- Trending Now:
കൊച്ചി: ഉപഭോക്താക്കൾക്ക് കൂടുതൽ വിനോദങ്ങൾ ലഭ്യമാക്കുന്നതിനായി മുൻനിര ടെലകോം സേവനദാതാവായ വി യും നെറ്റ്ഫ്ളിക്സും ചേർന്ന് പുതിയ സഹകരണത്തിന് തുടക്കമിട്ടു. ഇതോടെ വിയുടെ വരിക്കാർക്ക് മൊബൈൽ, ടിവി, ടാബ്ലറ്റ് തുടങ്ങിയവയിൽ ലോകോത്തര നിലവാരമുള്ള വിനോദ വീഡിയോകൾ ആസ്വദിക്കാം.
ആദ്യഘട്ടമായി പ്രീ പെയ്ഡ് വരിക്കാർക്കാണ് ഈ സൗകര്യം ലഭിക്കുക. 1000 രൂപയിൽ താഴെ മാത്രമാണ് ബണ്ടിൽഡ് പ്ലാനിനായി വി ഈടാക്കുന്നത്. പിന്നാലെ പോസ്റ്റ് പെയ്ഡ് വരിക്കാർക്കും ഈ സേവനം ലഭിക്കും.
പരിധിയില്ലാത്ത കോളിനും ഡാറ്റയ്ക്കുമൊപ്പം നെറ്റ്ഫ്ളിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയ രണ്ട് ബണ്ടിൽഡ് പ്ലാനുകളാണ് വി അവതരിപ്പിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് ടിവിയിലും മൊബൈലിലും നെറ്റ്ഫ്ളിക്സ് ആസ്വദിക്കാം.
998 രൂപയുടെ പ്ലാനിൽ 70 ദിവസ കാലാവധിയിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും 1399 രൂപയ്ക്ക് 84 ദിവസ കാലാവധിയിൽ പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും. പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസുകളും അടങ്ങുന്നതാണ് ഈ പ്ലാനുകൾ. കൂടാതെ 84 ദിവസം കാലാവധിയുള്ള പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഡാറ്റ ഡിലൈറ്റ് (2 ജിബി ഡാറ്റാ), രാത്രി 12 മുതൽ രാവിലെ 6 മണി വരെയുള്ള സൗജന്യ അൺലിമിറ്റഡ് ഡാറ്റ, വീക്കെന്റ് ഡാറ്റ റോളോവർ എന്നിവയും ലഭിക്കും.
മുംബൈയിലേയും ഗുജറാത്തിലേയും ഉപഭോക്താക്കൾക്ക് 70 ദിവസത്തെ പ്ലാനിനായി 1099 രൂപയാണ് ചെലവാക്കേണ്ടി വരിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.