Sections

നോക്കിയ നെറ്റ്ഗാർഡ് എൻഡ്പോയിൻറ് ഡിറ്റക്ഷൻ ആൻറ് റെസ്പോൺസുമായി വോഡഫോൺ ഐഡിയ ഇന്ത്യയിലെ നെറ്റ്വർക്ക് സുരക്ഷ ശക്തമാക്കുന്നു

Wednesday, Oct 02, 2024
Reported By Admin
Vodafone Idea implements Nokia NetGuard EDR for enhanced network security in India

കൊച്ചി: ഇന്ത്യയിലെ തങ്ങളുടെ എല്ലാ ഉപഭോക്താക്കളേയും ഉൾപ്പെടുത്തി വോഡഫോൺ ഐഡിയ നോക്കിയയുടെ നെറ്റ്ഗാർഡ് എൻഡ്പോയിൻറ് ഡിറ്റക്ഷൻ ആൻറ് റെസ്പോൺസ് സംവിധാനം ഏർപ്പെടുത്തും. സൈബർ വെല്ലുവിളികൾക്കും സുരക്ഷാ പ്രശ്നങ്ങൾക്കും എതിരെയുള്ള നെറ്റ്വർക്ക് സുരക്ഷ വർധിപ്പിക്കാനായാണ് ഈ നീക്കം.

ടെലികോം മേഖലയ്ക്ക് പ്രത്യേകമായുള്ള സൈബർ വെല്ലുവിളികൾ നേരിടാനുളള സംവിധാനമായ നെറ്റ്ഗാർഡ് ഇഡിആർ വോഡഫോൺ ഐഡിയയ്ക്ക് തൽസമയ നിരീക്ഷണ സൗകര്യവും സുരക്ഷാവെല്ലുവിളികൾ എളുപ്പത്തിൽ കണ്ടെത്താനും പരിഹരിക്കാനുമുള്ള ശേഷിയും നൽകും. സുരക്ഷാ പ്രശ്നങ്ങൾ കുറക്കാനും വിപുലമായ പരിശോധനകളുടെ ആവശ്യം പരിമിതപ്പെടുത്താനും പ്രവർത്തന ചെലവുകൾ കുറക്കാനും ഇതു സഹായിക്കും.

വോഡഫോൺ ഐഡിയയുടെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുമായി സുഗമമായി സംയോജിച്ചു മുന്നോട്ടു പോകാനാവുന്ന വിധത്തിലാണ് നെറ്റ്ഗാർഡ് ഇഡിആറിൻറെ സവിശേഷതകൾ. തുടക്കത്തിൽ വോഡഫോൺ ഐഡിയയുടെ 4ജി ശൃംഖലകളിലാവും ഇതു വിന്യസിക്കുക. തുടർന്ന് 5ജി ശൃംഖലകളിലേക്കും വ്യാപിപ്പിക്കും.

തങ്ങളുടെ അത്യാധുനിക സംവിധാനങ്ങൾ വഴി മികച്ച സുരക്ഷയും കണക്ടിവിറ്റിയും ലഭ്യമാക്കാൻ വോഡഫോൺ ഐഡിയ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോൺ ഐഡിയ ചീഫ് ടെക്നോളജി ഓഫിസർ ജഗ്ബീർ സിങ് പറഞ്ഞു.

തങ്ങളുടെ എല്ലാ ഉപഭോക്തൃനിരയ്ക്കും സംരക്ഷണം നൽകുന്ന മുഖ്യ നീക്കമാണ് നോക്കിയ നെറ്റ്ഗാർഡ് ഇഡിആറെന്ന് വോഡഫോൺ ഐഡിയ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസറും ഡാറ്റാ പ്രൈവസി ഓഫിസറുമായ മതൻ ബാബു കാസിലിങ്കം പറഞ്ഞു.

കൂടുതൽ സൈബർ വെല്ലുവിളികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ കൂടുതൽ മികച്ച പരിരക്ഷ ലഭ്യമാക്കാൻ നെറ്റ്ഗാർഡ് ഇഡിആർ സഹായകമാകുമെന്ന് നോക്കിയ ക്ലൗഡ് ആൻറ് നെറ്റ്വർക്ക് സർവീസസ് ഇന്ത്യ മാർക്കറ്റ് ലീഡർ അരവിന്ദ് ഖുറാന പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.