- Trending Now:
കൊച്ചി: ലോകകപ്പിൻറേയും ഉൽസവ സീസണിൻറേയും പശ്ചാത്തലത്തിൽ കണക്ടിവിറ്റിയുടെ ശക്തി ഉയർത്തിക്കാട്ടി ഒത്തുചേരലിൻറെ സന്ദേശവുമായി വി പുതിയ കാമ്പെയിനായ 'ബി സംവൺസ് വി' അവതരിപ്പിച്ചു. ജീവിതത്തിൻറെ വിവിധ തുറകളിൽ നിന്നുള്ളവർ, പ്രത്യേകിച്ച് യുവാക്കൾ, സാമൂഹിക ഒറ്റപ്പെടലിൻറെ വെല്ലുവിളികൾ നേരിടുന്നു എന്നും അതവരുടെ ക്ഷേമത്തെ ബാധിക്കുന്നു എന്നുമുള്ള പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കാമ്പെയിൻ അവതരിപ്പിക്കുന്നത്.
ഇന്നത്തെ ഫിജിറ്റൽ ലോകത്ത് യഥാർത്ഥ വൈകാരിക ബന്ധങ്ങളുടെ നിർണായകമായ ആവശ്യവും ഇതു ചൂണ്ടിക്കാട്ടുന്നു. ഫിസിക്കൽ, ഡിജിറ്റൽ മേഖലകളിലെ ഏറ്റവും മികച്ചത് ഒരുമിച്ചു കൊണ്ടു വന്ന് അവയെ ബന്ധിപ്പിച്ചാണ് 'ബി സംവൺസ് വി' കാമ്പെയിൻ മുന്നോട്ടു പോകുന്നത്.
ഒറ്റപ്പെടൽ ഇന്ത്യയിൽ വലിയൊരു ആശങ്കയാണ്. യുവാക്കളിൽ ഇതു കൂടുതൽ പ്രസക്തവുമാണ്. കണക്ടിവിറ്റിയെ സഹായിക്കാൻ രൂപകൽപന ചെയ്ത ബ്രാൻഡ് എന്ന നിലയിൽ ഈ ആശങ്ക പരിഹരിക്കാൻ തങ്ങൾക്കു വലിയ പങ്കു വഹിക്കാനുണ്ടെന്നാണ് തങ്ങളുടെ വിശ്വാസം. ഉപഭോക്താക്കളുടെ പങ്കാളിയാകുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിൽ ഊന്നി മെച്ചപ്പെട്ട ഇന്നും ശോഭനമായ നാളെയും കെട്ടിപ്പടുക്കുന്നതിനായാണ് വി വൈകാരികമായ ഒരു കാമ്പെയിനായ 'ബി സംവൺസ് വി' അവതരിപ്പിക്കുന്നതെന്ന് വോഡഫോൺ ഐഡിയ സിഎംഒ അവനീഷ് ഖോസ്ല പറഞ്ഞു.
സ്റ്റാർ ഹെൽത്ത് സറഗസി, അണ്ഡദാന പരിരക്ഷകൾ അധിക പ്രീമിയമില്ലാതെ ലഭ്യമാക്കും... Read More
ഒഗിൾവി ഇന്ത്യയാണ് കാമ്പെയിൻറെ ആശയാവിഷ്ക്കാരം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.