- Trending Now:
പാമ്പുകടി മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതിയ്ക്ക് തുടക്കമിട്ടത്
അണലി കടിച്ചാല്‍ 70,000 രൂപ കിട്ടുമെന്ന് നിങ്ങളില്‍ ആര്‍ക്കെങ്കിലും അറിയാമോ? എങ്കില്‍ അങ്ങനെയൊരു സംവിധാനം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അറിയാതെ അണലി കടിച്ചാല്‍ സര്‍ക്കാര്‍ 70,000 രൂപ തരും.2018 ഏപ്രില്‍ അഞ്ചിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഇത്തരത്തില്‍ ഒരു പദ്ധതി രൂപം കൊണ്ടത്.പാമ്പുകടി മരണങ്ങള്‍ അധികരിച്ചു വന്നതോടെയാണ് ഇത്തരത്തില്‍ ഒരു പദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. വനത്തിനു പുറത്തുള്ള പാമ്പുകടി മരണത്തിന് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചപ്പോള്‍, പാമ്പുകടിയില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സാ ചെലവായി പരമാവധി 75,000 രൂപയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ വന്യജീവി ആക്രമണങ്ങളില്‍ 1088 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 750 പേരും പാമ്പുകടിയേറ്റാണ് മരിച്ചത്. ഇത് നമുക്ക് ചുറ്റും പാമ്പ് കടി ഏറ്റ് മരണപ്പെടുന്നവര്‍ അനേകമുണ്ട് എന്ന് സൂചിപ്പിക്കുന്നു. അത് കൊണ്ട് തന്നെ കടിയേറ്റയാള്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനും, അയാളെ രക്ഷപ്പെടുത്താനുമാണ് സര്‍ക്കാര്‍ ഈ തുക നല്‍കുന്നത്.പാമ്പുകടിയേറ്റാല്‍ ഉടനെ തന്നെ വനം വകുപ്പിന് ഓണ്‍ലൈനായി അപേക്ഷ നല്‍കുക. അക്ഷയ കേന്ദ്രം വഴി ഇ-ഡിസ്ട്രിക്ട് മുഖേന പ്രദേശത്തെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.http://edistrict.kerala.gov.in എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
പാമ്പുകടിയേറ്റാല്‍ ഉടനെ തന്നെ വനം വകുപ്പിന് ഓണ്‍ലൈനായി അപേക്ഷ നല്‍കുക. അക്ഷയ കേന്ദ്രം വഴി ഇ-ഡിസ്ട്രിക്ട് മുഖേന പ്രദേശത്തെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.