Sections

എഫ്പിഒയിലൂടെ 18,000 കോടി സമാഹരിക്കാൻ വി

Tuesday, Apr 16, 2024
Reported By Admin
Vodafone Idea Limited Further Public Offering

കൊച്ചി: വോഡഫോൺ ഐഡിയ ലിമിറ്റഡിൻറെ ഫർതർ പബ്ലിക് ഓഫറിങ് (എഫ്പിഒ) ഏപ്രിൽ 18 മുതൽ 22 വരെ നടക്കും. ഇതിലൂടെ 18,000 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 10 രൂപ മുതൽ 11 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 1,298 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് അതിൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

പുതിയ 4ജി, 5ജി സൈറ്റുകൾ സജ്ജീകരിക്കാനും, നിലവിലുള്ള 4ജി സൈറ്റുകളുടെ ശേഷി വികസിപ്പിക്കാനും, നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങാനും, സ്പെക്ട്രത്തിനായി മാറ്റിവെച്ച പേയ്മെൻറിനും, ജിഎസ്ടിയ്ക്കുമായി ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവിൽ നിന്നുള്ള വരുമാനം വിനിയോഗിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

 

 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.