Sections

വിറ്റാമിൻ B12: ശരീരത്തിനും മസ്തിഷ്ക്കത്തിനും അനിവാര്യമായ പോഷകതത്വം

Friday, Feb 07, 2025
Reported By Soumya
Importance of Vitamin B12: Benefits, Deficiency Symptoms & Food Sources

എല്ലാ വിറ്റാമിനുകളും ശരീരത്തിന് നിർണായകമാണെങ്കിലും വിറ്റാമിൻ ബി 12 അവയ്ക്കിടയിൽ ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങൾ പലതും വിറ്റാമിൻ ബി 12 ന്റെ ശരിയായ അളവിനെ ആശ്രയിച്ചിരിക്കുന്നു എന്നതിനാലാണിത്. വിറ്റാമിൻ ബി 12 കോബാലുമിൻ എന്നും അറിയപ്പെടുന്നു.വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ് ബി 12. ഇത് ശരീരത്തിൽ കൂടുതൽ നേരം സൂക്ഷിക്കാൻ കഴിയില്ല. കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും വളരുന്ന കുട്ടികൾക്കും, മറ്റുള്ളവരെ അപേക്ഷിച്ച് ബി 12 വിറ്റാമിൻ കൂടുതൽ അളവിൽ ആവശ്യമാണ്.

  • നാഡികളുടെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ബി 12 വിറ്റാമിൻ കൂടാതെ തലച്ചോറിന് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. വിഷാദം, ഓർമ്മത്തകരാണ്, ആശയക്കുഴപ്പം എന്നിവയാണ് ഈ വിറ്റാമിൻ കുറഞ്ഞാൽ ഉണ്ടാകുന്ന ഫലങ്ങൾ. കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ, ഇത് സൈക്കോസിസ്, ഡിമെൻഷ്യ എന്നിവയായി മാറും.
  • ചുവന്ന രക്താണുക്കളെ നിർമ്മിക്കാൻ ബി 12 വിറ്റാമിൻ ആവശ്യമാണ്. ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് കാരണമാകുന്നതാണ് ചുവന്ന രക്താണുക്കൾ. വിറ്റാമിൻ ബി 12 ന്റെ അപര്യാപ്തമായ അളവ് വിളർച്ചയ്ക്ക് കാരണമാകും. ആർത്തവ പ്രശ്നങ്ങൾ, ക്രമരഹിതമായ ഹൃദയമിടിപ്പ്, കടുത്ത ക്ഷീണം, ശ്വാസതടസ്സം എന്നിവ വിളർച്ചയുടെ ചില ഫലങ്ങളാണ്.
  • രോഗപ്രതിരോധ സംവിധാനത്തിന് ബി 12 വിറ്റാമിൻ ആവശ്യമാണ്. ഈ വിറ്റാമിന്റെ അഭാവം രോഗങ്ങൾക്കും അണുബാധകൾക്കും കാരണമായേക്കാം. വിറ്റാമിൻ ബി 12 ന്റെ അളവ് കുറയുന്നത് കാഴ്ചശക്തി നഷ്ടപ്പെടാനും മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകും.
  • വിറ്റാമിൻ ബി 12 ന്റെ കുറവുള്ള ആളുകളടെ ചർമ്മം വളരെ വിളറിയതായി കാണപ്പെടുന്നു. ശരീരത്തിന്റെ അസന്തുലിതാവസ്ഥയ്ക്കും ഇത് കാരണമായേക്കാം.

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ

  • കരൾ
  • ബീഫ്
  • ടൂണ
  • സാൽമൺ
  • പാൽ
  • പാലുൽപന്നങ്ങൾ
  • മുട്ട

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.