Sections

വിഷു കൈത്തറി മേളക്ക് തുടക്കമാകുന്നു

Wednesday, Apr 05, 2023
Reported By Admin
Handloom

മേളയിൽ കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം ഗവ. റിബേറ്റ് ലഭിക്കും


കോഴിക്കോട് ജില്ലയിൽ വിഷു കൈത്തറി മേളക്ക് തുടക്കമാകുന്നു. മേളയുടെ ഉദ്ഘാടനം ഏപ്രിൽ 6 ന് രാവിലെ 10.30 ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ടൗൺഹാളിനു സമീപം മാനാഞ്ചിറ തെക്കാട്ട് ഗ്രൗണ്ടിൽ നിർവഹിക്കും. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ നടക്കുന്ന മേളയിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള കൈത്തറി സംഘങ്ങൾ തയ്യാറാക്കിയ വൈവിധ്യവും പുതുമയാർന്നതുമായ കൈത്തറി ഉൽപ്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. മേളയിൽ കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം ഗവ. റിബേറ്റ് ലഭിക്കും.

കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെയും കൈത്തറി വസ്ത്ര ഉപയോഗത്തിന്റെയും വർധനവിനും പ്രോത്സാഹനത്തിനും വേണ്ടി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് കൈത്തറി വികസനസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വിഷു കൈത്തറി മേള സംഘടിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.