- Trending Now:
കൊച്ചി: മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 1.5 ലിറ്റർ ടിഎസ്ഐ ഇവിഒ എൻജിൻ ശക്തി പകരുന്ന വെർടസ് ജിടി പ്ലസ് ഫോക്സ്വാഗൺ അവതരിപ്പിച്ചു. ഫോക്സ്വാഗൺ ടൈഗൂൺ ജിടി പ്ലസ് എംടി, ജിടി ഡിഎസ്ജി എന്നീ രണ്ടു പുതിയ വകഭേദങ്ങളും പുറത്തിറക്കി. ടൈഗൂണിൻറെയും വെർടസിൻറെയും എല്ലാ വിഭാഗത്തിലും പുതിയ ലാവ ബ്ലൂ എക്സ്റ്റീരിയർ ബോഡി കളർ അവതരിപ്പിച്ചു.
ഡീപ് ബ്ലാക്ക് പേൾ നിറത്തിൽ വെർടസ് ജിടി പ്ലസ് ഡിഎസ്ജി, ജിടി പ്ലസ് മാനുവൽ എന്നിവയുടെ ജിടി ലിമിറ്റഡ് കളക്ഷൻ എഡീഷനുകളും പുറത്തിറക്കിയിട്ടുണ്ട്. ടൈഗൂണിൻറെ ജിടി പ്ലസ് ഡിഎസ്ജി, ജിടി പ്ലസ് മാനുവൽ എന്നിവ ഡീപ് ബ്ലാക്ക് പേൾ, കാർബൺ സ്റ്റീൽ മാറ്റ് ഫിനിഷിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ജിടി ലിമിറ്റഡ് കളക്ഷൻറെ ഭാഗമായി ടൈഗൂൺ 'സ്പോർട്ട്', 'ട്രെയിൽ' എന്നിവയുടെ പ്രത്യേക പതിപ്പുകളും ലഭ്യമാക്കും.
കൂടാതെ ടൈഗൂൺ ജിടി പ്ലസ് എംടിയും ടൈഗൂൺ ജിടി പ്ലസ് ഡിഎസ്ജിയും പുതിയ മാറ്റ് ഫിനിഷ് മാറ്റ് കാർബൺ സ്റ്റീൽ ഗ്രേ എക്സ്റ്റീരിയർ ബോഡി കള റിൽ ലഭ്യമാകും. പെർഫോമൻസ് നിരയിൽ സ്പോർടി അപ്പീൽ വർധിപ്പിച്ചുകൊണ്ട് ഫോക്സ്വാഗൺ ഇന്ത്യ ടൈഗൂൺ, വെർടസ് എന്നിവയുടെ ജിടി പ്ലസ് വേരിയൻറുകളിൽ ഡീപ് ബ്ലാക്ക് പേൾ നിറം അവതരിപ്പിച്ചു.
കൂടാതെ ടൈഗൂൺ ജിടി പ്ലസ് എംടിയും ടൈഗൂൺ ജിടി പ്ലസ് ഡിഎസ്ജിയും മാറ്റ് ഫിനിഷ് കാർബൺ സ്റ്റീൽ ഗ്രേയിലും ലഭ്യമാണ്. എല്ലാ പുതിയ വേരിയൻറുകളുടെയും ജിടി ലിമിറ്റഡ് കളക്ഷൻറെയും വിപണി അവതരണം 2023 ജൂൺ മുതൽ ആരംഭിക്കും.
ടൈഗൂൺ, വെർടസ് എന്നിവയിലൂടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതത്വമുള്ള വാഹന നിരയാണ് ഫോക്സ്വാഗൻ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള സംരക്ഷണത്തിൽ 5 സ്റ്റാർ ഗ്ലോബൽ എൻസിഎപി റേറ്റിംഗാണ് ഇരു വാഹനങ്ങളുടേയും വകഭേദങ്ങൾക്കുള്ളത്.
ഉപഭോക്താക്കളുടെ പ്രതികരണം സ്വീകരിച്ചുകൊണ്ട് പെർഫോമൻസ് ലൈനിലെ വേരിയൻറ് ഓഫറുകൾ വർദ്ധിപ്പിച്ചുകൊണ്ട് ജിടി ബാഡ്ജ് ജനകീയമാക്കുന്നു. വെർടസ് ജിടി പ്ലസ് മാനുവൽ, ടൈഗൂൺ ജിടി പ്ലസ് മാനുവൽ, ടൈഗൂൺ ജിടി ജിഎസ്ജി എന്നിങ്ങനെ മൂന്നു പുതിയ വകഭേദങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ്ഗുപ്തപറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.