- Trending Now:
വിവോ വൈ16 രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ബേസ് വേരിയന്റില്‍ 3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്‌പൈസുമാണുള്ളത്. ഈ വേരിയന്റിന് 9,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് മോഡലിന് 12,499 രൂപയാണ് വില. ബ്ലാക്ക്, ഡ്രിസിലിങ് ഗോള്‍ഡ് കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. ഫോണിന്റെ വില്‍പ്പന വിവരങ്ങള്‍ വിവോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വിവോ വൈ16 കമ്പനിയുടെ ഇ-സ്റ്റോറുകളിലും റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും. ഡിവൈസ് വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ഓഫറുകള്‍ വിവോ പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടക്ക്, ഐഡിഎഫ്‌സി, വണ്‍കാര്‍ഡ്, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ പര്‍ച്ചേസ് ചെയ്യുന്ന ആളുകള്‍ക്ക് 1000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് 750 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
വിവോ വൈ16 സ്മാര്‍ട്ട്‌ഫോണില്‍ 1600 × 720 പിക്‌സല്‍ റെസല്യൂഷനുള്ള 6.51 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്. ഈ എച്ച്ഡി+ ഡിസ്‌പ്ലെ വീഡിയോ സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് മികച്ചതാണ്. പ്ലാസ്റ്റിക് ബാക്ക് പാനലാണ് വിവോ ഈ ഡിവസില്‍ കൊടുത്തിരിക്കുന്നത്. ഫോണിന്റെ വലത് വശത്തായി ഫിങ്കര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. ഫേസ് വേക്ക് ഫീച്ചറും ഇതിലുണ്ട്. ഫ്‌ലാറ്റ് ഫ്രെയിം 2.5ഡി കര്‍വ്ഡ് ഡിസൈനാണ് വിവോ ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്.
4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജ് സ്പെയ്സുമുള്ള വിവോ വൈ16 സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹീലിയോ പി 35 സിസ്റ്റം-ഓണ്‍-ചിപ്പ് ആണ്. സ്റ്റോറേജ് 1 ടിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാനും റാം 1 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാനുമുള്ള സംവിധാനം ഡിവൈസിലുണ്ട്. ആന്‍ഡ്രോയിഡ് 12 ബേസ്ഡ് ഫണ്‍ടച്ച് ഒഎസ് 12ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസില്‍ വിവോ നല്‍കിയിട്ടുണ്ട്.
രണ്ട് പിന്‍ ക്യാമറകളുമായിട്ടാണ് വിവോ വൈ16 വരുന്നത്. 13 എംപി സെന്‍സറാണ് പ്രൈമറി ക്യാമറയിലേത്. ഇതിനൊപ്പം 2 എംപി മാക്രോ സെന്‍സറും കൊടുത്തിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത്, 5 എംപി ക്യാമറയാണുള്ളത്. വൈഫൈ, ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഡിവൈസില്‍ നല്‍കിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.