- Trending Now:
ഗ്രാമ പഞ്ചായത്ത് തലത്തില്‍ ശില്‍പശാലകള്‍
കൊച്ചി: ഗ്രാമീണ ടൂറിസം വ്യാപകമാക്കാന്‍ ഗ്രാപഞ്ചായത്തുകള്‍ തോറും വില്ലേജ് ടൂറിസം ഡവലപ്‌മെന്റ് കമ്മിറ്റികള്‍ (വി.റ്റി.ഡി.സി) രൂപികരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഗ്രാമ പഞ്ചായത്തുകള്‍ തോറും ടൂറിസം ഡവലപ്‌മെന്റ് കമ്മിറ്റികള്‍ രൂപികരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളാവും നാടപ്പിലാക്കുക, നിയമാനുസൃത ഹോം സ്റ്റേകള്‍ ഗ്രാമീണ മേഖലയില്‍ പ്രോത്സാഹിപ്പിക്കും.ഇതിനായി ഗ്രാമ പഞ്ചായത്ത് തലത്തില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു,
കോവിഡാനന്തര ടൂറിസം : കേരളം മുന്നോട്ട് കുതിക്കും ... Read More
അതാത് പ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പദ്ധതിയുടെ രക്ഷാധികാരികളായിരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരും സാങ്കേതിക വിദഗ്ദരും അടങ്ങുന്നതാണ് വി.റ്റി.ഡി. സി. പഞ്ചായത്ത് തല ടൂറിസം പദ്ധതികളുടെ പഠനവും നടത്തിപ്പും ചുമതലകള്‍ ഈ സമിതിക്കാവും. ഇതിനായി പഞ്ചായത്ത് തലത്തില്‍ അടിയന്തിരമായി സമിതികള്‍ രൂപികരിക്കും. പ്രസിഡന്റുമാര്‍ ചെയര്‍മാന്‍മാരും സെക്രട്ടറിമാര്‍ കണ്‍വീനര്‍മാരും വാര്‍ഡ് മെമ്പര്‍ സെക്രട്ടറിയും ആയിട്ടാണ് വി.റ്റി.ഡി.സി രൂപകരിക്കുക.
ഗ്രാമീണ ടൂറിസം പദ്ധതികള്‍ കണ്ടെത്തി പ്രദേശികമായി രൂപപെടുത്താനും കാലതാമസം ഒഴിവാക്കി അതിവേഗം നടപ്പാക്കാനും വിറ്റിഡിസികള്‍ വഴി സാധ്യമാവുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.