Sections

അർധ രാത്രി മുതൽ ഉച്ച വരെ പരിധിയില്ലാത്ത ഡാറ്റയുമായിവി സൂപ്പർ ഹീറോ പ്രീ പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

Friday, Dec 13, 2024
Reported By Admin
Vi Super Hero Plan offering unlimited night data and weekend rollover benefits.

കൊച്ചി: മുൻനിര ടെലികോം സേവന ദാതാക്കളായ വി പ്രീ പെയ്ഡ് വരിക്കാർക്ക് രാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയുള്ള അര ദിവസം പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്ന സൂപ്പർ ഹീറോ പ്ലാൻ അവതരിപ്പിച്ചു. ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യത്തിൽ പ്രയോജനപ്പെടുത്താനാ വുന്ന വീക്കെൻറ് ഡാറ്റാ റോൾ ഓവർ, അധിക ചെലവില്ലാതെ മാസത്തിൽ രണ്ടു തവണ 2 ജിബി വരെ അധിക ഡാറ്റ അൺ ലോക്ക് ചെയ്യാനുള്ള ഡാറ്റ ഡിലൈറ്റ് എന്നിവയും ഇതോടൊപ്പം ലഭിക്കും.

പ്രതിദിനം 2 ജിബിയോ മുകളിലോ ഡാറ്റ ക്വാട്ടയുള്ള റീചാർജ് പാക്കുകളിലാണ് സൂപ്പർ ഹീറോ പ്ലാൻ ലഭിക്കുന്നത്. കേരളത്തിൽ 375 രൂപ മുതലാണ് ഇതിൻറെ നിരക്ക്. രാവിലെയുള്ള സമയങ്ങളിൽ വനിതകളുടെ ഡാറ്റ ഉപയോഗത്തിനു പിന്തുണ നൽകാനും ഡാറ്റാ പ്രിയരായ യുവാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഇതു സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.