസ് ഇന്ത്യയിലെ ഒന്നാം നമ്പർ സെഡാനായി മാറിയിരിക്കുന്നു. വെർടസ് ജിടി ലൈൻ (6 എംടി), വെർടസ് ജിടി പ്ലസ് സ്പോർട്ട് (6 എംടി) എന്നിവയ്ക്ക് യഥാക്രമം 14.07 ലക്ഷം രൂപ (എക്സ്-ഷോറൂം), 17.84 ലക്ഷം രൂപ (എക്സ്-ഷോറൂം) യിലുമാണ് പുറത്തിറക്കിയിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.