- Trending Now:
കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വിഷു കൈത്തറി മേളയ്ക്ക് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടില്‍ തുടക്കമായി. തുറമുഖ- മ്യൂസിയം - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മേള ഉദ്ഘാടനം ചെയ്തു.
കാലത്തിനനുസരിച്ച് വിപണന തന്ത്രങ്ങള്‍ മാറ്റി ഓണ്‍ലൈന്‍ സാധ്യതകള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്. കോവിഡ് കാലത്ത് സ്‌പെഷ്യല്‍ റിബേറ്റ് നല്‍കി കൈത്തറി വില്‍പ്പന ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും കൈത്തറി മേഖലയെ പരിപോഷിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ കൈത്തറി സഹകരണ സംഘങ്ങളും തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കൈത്തറി സഹകരണ സംഘങ്ങളുമാണ് മേളയില്‍ പങ്കെടുക്കുന്നത്. വിവിധയിനം കൈത്തറി ഉത്പന്നങ്ങള്‍ 20% സര്‍ക്കാര്‍ റിബേറ്റോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും.
ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍, ജില്ലാ കൈത്തറി വികസന സമിതി അംഗം ടി. ബാലന്‍, ജില്ലാ കൈത്തറി അസോസിയേഷന്‍ പ്രസിഡന്റ് കെ.പി കുമാരന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാരായ ബിജു പി എബ്രഹാം സ്വാഗതവും എം.കെ ബലരാജന്‍ നന്ദിയും പറഞ്ഞു. മേള 14 ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.