- Trending Now:
വിപണയില്‍ തകര്‍ന്നടിയുന്ന പേടിഎമ്മിനെ രക്ഷിക്കാന്‍ വിജയ് ശര്‍മ്മ തിരികെയെത്തുന്നു.ശര്‍മയെത്തിയാലേ കാര്യങ്ങള്‍ ശരിയാകൂവെന്ന തരത്തിലേക്കായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി കാര്യങ്ങളുടെ പോക്ക്. പ്രത്യേകിച്ച് ജാക് മായും കൂട്ടരും നിക്ഷേപങ്ങള്‍ പിന്‍വലിച്ചതോടെ പേടിഎമ്മിന്റെ മൂല്യം 99 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഒടുവില്‍ ശര്‍മ തിരിച്ചുവരുമെന്നു കമ്പനി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം ശനിയാഴ്ച, സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മയെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാക്കി പുനര്‍നിയമിച്ചിരിക്കുകയാണ്.2027 മെയ് വരെയാകും വിജയ് ശര്‍മ്മയുടെ നിയമനം.
പേടിഎം നിലവില്‍ അതിന്റെ ഏറ്റവും മോശം സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഐ.പി.ഒ. ലിസ്റ്റിങ് മുതല്‍ പേടിഎം കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍.ബി.ഐ. ഇടപെട്ടതും, ചൈനീസ് ബന്ധമുള്ള കമ്പനികള്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് നീക്കങ്ങള്‍ തുടങ്ങിയതും, പേടിഎം ഇടപാട് വിവരങ്ങള്‍ ചൈനീസ് പങ്കാളികളുമായി പിന്നിടുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതുമെല്ലാം കമ്പനിക്കു തിരിച്ചടിയായിരുന്നു.
ഈ വര്‍ഷം ഡിസംബര്‍ 19 മുതലാകും ശര്‍മ വീണ്ടും കാര്യങ്ങള്‍ തീരുമാനിക്കുക. അഡീഷണല്‍ ഡയറക്ടര്‍ മധുര്‍ ദേവ്‌റയെ മുഴുവന്‍ സമയ ഡയറക്ടറായും നിയമിച്ചു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിക്കും. ഡിജിറ്റല്‍ പേമെന്റുകളിലും സാമ്പത്തിക രംഗത്തും വിപ്ലവം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു ഇന്ത്യന്‍ സാങ്കേതിക സംരംഭകനാണ് വിജയ് ശേഖര്‍ ശര്‍മ. പേടിഎമ്മിന്റെ ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിക്കാന്‍ ശര്‍മ്മയ്ക്ക് സാധിച്ചിരുന്നു.അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ പേടിഎമ്മും തിരിച്ചുവരുമെന്നാണു മാനേജ്മെന്റിന്റെ പ്രതീക്ഷ. ശര്‍മയുടെ വരവ് നിക്ഷേപകര്‍ക്ക് കരുത്തുപകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ശര്‍മയുടെ തിരിച്ചുവരവിന് വേണ്ടിയാണ് പേടിഎം ചൈനീസ് ബന്ധം ഒഴിവാക്കിയതെന്നും അഭ്യൂഹങ്ങളുണ്ട്. ടൈം മാഗസിന്റെ 'ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് ആളുകളുടെ' പട്ടികയായ '2017 ടൈം 100'ല്‍ ശര്‍മ ഇടംപിടിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ 2018-ലെ 'എന്റര്‍പ്രണര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ്, 2016-ലെ കോര്‍പ്പറേറ്റ് എക്‌സലന്‍സിനുള്ള ഇ.ടി. അവാര്‍ഡുകളില്‍ 'ഇന്റപ്രണര്‍ ഓഫ് ദ ഇയര്‍', 'ജിക്യു മാന്‍ ഓഫ് ദ ഇയര്‍' എന്നിങ്ങനെ ഒന്നിലധികം വ്യവസായ ബഹുമതികളും വിജയ് നേടിയിട്ടുണ്ട്.
Story highlights: Vijay Shekhar Sharma has been re-appointed as MD & CEO of digital financial services firm Paytm. The re-appointment will last till December 18, 2027, the fintech company said in a stock exchange filing on Saturday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.