- Trending Now:
കൊച്ചി: അർധ രാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്ന ഇത്തരത്തിലെ ആദ്യ പാക്കേജായ സൂപ്പർ ഹീറോയുമായി മുൻനിര ടെലികോം സേവന ദാതാവായ വി തങ്ങളുടെ വാർഷിക റീചാർജ് വിഭാഗം കൂടുതൽ ശക്തമാക്കി. ഉയർന്ന ഡാറ്റയ്ക്കായുള്ള ഡിമാൻഡ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. പ്രതിമാസ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനം വരെ നേട്ടം നൽകുന്ന ഏറ്റവും മികച്ച മൂന്നു വാർഷിക പദ്ധതികളാണ് വി അവതരിപ്പിച്ചിട്ടുള്ളത്. അർധ രാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റയ്ക്ക് ശേഷം 2 ജിബി പ്രതിദിന ക്വാട്ടയും അതിലെ ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യത്തിലേക്കു മാറ്റുന്ന വീക്കെൻഡ് ഡാറ്റാ റോൾ ഓവറും ഇതിനോടു കൂടെ അവതരിപ്പിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിലെ ഡാറ്റാ റീചാർജിനായി ഡാറ്റാ ഡിലൈറ്റ് സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ഈ നേട്ടങ്ങൾക്കു പുറമെ ഡിസ്നി ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി സബ്സ്ക്രിപ്ഷനുകളും മുഴുവൻ വർഷത്തേക്കു ലഭിക്കും.
3699 രൂപയുടെ പായ്ക്കിൽ 499 രൂപ മൂല്യമുള്ള ഒരു വർഷത്തെ ഡിസ്നി ഹോട്ട്സ്റ്റാർ മൊബൈൽ ഒടിടിയും 3799 രൂപയുടെ പായ്ക്കിൽ 799 രൂപ മൂല്യമുള്ള ഒരു വർഷത്തെ ആമസോൺ പ്രൈം ലൈറ്റും ലഭിക്കും. 3599 രൂപ, 3699 രൂപ, 3799 രൂപ എന്നീ മൂന്നു പായ്ക്കുകളിലും രാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റയും തുടർന്ന 2 ജിബി പ്രതിദിന ഡാറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഒരു വർഷത്തേക്കു ലഭിക്കും. വീക്കെൻഡ് ഡാറ്റാ റോൾ ഓവർ, ഡാറ്റാ ഡിലൈറ്റ് എന്നിവയും ഇവയ്ക്ക് ഒപ്പം ലഭ്യമാണ്.
കേരളം, മഹാരാഷ്ട്ര, ന്യൂഡൽഹി, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഹരിയാന എന്നിവിടങ്ങളിലാണ് നിലവിൽ വി സൂപ്പർ ഹീറോ പ്രീ പെയ്ഡ് വാർഷിക പായ്ക്കുകൾ ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.