Sections

വിറ്റാമിൻ ഡി അപര്യാപ്തത കൊണ്ടുള്ള പ്രശ്‌നങ്ങളും, അവയ്ക്കുള്ള പരിഹാരങ്ങളും

Wednesday, Jul 05, 2023
Reported By Soumya S
Vitamin D deficiency

സൂര്യപ്രകാശത്തിന്റെ അഭാവം മൂലമോ അല്ലെങ്കിൽ മോശം ഭക്ഷണക്രമം മൂലമോ ശരീരത്തിൽ ആവശ്യത്തിനു വൈറ്റമിൻ ഡി ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് വൈറ്റമിൻ ഡി യുടെ കുറവുണ്ടാകുന്നു. വൈറ്റമിൻ ഡി ശരീരത്തിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് ക്രമീകരിക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി നൽകാൻ ഏറ്റവും പ്രധാനപ്പെട്ട ജീവകം ആണ് വൈറ്റമിൻ ഡി. പ്രതിരോധശേഷി കുറഞ്ഞവർക്ക് അണുബാധകളും, കോൾഡ്, ഫ്ളൂ എന്നിവ വരാൻ സാധ്യത കൂടുതലാണ്. മുൻകാലങ്ങളിൽ ഇത് കുട്ടികളിലും പ്രായമായവരിലും മാത്രം കണ്ടിരുന്ന രോഗമായിരുന്നു എന്നാൽ ഇന്ന് ഇത് ചെറുപ്പക്കാരിൽ പരക്കെ കാണുന്ന ഒന്നായി മാറിയിരിക്കുന്നു. വൈറ്റമിൻ ഡി കുറഞ്ഞാൽ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നു. മറ്റു പലതരത്തിലുള്ള ക്യാൻസറുകൾക്കും ഡിപ്രഷൻ ഉണ്ടാകുന്നതിനു വരെയും വൈറ്റമിൻ ഡി യുടെ കുറവ് കാരണമാകുന്നു.

വിറ്റാമിൻ ഡി രണ്ട് തരമുണ്ട്

  1. എർഗോകാൽസിഫെറോൾ എന്നും വിളിക്കപ്പെടുന്ന വിറ്റാമിൻ ഡി 2, കൂണിൽ കാണപ്പെടുന്ന വിറ്റാമിൻ ഡിയുടെ ഒരു പ്രത്യേക രൂപമാണ്.
  2. കോളെകാൽസിഫെറോൾ എന്നും അറിയപ്പെടുന്ന വിറ്റാമിൻ ഡി 3 ശരീരത്തെ കാൽസ്യം ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു വിറ്റാമിനാണ്.

എന്തൊക്കെ കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി അളവ് കുറയുന്നു

  • ത്വക്ക് സൂര്യപ്രകാശത്തിന്റെ സഹായത്തോടെ വൈറ്റമിൻ ഡി ഉല്പാദിപ്പിക്കുന്ന തോത് ഓരോരുത്തരും ജീവിക്കുന്ന കാലാവസ്ഥ, സൂര്യപ്രകാശം ഏൽക്കുന്ന സമയം, ദൈർഘ്യം എന്നിവ ആശ്രയിച്ചിരിക്കുന്നു.
  • സൺസ്ക്രീൻ ഉപയോഗിക്കുന്നവരിലും വൈറ്റമിൻഡി യുടെ അഗിരണം കുറയുന്നതായി കാണുന്നു.
  • ഇരുണ്ട നിറം ഉള്ളവരിലും വൈറ്റമിൻ ഡി കുറവായി കാണുന്നു. കാരണം ത്വക്കിന് നിറം നൽകുന്ന മെലാനിൻ അളവ് ഇവരുടെ ശരീരത്തിൽ കൂടുതലായിരിക്കും. ശരീരത്തിൽ ഏൽക്കുന്ന സൂര്യപ്രകാശത്തെ മേലാനിൻ തടഞ്ഞു നിർത്തുകയും അതിന്റെ ഫലമായി തൊക്കിനടിയിൽ നടക്കുന്ന വൈറ്റമിൻ ഡി ഉൽപാദനം കുറയുകയും ചെയ്യുന്നു.
  • ശരീരം മുഴുവൻ മൂടപ്പെടുന്ന തരത്തിലുള്ള വസ്ത്രധാരണം നടത്തുന്നവരിലും വൈറ്റമിൻ ഡി കുറവ് കണ്ടുവരുന്നു.

