- Trending Now:
കോടികള്‍ വിലയുള്ള ഏക്കറുകണക്കിന് സ്ഥലം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും. മുംബൈ നഗരത്തിനു സമീപം അലിബാഗില്‍ എട്ട് ഏക്കറാണ് കോഹ്ലിയും അനുഷ്‌കയും വാങ്ങിയത്. 19.24 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിറാദ് ഗ്രാമത്തിലെ സ്ഥലമാണ് കോഹ്ലി സ്വന്തമാക്കിയത്. ഫാം ഹൗസ് പണിയാനാണ് സ്ഥലം വാങ്ങിയതെന്നാണ് സൂചന.
ഒരു റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലാണ് ഇടപാടുകള്‍ നടന്നത്. വിരാട് കോഹ്ലി യുഎഇയിലായതിനാല്‍ താരത്തിന്റെ സഹോദരന്‍ വികാസ് നേരിട്ടെത്തിയാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. 3.35 കോടി രൂപ നികുതിയായി അടച്ചതായും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.