Sections

കേരളത്തിൽ ഏറ്റവും മികച്ച 4ജി വീഡിയോ അനുഭവം ലഭ്യമാക്കുന്നത് വി: ഓപ്പൺസിഗ്‌നൽ റിപ്പോർട്ട്

Saturday, Dec 21, 2024
Reported By Admin
Vodafone Idea 4G network coverage map showcasing connectivity improvements in Kerala.

  • 4ജി വീഡിയോ, 4ജി ഡൗൺലോഡ്, അപ്ലോഡ് വേഗത എന്നിവയി
  • ഏറ്റവും മികച്ച 4ജി അനുഭവം ലഭ്യമാക്കി

കൊച്ചി: ഓപ്പൺസിഗ്നലിൻറെ 2024 നവംബർ 4ജി നെറ്റ്വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ട് പ്രകാരം പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ (വി) കേരളത്തിൽ ഏറ്റവും മികച്ച 4ജി വീഡിയോ അനുഭവം ലഭ്യമാക്കുന്നതായി കണ്ടെത്തി. 4ജി സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ 4ജി അനുഭവം പരിശോധിച്ചതിൻറെ വെളിച്ചത്തിലാണ് ഈ റിപ്പോർട്ട്. കേരളത്തിൽ വിയുടെ മികച്ച നെറ്റ്വർക്ക് വർദ്ധന, ഡിജിറ്റൽ അനുഭവങ്ങളും കണക്റ്റിവിറ്റിയും നൽകുന്നതിനുള്ള പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്.

ഓപ്പൺസിഗ്നൽ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും മികച്ച 4ജി വീഡിയോ, മികച്ച 4ജി ഡൗൺലോഡ്, അപ്ലോഡ് വേഗത തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും വി ഉപയോക്താക്കൾക്ക് മികച്ച 4ജി അനുഭവം ലഭ്യമാക്കുന്നു. കേരളത്തിൽ നെറ്റ്വർക്ക് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള വിയുടെ തുടർച്ചയായ പരിശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഓപ്പൺസിഗ്നൽ റിപ്പോർട്ടിലെ ഈ കണ്ടെത്തലുകൾ. ഏപ്രിലിൽ എഫ്പിഒ വഴി 18,000 കോടി രൂപ വി സമാഹരിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് രാജ്യവ്യാപകമായി 4ജി നെറ്റ്വർക്ക് വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വി പ്രതിജ്ഞാബദ്ധമാണ്.

നെറ്റ്വർക്ക് നവീകരണങ്ങളുടെ ഭാഗമായി വി 4200-ലധികം സൈറ്റുകളിൽ എൽ900, എൽ2100 വിന്യസിച്ചിട്ടുണ്ട്. കേരളത്തിലെ മൊത്തം 800-ലധികം സൈറ്റുകളിലായി എൽ1800, എൽ2100 എന്നിവയിൽ 4ജി ശേഷി ഇരട്ടിയാക്കി. ഇത് മേഖലയിലുടനീളമുള്ള 212 പുതിയ സൈറ്റുകൾ കൂട്ടിചേർത്തു. ഇതിലൂടെ വി ഗിഗാനെറ്റിൽ തടസ്സമില്ലാത്ത മികച്ച നെറ്റ്വർക്ക് ലഭ്യമായി.

നിലവിലുള്ള നെറ്റ്വർക്ക് നവീകരണം, മെച്ചപ്പെടുത്തിയ സേവന നിലവാരം, അനുയോജ്യമായ പരിഹാരങ്ങൾ എന്നിവയുൾപ്പെടെ നിരവധി നൂതന രീതികളിലൂടെ വി ഉപഭോക്താക്കളുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രതിജ്ഞാബദ്ധമാണ്. വി സൂപ്പർഹീറോ റീചാർജിലൂടെ ഉപഭോക്താക്കൾക്ക് വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് എന്നിവ പോലുള്ള എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾക്കൊപ്പം ദിവസവും രാത്രി 12 മണി മുതൽ ഉച്ചക്ക് 12 മണിവരെ പരിധിയില്ലാത്ത ഡാറ്റ ആസ്വദിക്കാം.

വാരാന്ത്യ ഡാറ്റ റോൾഓവറിലൂടെ ഉപയോഗിക്കാത്ത പ്രതിദിന ഡാറ്റ ക്യാരി ഫോർവേഡ് ചെയ്ത് വാരാന്ത്യത്തിൽ ഉപയോഗിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്നു. ഡാറ്റ ഡിലൈറ്റിലൂടെ 2ജിബി വരെ അധിക ഡാറ്റ/മാസം ഉപഭോക്താക്കളുടെ പ്രതിദിന ഡാറ്റ ക്വാട്ടയ്ക്ക് മുകളിലും അധിക ചിലവുകളൊന്നുമില്ലാതെ ലഭ്യമാക്കുന്നു.

കേരളത്തിലെ മികച്ച പ്രകടനത്തിന് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ട്. തങ്ങളുടെ നെറ്റ്വർക്ക് ശക്തിപ്പെടുത്തുന്നതിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലും ഉള്ള തങ്ങളുടെ പ്രവർത്തനങ്ങളെയാണ് എടുത്തു കാണിക്കുന്നതെന്ന് വി കേരള-തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ.എസ്. ശാന്താറാം പറഞ്ഞു. മികച്ച കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.