- Trending Now:
കന്നഡയില്‍ നിന്ന് ബോളിവുഡില്‍ ഇടിമുഴക്കം സൃഷ്ടിച്ച് പുതിയൊരു ചിത്രം.നാല് ദിവസം പിന്നിടുമ്പോള്‍ തെന്നിന്ത്യന്‍ ചിത്രം വിക്രാന്ത് റോണ 100 കോടിയിലേക്ക്.തെന്നിന്ത്യന്‍ സിനിമകള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ബോളിവുഡ്. കിച്ച സിദീപ് കേന്ദ്ര കഥാപാത്രമായി എത്തിയ 'വിക്രാന്ത് റോണ' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുമ്പോള്‍ ബോളിവുഡ് ചിത്രം 'ഷംഷേര'യ്ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ അനക്കം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. വിക്രാന്ത് റിലീസിന് എത്തി നാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ 95 കോടിയാണ് കളക്ഷന്‍. എന്നാല്‍ ഷംഷേര എത്തി ആദ്യ വാരം പിന്നിടുമ്പോള്‍ അറുപത് കോടിക്കടുത്താണ് ചിത്രത്തിന് നേടായത്.
വിക്രാന്ത് റോണ മൂന്ന് ദിവത്തില്‍ 85 കോടി കളക്ട് ചെയ്തപ്പോല്‍ ഷംഷേരയ്ക്ക് മൂന്ന് ദിവസം കൊണ്ട് 31 കോടി മാത്രമാണ് നേടാനായത്. ആഗോളതലത്തില്‍ 5250 സ്‌ക്രീനുകളില്‍ ഷംരേഷ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ 2500 സ്‌ക്രീനുകളിലാണ് വിക്രാന്ത് റോണ പ്രദര്‍ശനത്തിന് എത്തിയത്.95 കോടിയാണ് വിക്രാന്ത് റോണയുടെ ബജറ്റ്. നാല് ദിവസത്തിനകം തന്നെ സിനിമ ഈ തുക കളക്ട് ചെയ്തു കഴിഞ്ഞു.എന്നാല്‍ 150 കോടിയില്‍ ഒരുങ്ങിയ ഷംഷേരയ്ക്ക് ആദ്യ വാരം പിന്നിടുമ്പോഴും മുടക്ക് മുതല്‍ പോലും തിരിച്ച് പിടിക്കാനാവുന്നില്ല. റിലീസിനെത്തിയ മറ്റൊരു ബോളിവുഡ് ചിത്രം 'ഏക് വില്ലന്‍ റിട്ടേണ്‍സ്' മോശമല്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രദര്‍ശനത്തിന് എത്തി രണ്ട് ദിവസത്തിനുള്ളില്‍ 15 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ കളക്ഷന്‍.
കൊവിഡിന് ശേഷം എത്തിയ ബോളിവുഡ് സിനിമകളായ 'ധാക്കഡ്', 'സാമ്രാട്ട് പൃത്വിരാജ്', 'ബച്ചന്‍ പാണ്ഡെ', 'ഭൂല്‍ ഭൂലയ്യ', 'ജേഴ്സി' തുടങ്ങിയ സിനിമകള്‍ക്ക് വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതേസമയം തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ബോളുവഡില്‍ നിന്നും അടക്കം മികച്ച കളക്ഷന്‍ നേടാനായി. 'കെജിഎഫ് 2', 'വിക്രം', 'ആര്‍ആര്‍ആര്‍', 'പുഷ്പ' തുടങ്ങിയ സിനിമകള്‍ ആഗോളതലത്തില്‍ മികച്ച കളക്ഷന്‍ നേടുകയും നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.