- Trending Now:
കൊച്ചി: മുൻനിര ടെലകോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയുടെ സംരംഭകത്വ വിഭാഗമായ വി ബിസിനസ് നിർമിത ബുദ്ധി പിന്തുണയോടെ ക്ലൗഡ് സേവനങ്ങൾ നൽകുന്ന രംഗത്തെ ആഗോള മുൻനിരക്കാരായ ജെനസിസുമായി സഹകരിക്കും. ഉപഭോക്താക്കൾക്ക് ആധുനിക ക്ലൗഡ്, ടെലകോം സംവിധാനങ്ങൾ ലഭ്യമാക്കാനും ഉപഭോക്തൃ ഏൻഗേജ്മെൻറ്, സേവന മേഖലകൾ കൂടുതൽ ശക്തമാക്കാനും ഇതു സഹായിക്കും.
കോൺടാക്ട് സെൻററുകൾ ഒരു സേവനം എന്ന നിലയിൽ ലഭ്യമാക്കുന്ന മേഖലയിലേക്കുള്ള വിയുടെ പ്രവേശനത്തിനു കൂടിയാണ് ഈ സഹകരണം വഴി തുറക്കുന്നത്. പരമ്പരാഗത രീതിയിലെ കോൺടാക്ട് സെൻററുകൾ സ്ഥാപിക്കാതെ തന്നെ ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇതു സഹായകമാകും.
ബിസിനസ് നടത്തുന്ന രീതികൾ മാറ്റി മറിക്കുന്ന രീതിയിൽ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള പാതയിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പങ്കാളിത്തമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വോഡഫോൺ ഐഡിയ ചീഫ് എൻറർപ്രൈസസ് ബിസിനസ് ഓഫീസർ അരവിന്ദ് നെവാറ്റിയ പറഞ്ഞു.
വി ബിസിനസിൻറെ വിപുലമായ ശൃംഖലയും തങ്ങളുടെ നിർമിത ബുദ്ധിയുടെ പിൻബലത്തിലുള്ള സാങ്കേതികവിദ്യയും ചേരുമ്പോൾ ബിസിനസുകളുടെ ഉപഭോക്തൃ ഇടപെടലുകൾ മെച്ചപ്പെടുത്താനും വൻ തോതിൽ വളരാനുമുള്ള കഴിവു നൽകുന്ന കൂടുതൽ സ്മാർട്ടും കാര്യക്ഷമവുമായ സേവനങ്ങൾ നൽകാനും സഹായിക്കുമെന്ന് ജെനസിസ് ഏഷ്യ-പസഫിക് സീനിയർ വൈസ് പ്രസിഡൻറ് ഗ്വില്യം ഫണൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.