വൈറ്റമിൻ ഡി കുറയുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ

  • മുടികൊഴിച്ചിൽ അമിതമായി ഉണ്ടാകുന്നതിന് പിന്നിൽ വൈറ്റമിൻ ഡിയുടെ കുറവ് ഒരു പ്രധാന കാരണമായി മാറുന്നുണ്ട്. സമ്മർദ്ദം, മലിനീകരണം, തുടങ്ങിയ ഘടകങ്ങൾക്ക് പുറമെ മുടി കൊഴിച്ചിലിന് പിന്നിലെ മറ്റൊരു കാരണം ഇത്തരത്തിലുള്ള പോഷകങ്ങളുടെ കുറവാണ്.
  • ക്ഷീണവും, ഉറക്കക്കുറവും നമ്മുടെ ശരീരത്തിലെ വൈറ്റമിൻ ഡി യുടെ അളവ് കുറയുന്നത് മൂലമാണ്.
  • കാൽസ്യത്തിന്റെ ആഗീരണത്തിന് വൈറ്റമിൻ ഡി ക്ക് പ്രധാന പങ്കുണ്ട്. വൈറ്റമിൻ ഡി യുടെ കുറവുമൂലം കാൽസ്യത്തിന്റെ ആഗീരണം കുറയുകയും അതിന്റെ ഫലമായി അസ്ഥി വേദന, നടുവേദന, പേശി വേദന എന്നിവ ഉണ്ടാകുന്നു.
  • വിറ്റാമിൻ ഡിയുടെ കുറവ് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള ഒന്നാണ്. അത് അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു.
  • വിറ്റാമിൻ ഡി യുടെ കുറവ് ഒരാളുടെ മനസിൽ വിഷാദവും നിരാശയും ഉണ്ടാക്കുന്നു എന്ന വസ്തുത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
  • താഴ്ന്ന അളവിലുള്ള വിറ്റാമിൻ ഡി ശ്വാസകോശ രോഗങ്ങളുടെ തീവ്രതയ്ക്കും കാരണമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
  • കഴിക്കുന്ന ആഹാരത്തിൽ നിന്ന് അവർക്ക് കിട്ടേണ്ട ന്യൂട്രീഷൻ കിട്ടാതെ വരുക

ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അളവ് എങ്ങനെയൊക്കെ വർധിപ്പിക്കാം

  • സൂര്യപ്രകാശത്തിന്റെ സഹായത്തോടെ നമ്മുടെ ശരീരത്തിലെ കൊഴുപ്പിൽ നിന്നും ത്വക്ക് വൈറ്റമിൻ ഡി ഉത്പാദിപ്പിക്കുന്നു. സൂര്യപ്രകാശം ഏൽക്കാൻ അനുയോജ്യമായത് അതിരാവിലെയും വൈകുന്നേരങ്ങളിൽ ആണ്. സൂര്യന്റെ അൾട്രാവയലറ്റ് ബി (യുവിബി) രശ്മികൾ ചർമ്മത്തിലെ 7-ഡിഎച്ച്സി എന്ന പ്രോട്ടീനുമായി ഇടപഴകുകയും വൈറ്റമിൻ ഡി 3 ആക്കി മാറ്റുകയും ചെയ്യുന്നു. അതിരാവിലെ, 8 മണിക്ക് മുമ്പ് സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡി ഉണ്ടാകാൻ സഹായിക്കുന്നതാണ്.
  • പോഷകങ്ങളുടെ ഉറവിടമായ കൂൺ, മുട്ട, ചീസ് തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും.
  • മത്സ്യ എണ്ണയിൽ ധാരാളമായി വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. മത്തി, കോര, ചൂര മുതലായ മത്സ്യങ്ങളും പാല്, മുട്ട എന്നിവയും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൈറ്റമിൻ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു.
  • പ്രകൃതിദത്തമായ രീതിയിൽ ശരീരത്തിന് വിറ്റാമിൻ ഡി നൽകുന്നതിനായി ദിവസവും കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെ സൂര്യപ്രകാശത്തിൽ സമയം ചെലവഴിക്കേണ്ടത് പ്രധാനമാണ്.
  • ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളുടെ സഹായത്തോടെയോ വൈറ്റമിൻ ഡി ഇഞ്ചക്ഷൻ എടുക്കുന്നതിലൂടെയും നമുക്ക് വൈറ്റമിൻ ഡി യുടെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കാം.

വിറ്റാമിൻ ഡി അപര്യാപ്തത എങ്ങനെ കണ്ടുപിടിക്കാം

ലളിതമായ ഒരു രക്തപരിശോധനയിലൂടെ ( 25-ഹൈഡ്രോക്സിവിറ്റാമിൻ ഡി ടെസ്റ്റ് )നമുക്ക് ഇത് അറിയാൻ കഴിയും.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.