- Trending Now:
ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ തന്നെ വലിയ ആരാധകവൃന്ദമുള്ള താരമാണ് വിരാട് കോഹ്ലി.സോഷ്യല്‍മീഡിയയിലും കോഹ്ലി മുന്നിലാണ്.ഇപ്പാള്‍ ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിരാട്. കോലിക്ക് നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ 211 ദശലക്ഷം ഫോളോവേഴ്സും ഫേസ്ബുക്കില്‍ 49 ദശലക്ഷം ഫോളോവേഴ്സും ഉണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിവിധ പ്ലാറ്റ്ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി.
തന്റെ 71-ാം അന്താരാഷ്ട്ര സെഞ്ചുറി നേടിയ കോലി മുഹമ്മദ് റിസ്വാന് കീഴില്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 1020 ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നത്. ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.അഫ്ഗാനിസ്ഥാനെതിരായ സെഞ്ച്വറിക്ക് ശേഷം, താന്‍ ആഗ്രഹിച്ച രീതിയില്‍ കളിക്കാന്‍ അനുവദിച്ചതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും ടീം മാനേജ്മെന്റിനും കോലി നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.