- Trending Now:
പെരുമ്പാവൂർ: ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ പെരുമ്പാവൂരിൽ പുതിയ ടച്ച്പോയിൻറ് ഉദ്ഘാടനം ചെയ്തു. ഇവിഎം പാസഞ്ചർ കാർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടർ സാബു ജോണിയാണ് ടച്ച്പോയിൻിന് നേതൃത്വം നൽകുന്നത്. ടച്ച്പോയിൻറിൽ 30 വിപണന-സേവന ജീവനക്കാരും പ്രവർത്തിക്കുന്നു.
ഫോക്സ്വാഗൺ ഡിഎൻഎയുടെ അടിത്തറയായ മികച്ച നിർമാണ നിലവാരവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും രസകരമായ ഡ്രൈവിംഗ് അനുഭവങ്ങളും പ്രതിഫലിപ്പിക്കുന്ന ജർമൻ എൻജിനീയറിംഗ് ഉത്പന്നങ്ങളുടെ ശേഖരം പെരുമ്പാവൂരിൽ പ്രദർശിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്യുവിഡബ്ല്യു ഫോക്സ്വാഗൺ ടൈഗൂൺ, ഏറ്റവും കൂടുതൽ അവാർഡ് ലഭിച്ച പ്രീമിയം മിഡ്-സൈസ് സെഡാൻ ഫോക്സ്വാഗൺ വെർടസ്, ആഗോള ബെസ്റ്റ് സെല്ലർ ഫോക്സ്വാഗൺ ടിഗ്വൻ എന്നിവ ടച്ച്പോയിൻറിൽ പ്രദർശിപ്പിക്കും.
ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ടച്ച്പോയിൻറ്. പുതിയ ടച്ച്പോയിൻറ് ഉപഭോക്താക്കൾക്ക് മികച്ച സേവനവും ഉപഭോക്തൃ അനുഭവങ്ങൾ നൽകുമെന്ന് ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.
ഉയർന്ന നിലവാരമുള്ള സേവനവും മികച്ച ഉപഭോക്തൃ അനുഭവങ്ങളും ലഭ്യമാക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഫോക്സ്വാഗൻറെ നൂതന സാങ്കേതികവിദ്യയ്ക്കും എഞ്ചിനീയറിംഗിനൊപ്പം ഏറ്റവും മികച്ച സേവനവും വിൽപ്പനാനന്തര പിന്തുണയും ഇവിടെ ലഭ്യമാക്കുമെന്ന് ഇവിഎം പാസഞ്ചർ കാർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സാബു ജോണി പറഞ്ഞു.
ത്രീ-കാർ ഡിസ്പ്ലേയ്ക്ക് പുറമേ ഫോക്സ്വാഗൺ ഉപഭോക്താക്കളുടെ എല്ലാ സേവന, പരിപാലന ആവശ്യകതകളും നിറവേറ്റുന്നതിനായി പരിശീലനം ലഭിച്ച ഉയർന്ന വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന എട്ട് ബേകളും പുതിയ ടച്ച്പോയിൻറിൽഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.